Shaju Surendran

70 കളിൽ “ബോണിയം, അബ്ബ”, പിൽക്കാലത്ത് “അക്വ (ബാർബിഗേൾ)”, ഒക്കെപോലുള്ള ഇംഗ്ലീഷ് ഗാനങ്ങൾ, ഇംഗ്ലീഷ് പോപ്പ് സംഗീതം തീരെ ഫോളോ ചെയ്യാത്തവരുടെ ഇടയിൽ പോലും പോപ്പുലറായ വിദേശ ഗാനങ്ങളാണ്. ഗ്രാമ പ്രദേശങ്ങളിൽ പോലും പല വീടുകളിലും, അവ ഒരുകാലത്ത് മുഴങ്ങി കേട്ടിരുന്നു. എന്നാൽ വരികളുടെ അർത്ഥം അറിയാഞ്ഞിട്ട് പോലും, ലോകം മുഴുവൻ ഏറ്റെടുത്തപോലെ, നമ്മുടെ നാട്ടിലും വളരെ പോപ്പുലറായി മാറിയ, “ഇംഗ്ലീഷ് അല്ലാത്ത” ചില ഗാനങ്ങൾ ചുവടെ ചേർക്കുന്നു. ഇതിൽ മിക്കതിന്റെയും ട്യൂണുകൾ നമ്മുടെ സിനിമകളിൽ പാട്ടുകളായും, BGM ആയുമൊക്കെ വന്ന് പോയി.

ദിദി : – അൾജീരിയൻ അറബ് ഗായകൻ ഖാലിദിന്റെ ഈ ആൽബം 90 കളിൽ ലോകമെമ്പാടും ആഘോഷിക്കപ്പെട്ടു.ഇതിലെ “ദിദി.. ദിദി..” എന്ന ആദ്യഗാനം കേരളത്തിലും നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആൽബത്തിലെ രണ്ടാമത്തെ ഗാനമായ “എൽ അർബി..” ക്കും ധാരാളം ശ്രോതാക്കൾ ഉണ്ടായിരുന്നു. ഒരു കുന്തവും മനസ്സിലായില്ലെങ്കിലും, ഒരു “പ്രസ്റ്റീജ് ഇഷ്യൂ” എന്ന നിലയിൽ ഈ കാസറ്റ്, ഇല്ലാത്ത പൈസ ഒപ്പിച്ച് ഞാനും വാങ്ങിയിരുന്നു. രണ്ടാമത്തെ ഗാനം “എൽ അർബി” ആയിരുന്നു പേഴ്സണൽ ഫേവറൈറ്റ്. ബട്ടർഫ്‌ളൈസ് സിനിമയിലെ ടൈറ്റിൽ സോങ്ങിന്റെ ട്യൂണായി പിന്നീട് അത്‌ കേട്ടപ്പോ വല്യ സന്തോഷം തോന്നി. ദീദി എന്ന ആദ്യ ഗാനം അതേ പോലെ തന്നെ ഹൈവേ സിനിമയിൽ ഉപയോഗിച്ചു.ശ്രീമാൻ ആഷിഖ് എന്ന ഗോവിന്ദ സിനിമ ഉൾപ്പെടെ പല ഇന്ത്യൻ ഭാഷകളിലും ദീദിക്ക് പതിപ്പുകൾ ഇറങ്ങി.

മാക്കറീന : – “ലോസ് ഡെൽ റെയോ” എന്ന സ്പാനിഷ് ഇരട്ട ഗായകരുടെ ലോകപ്രശസ്ത ഗാനം ഇന്ത്യയിലും നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു. ഇറങ്ങിയ കാലത്ത് MTV യിലൊക്കെ സ്ഥിര സാന്നിധ്യമായിരുന്നു “മാക്കറീന” സോങ്. മലയാളത്തിൽ FIR ലെ വില്ലന്റെ BGM ആക്കിമാറ്റിയ ട്യൂൺ ഹിന്ദിയിൽ “ഔസാർ” എന്ന സൽമാൻ ചിത്രത്തിലും ഉപയോഗിച്ചു.

ഹബീബി യ നൂർ എൽ ഐൻ :- ഈജിപ്ഷ്യൻ ഗായകൻ അമർ ദിയാബ് ആലപിച്ച “ഹബീബി യ നൂർ എൽ ഐൻ” ഇന്ത്യയുൾപ്പെടെ ലോകം മുഴുവൻ ഹിറ്റായി മാറിയ അറബ് ഗാനമാണ്. ചന്ദ്രലേഖയിലെ “മാനത്തെ ചന്ദിരനൊതത്തൊരു..”, ഹിന്ദി ചിത്രം സ്റ്റൈൽ ലെ ” മൊഹബ്ബത്ത് ഹോ നാ ജായെ.. ” ഉൾപ്പെടെ ധാരാളം ഇന്ത്യൻ പതിപ്പുകൾ ഈ പാട്ടിനും ഉണ്ടായി.

നാരീ നാറൈൻ :- മറ്റൊരു ഈജിപ്ഷ്യൻ ഗായകൻ ഹിഷാം അബ്ബാസ്, ബോംബെ ജയശ്രീയുമായി ചേർന്ന് ഒരുക്കിയ ഈ അറബ് – ഹിന്ദി ഗാനം, അറബ് രാജ്യങ്ങൾക്കൊപ്പം ഇന്ത്യയിലും വമ്പൻ ഹിറ്റായി.

 

ഗങ്നം സ്റ്റൈൽ :- PSY എന്ന സൗത്ത് കൊറിയൻ ഗായകന്റെ “ഗങ്നം സ്റ്റൈൽ” ഗാനം നമ്മുടെ നാട്ടിലും വമ്പൻ ഹിറ്റായ ഗാനമാണ്.

Leave a Reply
You May Also Like

“പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, 25,000 രൂപ തന്ന് അപമാനിക്കരുത് ” സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട് അലൻസിയറുടെ സ്ത്രീവിരുദ്ധ പരാമർശം വിവാദത്തിൽ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെതിരായ നടന്‍ അലന്‍സിയറിന്റെ വിചിത്ര ആരോപണം വിവാദത്തില്‍. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ…

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും, ചിലരുടെ കാര്യത്തിൽ…

‘സിനിമയിൽ നായികയാകാൻ വന്ന അവസരങ്ങൾ തട്ടിത്തെറിപ്പിച്ചത് അച്ഛൻ തന്നെയായിരുന്നു ‘

പ്രേക്ഷകപ്രീതി നേടിയ മലയാളം ടെലിവിഷൻ സീരിയലുകളിൽ ശ്രദ്ധിക്കപ്പെടുന്ന താരമായി തിളങ്ങുകയാണ് വൈഷ്ണവി സായികുമാർ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം…

പൃഥ്വിരാജ് വിവേക് ഒബ്‌റോയിയോട് പറഞ്ഞ ഡയലോഗ് വിവാദമാകുന്നു, സിനിമയ്ക്ക് നോട്ടീസ്

പൃഥ്വിരാജിനെ നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുമ്പോഴും അതിനെ…