ഗ്രീസിൽ കണ്ടെത്തി: 2,300 വർഷം പഴക്കമുള്ള ശവകുടീരം

Balakrishnanunni TN

ഒരു മലിനജല സംവിധാനത്തിൻ്റെ ജോലികൾ പുരോഗമിക്കുന്നതിനിടെ, ആധുനിക ഗ്രീസിലെ വെർജീനയിലെ പുരാതന മാസിഡോണിയൻ നഗരമായ ഏഗയിൽ നിന്നും, BC 3-ആം നൂറ്റാണ്ടിലേതാണ് എന്നു കരുതപ്പെടുന്ന, ഒരു കുലീന കുടുംബത്തിൻ്റെ ശവകുടീരം കണ്ടെത്തിയതായി ഓൾ ദാറ്റ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

12 അടി നീളവും 9 അടി വീതിയും ഉള്ള, വില്ലുകളുള്ള സ്വർണ്ണ റിബണുകളോട് സാമ്യമുള്ള പെയിൻ്റിംഗ് ചെയ്ത ചുവരുകളോടു കൂടിയ ശവകുടീരത്തിൻ്റെ വാതിൽ കല്ലുകൾ കൊണ്ട് അടഞ്ഞ നിലയിലായിരുന്നു. ഇരുമ്പ് ഭാഗങ്ങളാലും, നന്നായി നിർമ്മിച്ച ആയുധങ്ങളാലും ഉറപ്പിച്ച കവചം ഉപയോഗിച്ചാണ് ശവകുടീരത്തിൽ മനുഷ്യനെ അടക്കം ചെയ്തിരുന്നത്.മുത്തുകൾ, മാലകൾ, ഒരു സ്വർണ്ണ മൈലാഞ്ചി റീത്ത് എന്നിവ ഉപയോഗിച്ച് അടക്കം ചെയ്ത, ശവകുടീരത്തിൻ്റെ ഉടമയുടെ ഭാര്യയുടേതാണ് എന്ന് കരുതപ്പെടുന്ന, ഒരു സ്ത്രീയുടെ അവശിഷ്ടങ്ങളാണ് ശവകുടീരത്തിൽ കണ്ടെത്താനായത്.

 

You May Also Like

ചരിത്രത്തിലെ ആദ്യത്തെ ഹാൻഡ് ഷെയ്ക്ക്

ആദ്യത്തെ ഹാൻഡ് ഷെയ്ക്ക് അസിറിയയിലെ രാജാവ് ഷൽമനേസർ മൂന്നാമനും (വലത്ത്, ഭരണകാലം 858-824 BC) മെസപൊട്ടാമിയയിലെ…

ദൃശ്യവിസ്മയം ഒരുക്കുന്ന കുക്കുൽക്കാൻ പിരമിഡ്

അത്ഭുതകരമായ ശാസ്ത്രീയ നേട്ടങ്ങളോടൊപ്പം ഭീതിതമായ മതാനുഷ്ഠാങ്ങളുടെയും കേന്ദ്രമായിരുന്നു മായൻ സംസ്കാരം.

ചിറക്കൽ കേളു നയനാരുടെ സ്മ്യതികുടീരത്തിൽ, അതോ അറക്കലിലെയോ ?

ചിറക്കൽ കേളു നയനാരുടെ സ്മ്യതികുടീരത്തിൽ, അതോ അറക്കലിലെയോ ? എഴുതിയത് : Joyson Devasy ഉറുമി…

ചാണക്യന്റെ പ്രതികാരവും, മഗധയിലെ അധിനിവേശവും

തക്ഷശിലയിലായിരുന്നു ചാണക്യൻ അഥവാ വിഷ്ണു ഗുപ്തന്റെ ജനനം. പഠനം കൊണ്ടും വീക്ഷണം കൊണ്ടും ചാണക്യൻ വ്യത്യസ്തനായിരുന്നു. രാഷ്ട്രീയം, വേദങ്ങൾ എന്നിവയിൽ അദ്ദേഹം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു. അർത്ഥശാസ്ത്രം രചിച്ചത് അദ്ദേഹമാണ്.