നിങ്ങൾ ഒരു പെറ്റിനെ വളർത്തിയിട്ടുണ്ടെങ്കിൽ ഈ ചിത്രം കാണണം, അല്ലാത്തവരെങ്കിൽ നിർബന്ധമായും കാണണം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
23 SHARES
273 VIEWS

777 ചാർളി – My view

Sreeram Subrahmaniam

നിങ്ങൾ ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു പെറ്റിനെ വളർത്തിയിട്ടുണ്ടോ?..ഞാൻ ചെയ്തിട്ടില്ല.. വഴിയിലൂടെ നടക്കുമ്പോൾ ആരെങ്കിലും ഒരു ഡോഗും ആയി വരുന്ന കണ്ടാൽ റോഡ് ക്രോസ്സ് ചെയ്തു എതിർ വശത്തു കൂടി നടക്കുന്ന ആളാണ് ഞാൻ.. എന്റെ വൈഫ്‌ ആണെങ്കിൽ വലിയ ഒരു dogophile ഉം .. എന്റെ ഈ കട്ടായം കാണുമ്പോൾ എപ്പോഴും പറയും ഇതിന്റെ സ്നേഹം നിനക്ക് പറഞ്ഞാൽ മനസിലാവില്ല.. അത് നീ അനുഭവിച്ചാലേ നിനക്ക് മനസിലാകുകയൊള്ളു എന്ന്..

എന്നാൽ പറഞ്ഞാൽ മനസിലാവാത്ത കാര്യങ്ങൾ ചിലപ്പോൾ മനസിലാക്കിക്കാൻ, അതിന്റെ പൂർണതയിൽ അതിന്റെ അനുഭവം നൽകാൻ ഒരു നല്ല സിനിമയ്ക്കു കഴിയും.. അങ്ങനെ ഒരു മാജിക് ഉള്ള ചിത്രമാണ് ഇതും.മൂന്നു മണിക്കൂർ ദൈഘ്യമുള്ള ഒരു ഇമോഷണൽ ഡ്രാമ ബാക്കി എല്ലാം മറന്നു അതിലേക്കു ലോകത്തിലേക്കു മുഴുകിക്കുന്നു. ചിത്രം കാണുന്നതിനിടയിൽ എത്ര വട്ടം കണ്ണ് നിറഞ്ഞു എന്നറിയില്ല… അത്ര മാത്രം ഇമോഷണൽ ആക്കാൻ ചിത്രത്തിന് കഴിയുന്നുണ്ട്..

കൂട്ടുകാരോ ബന്ധുക്കളോ ഒന്നുമില്ലാതെ ഏകാന്തമായ ഒരു ജീവിതം നയിക്കുന്ന നായകന്റെ ജീവിതത്തിൽ ഒരു നായ വരുന്നതും, അയാളിലുണ്ടാകുന്ന മാറ്റവും കാണിക്കുന്ന ഒരു സിമ്പിൾ കഥയുടെ ഏറ്റവും മനോഹരമായ അവതരണമാണ് ചിത്രം. സെക്കന്റ്‌ ഹാൾഫിൽ ഒരു റോഡ് മൂവി കൂടി ആകുമ്പോൾ മികച്ച ഛായാഗ്രഹണവും , മികച്ച ഗാനങ്ങളും സംഗീതവും ഇമോഷൻസും എല്ലാം കൊണ്ടു കണ്ണും മനസും നിറയും. രക്ഷിത് ഷെട്ടി യുടെ ഒരു ചിത്രവും ഇതുവരെ നിരാശ പെടുത്തിയിട്ടില്ല. അയാളുടെ വേഷം ഗംഭീരമായി ചെയ്തിട്ടുണ്ട്.. അതിൽ വലിയ അദ്ഭുതം ഇല്ല.. പുള്ളി ഒന്നുമില്ലേലും ഒരു മനുഷ്യനാണല്ലോ..

 

പക്ഷേ ചാർളി എന്ന ആ നായയെ എങ്ങനെ ആണ് ഇതിൽ അഭിനയിപ്പിച്ചിരിക്കുന്നത് എന്നത് ഒരു അദ്‌ഭുദം ആണ്.. Disney pixar ഇന്റെ ചില അനിമേഷൻ കഥാപത്രങ്ങളായി വരുന്ന ചില ജീവികൾ ഇമോട്ട് ചെയ്തു കണ്ടിട്ടില്ലേ.. അതിലും പെർഫെക്ട് ആയി ഒരു ജീവനുള്ള നായ എങ്ങനെ ആണ് ഓരോ സീനിനും അഭിനയിച്ചിരിക്കുന്നത് എന്നത് ശരിക്കും ഒരു അദ്ഭുതം തന്നെ ആണ്. അതിന് ആർക്ക് ക്രെഡിറ്റ് കൊടുക്കണം, സംവിധായകനോ? അതിന്റെ ട്രൈനെർ ക്കോ, അതോ കൂടെ അഭിനയിച്ച രക്ഷിതിനോ, അതോ ആ നായക്ക് തന്നെയോ? എനിക്കറിയില്ല..

കൂടുതൽ വിശകലനം ഒന്നും നടത്താൻ നിൽക്കുന്നില്ല.. ആദ്യം ചോദിച്ചത് പോലെ നിങ്ങൾ ഒരു പെറ്റിനെ വളർത്തിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഈ ചിത്രം കാണണം.. അല്ലാതെ എന്നേ പോലുള്ളവരാണെങ്കിൽ നിർബന്ധമായും ഈ ചിത്രം കണ്ടു നോക്കണം.. ഹൈലി റെക്കമെൻഡഡ്…

LATEST

അനുദിനം സ്വയം പുതുക്കി കൊണ്ടിരുന്ന ഗാന രചയിതാവായിരുന്നു ബിച്ചു തിരുമല, ബിച്ചിതിരുമല നമ്മെ വിട്ടുപിരിഞ്ഞിട്ടു ഒരുവർഷം

ബിച്ചു തിരുമല വാർഷിക സ്‌മൃതി Manoj Menon അനുദിനം സ്വയം പുതുക്കി കൊണ്ടിരുന്ന

ജൂനിയർ ആർട്ടിസ്റ്റിന്റെ പേര് പ്രൊമോഷന് വേണ്ടി ഉപയോഗിക്കേണ്ടി വന്ന ലോകത്തിലെ ആദ്യ സിനിമ മിക്കവാറും ഇതാവും

സിനിമയിൽ മുഖം കാണിച്ച ജൂനിയർ ആർട്ടിസ്റ്റിന്റെ പേര് പ്രൊമോഷന് വേണ്ടി ഉപയോഗിക്കേണ്ടി വന്ന

നല്ല സിനിമയിലൂടെ വന്ന ജയലളിത എങ്ങനെ ഒരു ബി ഗ്രേഡ് ഹോട്ട് താരം ആയതെന്നു അറിയില്ല

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും, ഒപ്പം ടിവിയിലും അത് വരാൻ കാരണം എന്ത്?

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും,