90% ഹിന്ദു-മുസ്ലീങ്ങളും വിഡ്ഢികള്‍ എന്ന് കട്ജ്ജുവിന്റെ വിവാദ പ്രസ്താവന

  239

  new

  വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ഏറ്റവും മിടുക്കുള്ള നിയമ വിദഗ്തന്‍ ആണ്  സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. കുറച്ചു നാള്‍ ഒന്ന് അടങ്ങി ഇരുന്ന ശേഷം വീണ്ടും വിവാദ പരാമര്‍ശവുമായി അദ്ദേഹം രംഗത്ത് എത്തി കഴിഞ്ഞു.

  “ഇന്ത്യയിലെ ഹിന്ദുക്കളിലേയും മുസ്ലീങ്ങളിലേയും 80 90 % പേരും വിഡ്ഢികളാണ്. ” എന്നാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കണ്ടെത്തല്‍.

  സ്വന്തം ഫേസ്ബുക്ക് പേജില്‍ ‘ഹിന്ദു മുസ്ലിം വിഡ്ഢികള്‍’ എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പിലാണ് കട്ജുവിന്റെ വിവാദ പരാമര്‍ശം.

  ‘വലതുപക്ഷ ഹൈന്ദവ സംഘടനകളായ ആര്‍.എസ്.എസിനേയും ബി.ജെപിയേയും മണ്ടന്‍ ആശയങ്ങളുടേയും ആചാരങ്ങളുടേയും പേരില്‍ വിമര്‍ശിക്കാറുണ്ട്. ജാതി വ്യവസ്ഥയെക്കുറിച്ചും പശുവിനെ ഗോമാതാവായി ആരാധിക്കുന്നതും വിമര്‍ശിക്കുമ്പോള്‍ ഹൈന്ദവ സമുദായത്തിലെ നിരവധി പേര്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്താറുണ്ട്. ഈ സമയത്ത് മുസ്ലിം സമുദായത്തിലെ പല സുഹൃത്തുക്കളും കയ്യടിക്കാറുമുണ്ടെന്നും കട്ജു പറയുന്നു ബുര്‍ഖയേയും ഹിജാബിനേയും എതിര്‍ക്കുമ്പോഴും ശരിയ നിയമത്തിലെ മനുഷ്യവിരുദ്ധമായ ഭാഗങ്ങെളെ തെറ്റെന്ന് പറയുമ്പോഴും ഹിന്ദുക്കള്‍ ആക്രമിച്ചതിന് സമാനമായ രീതിയില്‍ ഒരു വിഭാഗം മുസ്ലീങ്ങളും എന്നെ ആക്രമിക്കാറുണ്ട്. ഇതില്‍ നിന്ന് എന്താണ് മനസിലാകുന്നത് ഇന്ത്യയിലെ 80-90% ഹിന്ദുക്കളും മുസ്ലീങ്ങളും വര്‍ഗ്ഗീയവാദികളും വിഡ്ഢികളുമാണെന്നാണ്.”

  ഇതാണ് കട്ജ്ജുവിന്റെ വാക്കുകള്‍…