കേരള ആരോഗ്യവകുപ്പിന് കൈയടിക്കാം

60
കേരള ആരോഗ്യവകുപ്പിന് കൈയടിക്കാം
കോവിഡ് 19 ബാധയെത്തുടര്ന്ന് കോട്ടയം ഗവ. മെഡിക്കല് കോളേജില് ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്ക്ക് രോഗം ഭേദമായി. ഇറ്റലിയില് നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില് നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊറോണ രോഗബാധയില് നിന്ന് മോചിതരായത്. ലോകത്ത് തന്നെ 60 വയസിന് മുകളില് കോവിഡ് 19 ബാധിച്ചവരെ ഹൈ റിസ്‌കിലാണ് പെടുത്തിയിരിക്കുന്നത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്ക്ക് പുറമേയാണ് കൊറോണ വൈറസ് കൂടി ഇവരെ ബാധിച്ചത്. ഒരുഘട്ടത്തില് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെയാണ് മരണക്കയത്തില് നിന്നും കോട്ടയം മെഡിക്കല് കോളേജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവത്തിലേക്ക് തിരിച്ച് കൊണ്ടുവന്നു..
Advertisements