അനശ്വര നടി കൽപ്പനയുടെ 8-ാം ചരമവാർഷികം 🎬

Saji Abhiramam

മലയാളിയുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ ഒരു പിടി വേഷങ്ങള്‍‍ ചെയ്ത ഹാസ്യരസ പ്രധാനമായ നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയ കൽപ്പന എന്നറിയപ്പെടുന്ന കൽപ്പന രഞ്ജിനി. എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത് 1983-ൽ പുറത്തിറങ്ങിയ മഞ്ഞ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. വിടരുന്ന മൊട്ടുകള്‍, ദ്വിഗ്‌വിജയം എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായി
ഏറെ ശ്രദ്ധ നേടി. 85ല്‍ ഭാഗ്യരാജിന്റെ ചിന്ന വീടിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച കല്‍പ്പന തെലുങ്ക്, കന്നഡ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ഗാന്ധര്‍വ്വത്തിലെ കൊട്ടാരക്കര കോമളം, ഇഷ്ടത്തിലെ മറിയാമ്മാ തോമസ്, സ്പിരിറ്റിലെ പങ്കജം, പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹിനി, ബാംഗ്ലൂര്‍ ഡെയ്സിലെ കുട്ടന്റെ അമ്മ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ കല്‍പ്പന മലയാളിയെ ചിരിപ്പിച്ചു.തന്റെ ഹാസ്യ അഭിനയം കൊണ്ട് ശ്രദ്ധേയയായ ഒരു നടിയാണ് കൽപ്പന. മലയാളചലച്ചിത്രത്തിലെ ഹാസ്യ രാജ്ഞി എന്നാണ് ചിലർ കൽപ്പനയെ വിശേഷിപ്പിക്കുന്നത്. അടുത്തിടെ ഉഷ ഉതുപ്പ് അഭിനയിച്ച ഒരു സംഗീത ആൽബത്തിൽ ഉതുപ്പിനോടൊപ്പം കൽപ്പന അഭിനയിച്ചിരുന്നു. ഞാൻ കൽപ്പന എന്നൊരു മലയാള പുസ്തകം കൽപ്പന പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നാടക കലാകാരൻ ചവറ വി. പി. നായരുടെയും വിജയ ലക്ഷ്മിയുടെയും മകളായി 1965 ഒക്ടോബർ 5 ന്  ജനിച്ചു. 1983-ൽ ചലച്ചിത്രസംവിധായകനായ അനിൽ കുമാറിനെ വിവാഹം കഴിക്കുകയും 2012-ൽ വിവാഹമോചനം നേടുകയും ചെയ്തു.

പ്രമുഖ നടികളായ ഉർവശ്ശി, കലാരഞ്ജിനി എന്നിവർ സഹോദരിമാരാണ്. കമൽ റോയ്, പ്രിൻസ് എന്നിവർ സഹോദരന്മാരാണ്. ഹാസ്യ സാമ്രാട്ട് ജഗതിക്കൊപ്പമുള്ള കല്‍പ്പനയുടെ പല വേഷങ്ങളും പ്രേക്ഷക പ്രീതിനേടി. ഹാസ്യനടിയില്‍ എന്ന നിലയില്‍ നിന്ന് സ്വഭാവ നടിയിലേക്ക് കൂടുമാറിയ കല്‍പ്പനക്ക് മലയാള ചലച്ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങളാണ് കൽപ്പന പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ളത്. തനിച്ചല്ല ഞാൻ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അറുപതാമത് ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു. 2016 ജനുവരി 25 ന് അന്തരിച്ചു. സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹൈദരാബാദിലായിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു മരണം. സുകുമാരിക്ക് ശേഷം അഭിനയ വഴക്കത്തില്‍ മലയാളത്തിന്റെ മനോരമ എന്നറിയപ്പെട്ട കല്‍പ്പനയുടെ വിയോഗത്തോടെ നഷ്ടമായത് പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭയെയായിരുന്നു.

You May Also Like

“രാസ്ത” ജനുവരി 5ന്

“രാസ്ത”ജനുവരി 5ന്. മലയാള സിനിമാ പ്രേക്ഷകർക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച സംവിധായകൻ അനീഷ് അൻവറിന്റെ പുതിയ…

“നമ്മുടെ ജീവിതത്തിൽ നമ്മൾ സാധ്യമായതെല്ലാം ചെയ്തുകൊടുത്തിട്ടുള്ള ഒരാൾ ഉണ്ടാകും, എന്നിട്ടും അവർ നമ്മെ, നമ്മൾ വെറും വട്ട പൂജ്യമാണെന്ന് തോന്നിപ്പിക്കും” ചർച്ചയായി എലിസബത്തിന്റെ കുറിപ്പ്

ഭാര്യ എലിസബത്ത് ഇപ്പോൾ തനിക്കൊപ്പമില്ലെന്ന് നടൻ ബാല വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ എലിസബത്തിന്റെ സോഷ്യൽ മീഡിയ…

അവൻ ആ പറഞ്ഞത് ഒരിക്കലും അഹങ്കാരമല്ല, അവന്റെ ആത്മവിശ്വാസത്തിൽ നിന്നും പറഞ്ഞതാണ്.

Abhi Yearning 2019 കോമാലി സിനിമാ സംവിധാനം ചെയ്ത ശേഷം Siima അവാർഡ് വേദിയിൽ മികച്ച…

നീല പട്ടു സാരിയിൽ തിളങ്ങി ഷംന കാസിം.

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ മുൻപന്തിയിലുള്ള താരമാണ് ഷംന കാസിം. താരം പൂർണ്ണ എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. നർത്തകിയായ താരം അവിടെ കഴിവു തെളിയിച്ചതിന് ശേഷമാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.