ഒരു ചിലിയന്‍ ചരിതം
ഇത് ഒരു അതിജീവന വിപ്ലവത്തിന്റെ ചരിത്രമാണ്,സാമ്രാജ്യത്വ ഭരണത്തിനോ കുത്തക വ്യാപാരത്തിനോ എതിരെയല്ല,2000 അടി താഴെ വരെയുള്ള ഓരോ കണികകളിലും ഒളിഞ്ഞിരുന്ന മരണത്തിന്റെ കറുത്ത കരങ്ങള്ക്കെതിരെയുള്ള ലോകത്തിന്റെ ഒരുമയുടെ യുദ്ധം,ഈ യുദ്ധത്തിനു ഒരു ലക്ഷ്യം, ഒരു ദര്‍ശനം.
126 total views

ഇത് ഒരു അതിജീവന വിപ്ലവത്തിന്റെ ചരിത്രമാണ്,സാമ്രാജ്യത്വ ഭരണത്തിനോ കുത്തക വ്യാപാരത്തിനോ എതിരെയല്ല,2000 അടി താഴെ വരെയുള്ള ഓരോ കണികകളിലും ഒളിഞ്ഞിരുന്ന മരണത്തിന്റെ കറുത്ത കരങ്ങള്ക്കെതിരെയുള്ള ലോകത്തിന്റെ ഒരുമയുടെ യുദ്ധം,ഈ യുദ്ധത്തിനു ഒരു ലക്ഷ്യം, ഒരു ദര്‍ശനം.ഒരിക്കലും തിരിച്ചു വരാന്‍ കഴിയില്ല എന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ച അന്ധകാരത്തിന്റെ പിടിയില്‍ നിന്നുള്ള ഉയര്പ്പിന്റെ ദിനം.അതെ! മരണത്തിനു അവരെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല,മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഓരോരുത്തരും 60 ദിനങ്ങള്‍ക്ക് ശേഷം ഭൂമി കാണുകയാണ്.ഒരു പക്ഷെ പുറംലോകത്തിന്റെ ഓര്‍മ്മകള്‍ പോലും നഷ്ട്ടമായ 33 പേരുടെ പുനരാഗമനം.അഭിവാദ്യങ്ങള്‍ ചിലി.നിന്റെ മുന്നില്‍ ലോകം വണങ്ങുകയാണ്,സ്ഥിരോത്സാഹത്തിന്റെയും ഒരുമയുടെയും വിജയം ചിലി.പ്രാര്‍ഥനകള്‍ പൂവണിയുകയാണ്,നെഞ്ഞിടിപ്പുകളുടെ വേഗത കുറയുകയാണ് ,സാന്‍ ജോസ് മൈനില്‍ സ്ഥാപിച്ചിരിക്കുന്ന വലിയ കപ്പിയുടെ കറക്കങ്ങളും ഗതിവേഗങ്ങളും ദര്‍ശിച്ചു ശുഭ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ ലോകം.ഇത് ഒരു ഉയര്‍പ്പ് ആണ് ,’ലോസ് 33′ യുടെ ജീവിതത്തിലേക്കുള്ള കടന്നു വരവ്;വരുമ്പോള്‍ ഒരു തലമുറ കൊണ്ട് പറഞ്ഞു തീരാനാവാത്ത അനുഭവങ്ങളും,സങ്കടങ്ങളും,പ്രതീക്ഷയുടെ നെരിപ്പോട് വെളിച്ചത്തിന്റെ കഥയും പറയാനുണ്ടാകും.തന്റെ കുടുംബത്തോട് ചേരാന്‍ വെമ്പുന്ന ആ 33 ഹൃദയങ്ങള്‍.
ചില വീക്ഷണ കോണുകളില്‍ കൂടി ഇതിനെ സംബന്ധിച്ച് ചിന്തിച്ചു കൂടേ എന്നതാണ് ഈ പോസ്റ്റ് എഴുതാന്‍ പ്രേരിപ്പിച്ചത് .വിധിയുടെ വിളയാട്ടം ഭൂമികുലുക്കത്തിന്റെ രൂപത്തില്‍ എത്തിയപ്പോള്‍ ആ 33 പേര് തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാന്‍ പോലും വയ്യാത്ത അവസ്ഥയില്‍.പക്ഷെ ഒരു മഹാ ശക്തി എപ്പോഴും അവരുടെ കൂടെ ഉണ്ടായിരുന്നു എന്നത് ഈ സന്ദര്‍ഭത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യത്തോടെ കാണേണ്ട വസ്തുതയാണ്.ഖനിയുടെ ഭാഗങ്ങള്‍ തകരുമ്പോള്‍ ഏവരും റൂമില്‍ ആയിരുന്നു എന്നത് യാദ്രിശ്ചികമോ അതോ ദൈവം നിശ്ചയമോ?
തലയില്‍ പതിക്കാന്‍ തയ്യാറായി നില്ക്കുന്ന പാറക്കെട്ടുകള്‍ക്കിടയില്‍ 17 ദിവസം അവര്‍ ജീവനോടെ നിലനിന്നു ,33 പേര്‍ക്ക് ഇത്രയും ദിവസത്തേക്കുള്ള ഭക്ഷണം വേണ്ട വിധം ഉണ്ടാകില്ല എന്ന് പുറംലോകം വിശ്വസിച്ചപ്പോളും ,ആ മഹാ ശക്തി അവര്‍ക്കായി അല്പം ആഹാരം റൂമില്‍ ബാക്കി വെച്ചിരുന്നു,ജീവന് നില നിര്‍ത്താന്‍ ഒരു പക്ഷെ ആ ശക്തി മനപൂര്‍വം ചെയ്തതായിരിക്കാം.
ഭൂമില് കുലുക്കത്തിന് ശേഷം ഡ്രില്‍ ചെയ്തു വന്ന യന്ത്രം അവരുടെ സമീപം എത്താനും , ഒപ്പം തക്ക സമയത്ത് ‘ഞങ്ങള്‍ 33 പേര് സുഖമായി ഇറക്കുന്നു’ എന്ന സന്ദേശം അതില്‍ എഴുതി മുകളിലേക്ക് അയക്കാന്‍ കഴിഞ്ഞതും ആ മഹാ ശക്തിയുടെ പ്രഭാവമല്ലേ?
17 ദിവസം 2000 അടി താഴ്ചയില്‍ കഴിച്ചു കൂട്ടുമ്പോള്‍ അവര്‍ എന്തായിരിക്കാം പ്രതീക്ഷിച്ചിരുന്നത്?ആരെങ്കിലും തങ്ങളെ തേടിയെത്തുമെന്നോ അതോ ഭക്ഷണവും വായുവും അവസാനിക്കുമ്പോള്‍ മരിക്കമെന്നോ?തുടര്‍ന്നും ഏതു വിധേനയും ജീവിക്കാനുള്ള ശക്തിയും,ശുഭ പ്രതീക്ഷയും നല്‍കിയത് ഈ ശക്തിയല്ലേ?
ഭക്ഷണം വളരെയധികം പരിമിതിമായിട്ടും പങ്കു വെക്കാനുള്ള മനസാനിധ്യവും മറ്റും അവര്‍ക്ക് ഈ ശക്തി നല്കിയാതിയിരിക്കാം .
ഇനി ചിന്തിക്കൂ..അവരുടെ സ്ഥാനത് നമ്മളെ വിചാരിച്ചു ആലോചിച്ചു നോക്ക് .തങ്ങളെ രക്ഷിക്കാന്‍ ഒരു രാജ്യം മുഴുവന്‍ ഒരുങ്ങുകയും,ലോകം മുഴുവന്‍ കാത്തിരിക്കുകയും ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍ അവരിലുണ്ടായ മാനസികാവസ്ഥ എത്ര തീവ്രമായിരിക്കാം?
മാസങ്ങള്‍ക്ക് ശേഷം ഇന്ന് രാവിലെ ആദ്യമായി ഈ 33 പേരെ കൂടാതെ ഒരു മൈന്‍ എക്സ്പെര്‍ട്ട് അവരുടെ രക്ഷകനായി എത്തിയപ്പോള്‍ (ഇത്രയും കാലങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ നിന്നും ഒരു മനുഷ്യനെ കാണുമ്പോള്‍) അവരുടെ ആഹ്ലാദം നമ്മുക്ക് സങ്കല്‍പ്പിക്കാനാവുമോ?
ലോകം മുഴുവന്‍ ഇവരെ ഉറ്റു നോക്കുന്നു എന്ന യാഥാര്‍ത്ഥ്യം അവര്‍ അറിഞ്ഞിരിക്കുമോ?
ഒരു പക്ഷെ പുറംലോകം എങ്ങനെയായിരുന്നു എന്നത് പോലും അവര്‍ മറന്നിട്ടുണ്ടാകും,സൂര്യനെ ഇപ്പോള്‍ അവര്‍ ഇഷ്ട്ടപെടുകയാണോ അതോ ഇരുട്ടിനെ അവര്‍ സ്നേഹിച്ചു പോയോ?
അങ്ങനെ ഉത്തരം ഊഹിക്കാനാവാത്ത അനേക ചോദ്യങ്ങള്‍ ….
…….ഇനി ഇവരുടെ ഡയറികുറുപ്പുകള്‍ ഇവക്കെല്ലാം ഇത്തരം നല്കട്ടെ,ഈ ഖനി തൊഴിലാളികളുടെ ആത്മകഥകള്‍ പുറം ലോകത്തിനു വായനയുടെ പുത്തന്‍ മാനം നല്കട്ടെ.കാത്തിരിക്കാം …..അവര്‍ക്കെന്താണ് ലോകത്തോട് വിളിച്ച് പറയാനുള്ളത്?
എങ്കിലും എത്ര സ്തുതിച്ചാലും മതിവരാത്തത് ആ മഹാ ശക്തിയുടെ മുന്നിലാണ്.
ഈശ്വരന്റെ ആ മാഹാ ശക്തിക്കും ചിലിയുടെ അധ്വാനത്തിനും,ലോകത്തിന്റെ പ്രാര്‍ഥനക്കും മുന്നില്‍ ഒരായിരം പ്രണാമങ്ങള്‍
ഇനിയും പുറത്തു വരനുള്ളവര്ക്ക് വേണ്ടിയും,അവരുടെ ആരോഗ്യത്തിനും വേണ്ടി പ്രാര്‍ഥനയോടെ
127 total views, 1 views today
