മറ്റൊരു ഗാഡ്ജറ്റും ഇന്ത്യക്കാരന് തന്റെ പൊങ്ങച്ചം പ്രകടിപ്പിക്കാനുള്ള ഉപാധിയായി ഐഫോണിനെ പോലെ മാറിയിട്ടില്ല എന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. മുന്തിയ നിലവാരവും മുന്തിയ വിലയും ഐഫോണിന്റെ പ്രത്യേകതകളായി പറയാമെങ്കിലും സത്യത്തില്‍ അത് വാങ്ങിക്കുന്ന ഇന്ത്യക്കാരില്‍ 75% പേരും സ്മാര്‍ട്ട്ഫോണിന്റെ ഉപയോഗത്തെക്കുറിച്ച് വലിയ അറിവൊന്നും ഉണ്ടായിരിക്കുന്ന ആളായിരിക്കില്ല (അഥവാ നിങ്ങള്‍ വലിയ അറിവുള്ള ആളാണെങ്കില്‍ സ്വയം ആ 25% ല്‍ അംഗമാകാം.). ഇങ്ങനെ പൊങ്ങച്ചക്കാരായ ഐഫോണ്‍ ഉപഭോക്താക്കളായ ഇന്ത്യക്കാര്‍ ചെയ്യുന്ന 10 കാര്യങ്ങളെ തുറന്നു കാണിക്കുകയാണ് നമ്മള് ഈ പോസ്റ്റിലൂടെ.
മറ്റു മൊബൈല്‍ഫോണ്‍ ഉപഭോക്താക്കളില്‍ നിന്നും വ്യത്യസ്തമായി നിങ്ങള്‍ ഒരു പുതിയ ഐഫോണും വാങ്ങി വീട്ടില്‍ എത്തിയാല്‍ മുതല്‍ ചെയ്യുന്ന ആ 10 കാര്യങ്ങള്‍ ഏതൊക്കെ ആണെന്ന് അറിയേണ്ടേ?
1. ആപ്പിള്‍ ഉല്‍പ്പന്നങ്ങളില്‍ അവര്‍ ആകെ ഉപയോഗിക്കുന്നത് ഐഫോണ്‍ ആണെങ്കിലും എന്തുകൊണ്ടാണ് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാകുന്നത് എന്നതിനെ സംബന്ധിച്ച് ഒരു പ്രസംഗം തന്നെ ഇക്കൂട്ടര്‍ നടത്തിക്കളയും !
2. വിപണിയിലെ വമ്പന്മാര് എങ്കിലും സാംസംഗിനെയും മറ്റു വമ്പന്മാരെയും അവര്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ആക്കിക്കളയും !
3. ഫോണ്‍ സംബന്ധമായ ചര്‍ച്ച എവിടെ നടന്നാലും അവിടെക്കയറി നിങ്ങളുടെ കയ്യില്‍ ഐഫോണില്ലേ എന്ന തരത്തിലുള്ള ചോദ്യം അവര്‍ ചോദിച്ചു കളയും.
4. സ്റ്റീവ് ജോബിന് പോലും കണ്ടാല്‍ മനസിലാകാത്ത വിധത്തില്‍ അവര്‍ തങ്ങളുടെ ഐഫോണിന് കളര്‍ഫുള്‍ കവര്‍ വാങ്ങിയിടും
5. അവര്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കളെ നോക്കുക അവര്‍ക്കെന്തോ അസുഖമുള്ള തരത്തില്‍ ആയിരിക്കും
6. ഐഫോണിന്റെ സംഭവ ബഹുലമായ ഉപയോഗങ്ങളെ കുറിച്ച് അവര്‍ വാതോരാതെ സംസാരിക്കുമെങ്കിലും എപ്പോള്‍ നോക്കിയാലും അവര്‍ കാന്‍ഡി ക്രഷ് കളിച്ചു കൊണ്ടിരിക്കുകയായിരിക്കും.
7. ആളുകള്‍ തമ്മിലുള്ള ചര്‍ച്ചയുടെ വിഷയം ഗ്ലോബല്‍ വാമിങ്ങും തീവ്രവാദവും ആണെങ്കിലും അവരാ വിഷയം ഒടുവില്‍ തങ്ങളുടെ ഐഫോണിലും എത്തിക്കും
8. തങ്ങള്‍ ഐഫോണും പിടിച്ചു കൊണ്ട് സെല്‍ഫിയെടുക്കുന്ന ചിത്രങ്ങള്‍ തങ്ങളെടുത്ത സെല്‍ഫി എന്ന തരത്തില്‍ അവര്‍ അവതരിപ്പിക്കും
9. മറ്റു ഐഫോണ്‍ ഉപഭോക്താക്കളുമായി അവരുടെ ബന്ധം പറഞ്ഞറിയിക്കാത്തതായിരിക്കും
10. മറ്റു ഫോണ്‍ ഉപഭോക്താക്കള്‍ വല്ല ചാര്‍ജറും അന്വേഷിച്ചു നടക്കുന്നത് കണ്ടാല്‍ അവിടെക്കയറി ‘അയ്യോ, എന്റെ കയ്യില്‍ ഐഫോണാണല്ലോ’ എന്ന കമന്റ് അവര്‍ അടിക്കും