Featured
ഫേസ്ബുക്കില്‍ പ്രേതങ്ങള്‍ പെരുകുന്നു
ഫേസ്ബുക്കിലും പ്രേതങ്ങള്‍ പെരുകുന്നതായി സൂചന. വിവിധ തരം വ്യാജ ചിത്രങ്ങളിലൂടെയാണ് പ്രേതങ്ങള്‍ ഫേസ്ബുക്കില്‍ താവളം ആക്കുന്നത്. തങ്ങളുടെ പേജുകളില്‍ ലൈക്കുകള്‍ കൂട്ടുവാന്‍ വേണ്ടി ചില വിരുതന്മാര് ഒപ്പിക്കുന്ന വേലകളില്‍ സാധാരണക്കാരായ ടെക്ക്നിക്കല്‍ നോളഡ്ജ് ഒന്നുമില്ലാത്ത ചില പാവങ്ങള്‍ വീഴുന്നതാണ് ഇങ്ങനെ പ്രേത വളര്‍ച്ചക്ക് കാരണമാകുന്നത്.
128 total views

അടുത്തിടെ See More എന്ന ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്ത ഒരു ചിത്രമാണ് അവസാനമായി നമുക്ക് പ്രേതത്തെ കാണിച്ചു തരുന്നത്. അതില്‍ തരുന്ന വിവരണം അനുസരിച്ച് നമ്മള് ലൈക്കടിച്ചാല്‍ ഉടനെ ഒരു പ്രേതം ചിത്രത്തില്‍ പൊന്തിവരുമത്രേ. ഇനി ചിത്രത്തില്‍ 1 എന്ന് കമന്റ് ചെയ്യുകയാണെങ്കിലോ, ബാക്കി പ്രേതങ്ങള്‍ എല്ലാം പൊന്തി വരും എന്നാണ് ചിത്രത്തിന്റെ വിവരണത്തില്‍ നമുക്ക് കാണാന്‍ കഴിയുക.
അത്ഭുതകരം എന്ന് പറയട്ടെ ഞാന്‍ ഈ പോസ്റ്റ് എഴുതുമ്പോള്‍ 266,393 പൊട്ടന്മാര് ആ ചിത്രത്തിന് ലൈക്ക് അടിക്കുകയും 133,505 മന്ദബുദ്ധികള്‍ ആ ചിത്രത്തിന് താഴെ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ കമന്റുകളും 1 എന്ന് തന്നെയാണ് എന്നത് അത്ഭുതം തന്നെയാണ്.
എന്നാല്‍ കുറച്ചു പേര് താഴെ another ****er pic എന്നോ Nope i pressed 1 and nothing appeared!??! എന്നോ ആണ് കമന്റ് ചെയ്തിരിക്കുന്നത്.
എന്താണ് നിങ്ങളുടെ അഭിപ്രായം? ഇങ്ങനെ ഒരു ചിത്രം മുന്‍പ് കണ്ടിട്ട് ഒന്ന് ലൈക്ക് അടിച്ചു നോക്കാത്തവര്‍ ആരെങ്കിലും കാണുമോ ആവോ ?
129 total views, 1 views today