777 ചാര്‍ലി എന്ന കന്നഡ ചിത്രം വളരെയധിക ജനപ്രീതിയാര്ജിച്ചു മുന്നേറുകയാണ്. ചാർലി എന്ന നായയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. രക്ഷിത് ഷെട്ടിയും നായകവേഷത്തിൽ കൂടെയുണ്ട്. ഇപ്പോഴിതാ ചിത്രം കണ്ട് പൊട്ടിക്കരയുന്ന കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. മന്ത്രിയെ കരയാൻ പ്രേരിപ്പിച്ചത് സ്വന്തം നായ സ്‌നൂബിയുടെ ഓർമ്മകൾ കാരണവുമാണ്. കഴിഞ്ഞവർഷം സ്‌നൂബി വിടവാങ്ങിയിരുന്നു. ഈ ചിത്രം എല്ലാരും കാണണമെന്ന് മന്ത്രി കണ്ണുകൾ തുടച്ചുകൊണ്ട് പറയുകയുണ്ടായി.

മന്ത്രിക്ക് ആത്മബന്ധമുണ്ടായിരുന്ന സ്‌നൂബി വിടവാങ്ങിയപ്പോൾ അദ്ദേഹം വിതുമ്പി കരയുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 777 ചാര്‍ലി കണ്ടശേഷം മന്ത്രിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു , “നായ്ക്കളെക്കുറിച്ച് ധാരാളം സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ അവരുടെ സ്‌നേഹം വൈകാരികമായി അവതരിപ്പിക്കുന്ന സിനിമകള്‍ കുറവാണ്. ഈ സിനിമ മികച്ചതാണ്. എല്ലാവരും കാണണം. ഒരു നായയുടെ ഉപാധികളില്ലാത്ത സ്‌നേഹം നന്നായി അവതരിപ്പിച്ചിട്ടുണ്ട്” അദ്ദേഹം പറഞ്ഞു.

 

Leave a Reply
You May Also Like

മമ്മൂക്കയുടെ അടുത്തെത്തണമെങ്കിൽ പണക്കാരനായിട്ട് കാര്യമില്ല, ബിജുപപ്പൻ പറയുന്നു

നടൻ ബിജു പപ്പനെ ആരും മറന്നുകാണില്ലല്ലോ. തിരുവനന്തപുരം മുൻ മേയർ എംപി പത്മനാഭന്റെ മകനാണ് ബിജു…

ദൂരെ ദൂരെയാണ് ആകാശം

എപിഡോസ് – 1സീന്‍ 1 സമയം പത്തുപതിനൊന്നര പകല്‍. ക്യാമറ ആദ്യം കാണുന്നത് പത്രക്കടലാസില്‍ കെട്ടിയ…

ഗ്രാമഫോൺ സിനിമയുടെ ഒർജിനൽ ക്ളൈമാക്സ് മാറ്റേണ്ടിയിരുന്നില്ല ! അത് തന്നെയായിരുന്നു അതിന്റെ ജീവനും

Sanal Kumar Padmanabhan സംഗീതജ്ഞനായ അച്ഛൻ രവീന്ദ്രനാഥിന്റെ മദ്യപാനവും , സംഗീതവും താളം തെറ്റിച്ച തന്റെ…

പരസ്യങ്ങളിലെ ഉള്ളടക്കത്തെക്കുറിച്ച് അഭിപ്രായവ്യത്യാസം ഉണ്ടോ? ഇനി മൊബൈല്‍ ആപ്പ് വഴിയും പരാതി നല്‍കാം.

പരസ്യങ്ങളിലെ ഉള്ളടക്കത്തെക്കുറിച്ച് പരാതിയുണ്ടോ? ഇനി ഈ മൊബൈല്‍ ആപ്പ് നിങ്ങളെ സഹായിക്കും.