85% ആന്‍ഡ്രോയിഡ് ഫോണുകള്‍ കടുത്ത സുരക്ഷാഭീഷണിയില്‍…

240

Untitled-1

മധ്യപൗരസ്ത്യ മേഖലയിലും ആഫ്രിക്കയിലും17.8 കോടി സ്മാര്‍ട് ഫോണുകള്‍ സുരക്ഷാ ഭീഷണി നേരിടുകയാണെന്ന് പഠനം. ആന്‍ഡ്രോയ്ഡ് 4.0 പ്ലാറ്റ് ഫോമില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ക്കാണ് ഭീഷണി ഏറെയെന്ന് ‘പാലോ ആള്‍ട്ടോ’ നെറ്റ്‌വര്‍ക്ക് സാങ്കേതിക പഠന ഏജന്‍സി ചൂണ്ടിക്കാട്ടി.

ആന്‍ഡ്രോയ്ഡ് ഫോണില്‍ സ്വകാര്യ ആപ്ലിക്കേഷനുകളില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യമാകുമത്രെ. മധ്യ പൗരസ്ത്യ ദേശത്ത് 85 ശതമാനം സ്മാര്‍ട് ഫോണുകളും ഈ വിഭാഗത്തിലുള്ളതാണ്. പലകോണുകളില്‍ നിന്നായി ആന്‍ഡ്രോയിഡ് സുരക്ഷിതമല്ല എന്ന മുറവിളി ഉയരുമ്പോഴാണ് അതിനെ സ്തിരീകരിച്ച് കൊണ്ട് പഠന റിപ്പൊര്‍ട്ട് വരുന്നത്.
സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ഉതകും വിധമാണ് പല സൗജന്യ ആപ്ലിക്കേഷണുകളുടെയും നിര്‍മാണമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ ചൂണ്ടി കാട്ടുന്നത്. ഈ ആപ്ലിക്കേഷനുകളുടെ പ്രൈവസി പോളിസികളില്‍ ഈ കാര്യം കൃത്യമായി പറയുന്നുമുണ്ട്. ആപ്പുകളിലൂടെയും മാല്വെയറുകള്‍ പടരുന്നുവെന്നുള്ളതാണ് ആന്‍ഡ്രോയിഡ് നേരിടുന്ന മറ്റൊരു പ്രതിസന്ധി.

 

Advertisements