അപകടം അടുത്ത്; 99% റേപ്പിസ്റ്റുകളും ബന്ധുക്കളോ അടുപ്പക്കാരോ എന്ന് റിപ്പോര്‍ട്ട്

474

1

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം തമിഴ്നാട്ടിലെ 99% ബലാല്‍സംഗ ഇരകള്‍ക്കും തങ്ങളെ ബലാല്‍സംഗം ചെയ്തത് ആരെന്നു അറിയാമെന്നും പലരും ബന്ധുക്കളും അടുപ്പക്കാരും ആണെന്നും ചൂണ്ടി കാണിക്കപ്പെടുന്നു. അതായത്‌ ഇന്ത്യന്‍ മീഡിയകളില്‍ ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്ന ബലാല്‍സംഗ വാര്‍ത്തകള്‍ നമ്മള്‍ ഊഹിക്കുന്നതിനെക്കാള്‍ ഭയാനകമായ അവസ്ഥയില്‍ ആണെന്നും നാളെ അത് നമ്മുടെ വീടുകളിലേക്കും വന്നു കൂടായ്‌കയിലെന്നും നിരീക്ഷകര്‍ പറയുന്നു. പല കേസുകളിലും പ്രതികള്‍ കുടുംബാംഗങ്ങളോ ഇരക്ക് ഒരു ഭയവും തോന്നിക്കാത്ത തരത്തിലുള്ള ബന്ധവും ഉള്ളവരും ആണെന്നും ഈ റിപ്പോര്‍ട്ട്‌ പറയുന്നു.

തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട 677 ഓളം റേപ്പ്‌ കേസുകളില്‍ 675 എണ്ണത്തിലും റേപ്പിന് ഇരയായവര്‍ക്ക് തങ്ങളെ പീഡിപ്പിച്ചവരെ അറിയമത്രേ. രണ്ടു പേര്‍ക്ക് മാത്രമേ തങ്ങളുടെ മാനം നശിപ്പിച്ചവരെ അറിയാന്‍ കഴിയാത്തത്.

ചെന്നൈ പോലീസ് രജിസ്റ്റര്‍ ചെയ്ത 76 റേപ്പ്‌ കേസുകളില്‍ 74 എണ്ണത്തില്‍ റേപ്പിന് ഇരയായവര്‍ക്ക് തങ്ങളെ പീഡിപ്പിച്ചവരെ അറിയമത്രേ. അത് പോലെ തമിഴ്നാട്ടിലെ 675 ബലാല്‍സംഗക്കെസുകളില്‍ 249 എണ്ണത്തില്‍ പ്രതികള്‍ അയല്‍ക്കാരും 96 എണ്ണത്തില്‍ പ്രതികള്‍ ബന്ധുക്കളും 2 എണ്ണത്തില്‍ പ്രതികള്‍ കുടുംബവുമായി അടുത്ത ബന്ധമുള്ളവരും [പിതാവ്‌ ഉള്‍പ്പടെ] 328 എണ്ണത്തില്‍ പ്രതികള്‍ മറ്റു തരത്തില്‍ അടുപ്പമുള്ളവരും ആണ്.

തമിഴ് നാടിന്‍റെ കാര്യത്തില്‍ ഉള്ള റിപ്പോര്‍ട്ട് ആണിത്. സംഗതി ദേശീയ തലത്തില്‍ ആയാലും ഭീതിപ്പെടുത്തുന്ന ഒന്നാണ്. 93% പേര്‍ക്കാണ് തങ്ങളെ ബലാല്‍സംഗം ചെയ്ത കിരാതന്മാരെ അറിയുക. ദേശീയ തലത്തില്‍ ആ വര്‍ഷം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട 24,206 കേസുകളില്‍ 22,549 കേസുകളിലും പ്രതികള്‍ കുടുംബാംഗങ്ങളോ അടുത്ത മറ്റു ബന്ധുക്കളോ അയല്‍ക്കാരോ ഫ്രെണ്ട്സോ ആണ്.

അത് പോലെ തമിഴ്നാട്ടില്‍ ആ വര്‍ഷം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട 677 കേസുകളില്‍ 45 ഇരകളും 10 വയസ്സോ അതിനു താഴെ ഉള്ളവരും 46 പേര്‍ 10 നും 14 നും ഇടയില്‍ ഉള്ളവരും 181 പേര്‍ 14 നും 18 നും ഇടയില്‍ പ്രായമുള്ളവരും 365 പേര്‍ 18 നും 30 നും ഇടയില്‍ പ്രായമുള്ളവരും ആണ്. അതായത് 272 പേര്‍ പ്രായപൂര്‍ത്തി ആകാത്തവര്‍ ആണെന്ന് ചുരുക്കം. രണ്ടു 50 വയസ്സിനു മുകളില്‍ ഉള്ളവരും ആണെന്ന് റിപ്പോര്‍ട്ട്‌ ചൂണ്ടി കാണിക്കുന്നു.

പൊതു സ്ഥലങ്ങളെക്കാള്‍ ഇപ്പോള്‍ അപകടം സ്വകാര്യ സ്ഥലങ്ങള്‍ ആണെന്ന് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ്‌ വിക്റ്റിം കെയര്‍ സി ഇ ഓ പ്രസന്ന പൂര്‍ണചന്ദ്രന്‍ ചൂണ്ടികാണിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ അവബോധം ഇല്ലാത്തതു കൊണ്ടാണ് ബന്ധുക്കളാളും സുഹൃത്തുക്കളാളും സ്ത്രീകള്‍ ഇത്രയധികം പീഡിപ്പിക്കപ്പെടുന്നത് എന്ന് അവര്‍ പറഞ്ഞു.

മാതാപിതാക്കള്‍ ഇങ്ങനെ തങ്ങളുടെ കുഞ്ഞുങ്ങള്‍ അടുത്ത ബന്ധുക്കളാല്‍ പീഡിപ്പിക്കപ്പെടുന്നെന്ന് ഒരിക്കലും ചിന്തിക്കില്ല. അത് കൂടുതല്‍ അപകടത്തിലേക്ക് ആണ് കുഞ്ഞുങ്ങളെ എത്തിക്കുന്നത്. അവര്‍ വീണ്ടും വീണ്ടും പീഡിപ്പിക്കപ്പെടാന്‍ അത് കാരണമാകും.

ഈ റിപ്പോര്‍ട്ടിലെ വിവരങ്ങളെ തമിഴ്നാട്ടിലെ ഒരു സീനിയര്‍ പോലീസ് ഓഫീസറും പിന്‍ താങ്ങി. ഇത്തരം കേസുകളില്‍ വന്‍ വര്‍ധനവ്‌ ആണ് ഇപ്പോള്‍ ദൃശ്യമാകുന്നത് എന്ന് അദ്ദേഹം പറഞ്ഞു.