100,000 അടി ഉയരത്തില്‍ നിന്നും ഒരു ബലൂണ്‍ ഭൂമിയിലേക്കിട്ടാല്‍ – വീഡിയോ

284

പല തരം സ്പേസ് ബലൂണുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അവ പറക്കുന്ന വീഡിയോകളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കാലെബ് ആണ്ടെഴ്സണ്‍ ചെയ്തത് ഒരു വ്യത്യസ്ത കാര്യമാണ്. ബലൂണിന്റെ കൂടെ കാമറകള്‍ കൂടി അയച്ചാണ് അദ്ദേഹം ജനശ്രദ്ധയാകര്‍ഷിച്ചത്. 6 കാമറകള്‍ ആണ് അദ്ദേഹം ബലൂണില്‍ പിടിപ്പിച്ചത്. ശേഷം 100,000 അടി ഉയരത്തില്‍ നിന്നും താഴെക്ക് പറക്കുന്ന ബലൂണിലെ 6 കാമറകള്‍ കൂടി റെക്കോര്‍ഡ്‌ ചെയ്ത വീഡിയോ അദ്ദേഹം ഒരേ പോലെ ഒറ്റ വീഡിയോയില്‍ ചേര്‍ക്കുകയായിരുന്നു. അതി സുന്ദരമായ ആ വീഡിയോ ഒന്ന് കണ്ട് നോക്കൂ.

സ്ട്രാറ്റോസ്ഫിയറില്‍ നിന്നാണ് ബലൂണ്‍ താഴേക്ക്‌ യാത്ര തുടങ്ങിയത്. അദ്ദേഹത്തിന്റെ വര്‍ക്കിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിച്ചാല്‍ മതി.