ഇനി മരത്തില്‍ വെച്ചും മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാം
ഒരു മരത്തിന്മേല് വെച്ചാല്‍ മൊബൈല്‍ ചാര്‍ജ്ജ് ആവുകയോ? നിങ്ങളുടെ കോഫി ടേബിളില്‍ ഇരിക്കുന്ന ബോണ്‍സായി മരം കൊണ്ട് ഇനി നിങ്ങളുടെ മൊബൈല്‍ ആവട്ടെ, ഐഫോണ്‍ ആവട്ടെ, ഐപാഡ് ആവട്ടെ, അങ്ങിനെ ഏതു തരം ഗാഡ്ജറ്റും ആവട്ടെ നിങ്ങള്‍ക്ക് ചാര്‍ജ്ജ് ചെയ്യാം. ഒരു ഫ്രഞ്ച് ഡിസൈനര്‍ ആണ് ഇത്തരം ഒരു പ്രത്യേക തരം മരം രൂപ കല്‍പ്പന ചെയ്തത്.
102 total views

ഫ്രഞ്ച് ഡിസൈനര്‍ ആയ വിവിയന്‍ മുള്ളര്‍ ആണ് ഇലക്ട്രീ+ എന്ന പേരുള്ള 27 ഓളം ചെറിയ സോളാര്‍ പാനലുകള്‍ ഇലകളെ പോലെ വെച്ച് ഒരു വ്യത്യസ്ത മരം ഉണ്ടാക്കിയത്. ഈ മരത്തിന്റെ സോളാര്‍ ഇലകള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെ നീക്കി ഡിസൈന്‍ ചേഞ്ച് ചെയ്യാം എന്ന ഗുണവും ഇതിനുണ്ട്.
ഒറിജിനല്‍ മരങ്ങള്‍ കണ്ടു അവയുടെ ഇലകള്‍ നമ്മള് ഉപയോഗിക്കുന്ന സോളാര്‍ പാനലുകളെ ആക്റ്റ് ചെയ്യുന്നു എന്ന സത്യം മനസിലാക്കിയാണ് ഈ ഡിസൈനര്‍ ഇങ്ങനെ ഒരു വ്യത്യസ്തമായ ചാര്‍ജര്‍ ഇറക്കുന്നത്. ഈ ഉപകരണത്തിന്റെ അടി ഭാഗം അഥവാ ബേസ് ഭാഗത്തിലാണ് സോളാര്‍ ഇലകളിലൂടെ ഉണ്ടാക്കിയ എനെര്‍ജി സ്റ്റോര്‍ ചെയ്യുന്നത്. ഇങ്ങനെ സ്റ്റോര്‍ ചെയ്ത എനര്‍ജി ഉപയോഗിച്ച് ഒരു ഐപാഡ് രണ്ടു തവണയും അത് പോലെ ഒരു ഫോണ്‍ 4 മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാനും ഉള്ള കഴിവുണ്ടായിരിക്കും.
ഇലക്ട്രീ+ ന്റെ അടിയില്‍ ഉള്ള യു എസ് ബി കണക്ടിവിറ്റി ഉപയോഗിച്ചായിരിക്കും ചാര്‍ജിംഗ് നടക്കുക. 283 പൌണ്ട് അഥവാ 25,000 രൂപ ആയിരിക്കും ഇപ്പോള്‍ ഉള്ള വില. 400 ഓളം പ്രീസെയില്‍ ഓര്‍ഡറുകള്‍ ലഭിച്ചാല്‍ ഇതിന്റെ വാണിജ്യ ഉല്‍പ്പാദനം തുടങ്ങുമെന്ന് മുള്ളര്‍ അറിയിച്ചു.
103 total views, 1 views today