അറിവ് തേടുന്ന പാവം പ്രവാസി

ഒരു കട്ടിൽ കഥ

????ക്രിസ്റ്റോഫിൽ എന്ന പാരിസിലെ വെള്ളി പണിക്കാരന് ഒരു ദിവസം ഒരു എഴുത്തു കിട്ടി..അയച്ച ആളുടെ മേൽവിലാസം ഇല്ല.. കത്തിന്റെ ഉള്ളടക്കം ഇതായിരുന്നു..
“ഞാൻ ആര് എന്നൊന്നും നിങ്ങൾ അറിയേണ്ട.. എനിക്ക് നിങ്ങളെ കൊണ്ട് ഒരു ആവിശ്യം ഉണ്ട്..എനിക്ക് ഒരു കട്ടിൽ വേണം..മുഴുവൻ വെള്ളി ആയിരിക്കണം..കൂടാതെ ആ കട്ടിലിന്റെ നാലു വശത്തും നഗ്നരായ സ്ത്രീകളുടെ ശിൽപ്പവും വേണം..ശരീരത്തിന്റെ നിറം തന്നെ വേണം ആ ശില്പങ്ങൾക്കും..ശരിക്കും ഉള്ള മുടി വേണം..കണ്ണുകൾ ചലിക്കണം..കൂടെ കൈകളും..ഒരു കയ്യിൽ ഫാനും, മറ്റേ കയ്യിൽ കുതിരവാലും നിങ്ങൾക്കു ഇതു ചെയ്യുവാൻ പറ്റുമെങ്കിൽ ഈ എഴുത്തു കൊണ്ടുവന്ന ആളോട് പറയുക.. പിന്നെ തുകയും..അയാൾ തരും…”ഇതായിരുന്നു കത്തിലെ ഉള്ളടക്കം.

ക്രിസ്റ്റോഫിൽ ഇതു സമ്മതിക്കുകയും ചെയ്തു..നാലു വർഷം വേണ്ടി വന്നു അയാൾക്ക്‌ ഇതു പണിയാൻ.. ഡാർക്ക്‌ റോസ്‌വുഡും, 260 kg വെള്ളിയും ആണ് അതിൽ ഉപയോഗിച്ചിരിക്കുന്നത്..നാലു വശങ്ങളിലും നാലു നഗ്നരായ സ്ത്രീകൾ.. അതും നാലു രാജ്യങ്ങളിലെ സ്ത്രീകളുടെ മുഖച്ഛായ ഉള്ളത്.. ഫ്രാൻസ്.. സ്പെയിൻ.. ഇറ്റലി..ഗ്രീസ്..ഇതായിരുന്നു ആ രാജ്യങ്ങൾ.. ഒരു ബട്ടൺ അമർത്തിയാൽ കണ്ണുകൾ അടയും, കൈകൾ ചലിക്കും..

ഇങ്ങനെ ഒരു ശിൽപം നിർമ്മിക്കപ്പെട്ടിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാം..പക്ഷെ ആർക്കു വേണ്ടി..ഏത് രാജ്യത്തേക്ക് വേണ്ടി ഇതൊന്നു ആ ശിൽപ്പിക്കു പോലും അറിയില്ല..എന്നാൽ അത് ഇന്ത്യയിലെ ഒരു രാജകുമാരനു വേണ്ടിയായിരുന്നു..എന്നാൽ അത് മനസിലായത് 1975ൽ ആണെന്ന് മാത്രം.. ഇന്നത്തെ പാകിസ്താനിലെ ബവൽപുർ എന്ന സ്ഥലത്തു ഉണ്ട് ആ കട്ടിൽ.. പണ്ട് രാജഭരണം ഉണ്ടായിരുന്ന സ്ഥലം..അവിടത്തെ ഏറ്റവും വലിയ രാജകുടുംബം അബ്ബാസിയ രാജ കുടുംബം ആയിരുന്നു..

1882ൽ ഇരുപതു വയസുള്ള നവാബ് മുഹമ്മദ്‌ ബഹവാൽ ഖാനിന്റെ നിർദേശപ്രകാരം ഉണ്ടാക്കിയതാണ് ഈ കട്ടിൽ..1966ൽ അവസാന രാജാവും മരിച്ചു..സുൾഫിക്കർ അലി ബുട്ടോ..അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി സ്വത്തു വകകൾ ഒക്കെ കണ്ടു കെട്ടാൻ നിർദേശം നൽകി..ഈ കട്ടിൽ സാദിഖ് ഗ്രഹ് കൊട്ടാരത്തിലെ ഫ്രഞ്ച് കിടപ്പു മുറിയിൽ നിന്നും കണ്ടുകിട്ടി..1990ൽ ഈ കട്ടിൽ പിന്നെയും കാണാതെ ആയി..ഇപ്പോൾ അത് ഫ്രാൻസിലെ ആരുടെയോ പ്രൈവറ്റ് കളക്ഷനിൽ ഉണ്ട്.

Leave a Reply
You May Also Like

ഇന്ത്യൻ സൈനികർ മാലിദ്വീപിനെ അട്ടിമറിക്കാരിൽ നിന്നും രക്ഷിച്ച ഓപ്പറേഷൻ കാക്റ്റസ്

ഓപ്പറേഷൻ കാക്റ്റസ് Operation Cactus ✍️ Sreekala Prasad ലോകത്തെ കുഞ്ഞൻ രാജ്യങ്ങളിലൊന്നായ, അറബിക്കടലിൽ ഒരു…

കാനന കാഹളമായി നീറി പുകഞ്ഞ് ‘പൊലിക പൊലിക’; സിരകളിൽ ആളിപ്പടർന്ന് ‘ചാവേറി’ലെ ആദ്യ ഗാനം

കാനന കാഹളമായി നീറി പുകഞ്ഞ് ‘പൊലിക പൊലിക’; സിരകളിൽ ആളിപ്പടർന്ന് ‘ചാവേറി’ലെ ആദ്യ ഗാനം കാത്തിരിപ്പുകൾക്ക്…

വിപിൻ‌ദാസ് – ഫഹദ് ഫാസിൽ ചിത്രത്തിൽ എസ്.ജെ.സൂര്യയും, എസ്.ജെ.സൂര്യ മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചിത്രം

എസ്.ജെ.സൂര്യ മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്.

എന്താണ് ‘ഫാഷസ്’ എന്നറിയാമോ ?

ഒറ്റക്ക് നിന്നാൽ നിങ്ങളെ വേഗത്തിൽ നശിപ്പിക്കാനാകും. ഒരുമിച്ച് നിന്നാൽ നിങ്ങൾ വലിയൊരു ശക്തിയാകും.ആരെയും തകർക്കാൻ കഴിയുന്ന ശക്തി !”