Share The Article

വ്യത്യസ്തമായൊരു പ്രണയകഥയാണ് ഡോ.നെല്‍സണ്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്. വണ്ണമില്ലായ്മയെക്കുറിച്ചും സ്വന്തം ലുക്കിനെക്കുറിച്ചുമൊക്കെ ആവശ്യത്തില്‍ കൂടുതല്‍ അപകഷത വച്ച് നടക്കുന്ന കാലത്താണ് അവളെ കണ്ടുമുട്ടിയതെന്നും പ്രണയം തുറന്നുപറഞ്ഞ് ഒടുവില്‍ ഭാര്യയായി എത്തിയെന്നും കുറിക്കുന്നു

നെൽസൺ ജോസഫിന്റെ കുറിപ്പ്

Nelson Joseph

ഒരു വലിയ അപകര്‍ഷതാബോധത്തിന്റെ അവസാനമായിരുന്നു അന്ന്… ഓര്‍മയുള്ള കാലം തൊട്ട് ഞാന്‍ ഇങ്ങനാണിരിക്കുന്നത്. ഇങ്ങനേന്ന് വച്ചാല്‍ നല്ലോണം മെലിഞ്ഞിട്ട്. കളിയാക്കല്‍ തൊട്ട് ഉപദേശം വരെ നീണ്ട ഒരു ലിസ്റ്റുണ്ട് അന്ന് കേട്ടതൊക്കെയെടുത്താല്‍… കേട്ടുകേട്ട് വണ്ണമില്ലായ്മയെക്കുറിച്ചും സ്വന്തം ലുക്കിനെക്കുറിച്ചുമൊക്കെ ആവശ്യത്തില്‍ കൂടുതല്‍ ഇന്‍ഫീരിയോറിറ്റി കോമ്പ്‌ലക്‌സടിച്ച് അതുകൊണ്ടൊരു ഷോപ്പിങ്ങ് കോമ്പ്‌ലക്‌സ് വച്ച് നടക്കുന്ന കാലം.. ആ സമയത്താണ് അവളെ വീണ്ടും കാണുന്നത്..

പണ്ട് ചെറിയൊരു സോഫ്റ്റ് കോര്‍ണറുണ്ടായിരുന്നു..പിന്നെ കാണാതായപ്പൊ അതങ്ങ് കൈവിട്ടു പോയി.. മറ്റ് പലയിടത്തും കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ വീണ്ടും മുന്നില്‍ വന്നുപെട്ടതാണ്. കുറച്ച് കാലത്തെ സംസാരം കൊണ്ട് നല്ല സുഹൃത്തുക്കളായിരുന്നു.. പരീക്ഷയൊക്കെക്കഴിഞ്ഞുള്ള അവധിയായതുകൊണ്ട് ഇഷ്ടം പോലെ സമയമുണ്ട്. സംസാരത്തിനിടയില്‍ ഒരിക്കല്‍പ്പോലും ഇഷ്ടമാണെന്ന് പറഞ്ഞില്ല. കാരണം പറഞ്ഞാല്‍ അതോടെ ആ ബന്ധം അവിടെത്തീരും..

അല്ലേലും പൈസ, ലുക്ക്, ജോലി, കഴിവ് ഈ ഐറ്റംസൊന്നുമില്ലാത്ത എന്നെ ഇഷ്ടമാണെന്ന് ഏത് പെണ്ണ് പറയാനാണ്? വെറുതെ ചോദിച്ച് ബുദ്ധിമുട്ടേണ്ട..പോകുന്നിടത്തോളം ഫ്രണ്ട്‌സായിട്ടങ്ങ് പോവാം.. ഒരിക്കല്‍ സംസാരത്തിനിടെ ടോപ്പിക് കറങ്ങിത്തിരിഞ്ഞ് വണ്ണത്തിലെത്തി. ബാക്കി എല്ലാവരും ചോദിച്ച ചോദ്യം അവളും ചോദിച്ചു. വീട്ടിലെല്ലാരും ഇങ്ങനാണോ അതോ ഞാനൊരു എക്‌സപ്ഷനാണോ എന്നായിരുന്നു. അതിനു സാധാരണപോലൊരു മറുപടി പറഞ്ഞ് അതേ ചോദ്യം തിരിച്ചും ചോദിച്ചു…അവിടെല്ലാരും Well built ആണത്രേ… ഓ, എന്നാല്‍പ്പിന്നെ സ്വപ്നം കാണല്‍ ഇവിടെവച്ച് ഫുള്‍ സ്റ്റോപ്പിടാം എന്ന് തീരുമാനിച്ചു…

പിറ്റേ ഞായറാഴ്ച പള്ളിയില്‍ അവരുടെ ഇടവകയിലാണു പോയത്..വൈകിട്ട് അവിടെയേ കുര്‍ബാനയുള്ളു.. കുര്‍ബാന കഴിഞ്ഞ് പള്ളിയുടെ നടയിറങ്ങിപ്പോവുന്ന അവളെ കണ്ടു…അവളും..ചിരിച്ചു.. പിന്നെ ഒരു രണ്ട് ദിവസം പൊരിഞ്ഞ അടിയാണ്. എന്താ സംഭവം? എന്തിനാണ് അവരുടെ പള്ളീല്‍ വന്നതെന്നറിയണം. വണ്ണം കുറവാണോന്ന് നോക്കാന്‍ വന്നതാന്ന് എങ്ങനെ പറയും?..അതോടെ തീരൂല്ലേ?

ലാസ്റ്റ് മടുത്ത് തിരിച്ച് ഒരു ചോദ്യമെറിഞ്ഞു… ‘ പറഞ്ഞാ ഇപ്പൊഴുള്ള ഫ്രണ്ട്ഷിപ് ഇതുപോലെ ഉണ്ടാവുമെന്ന് ഉറപ്പുതരണം ‘ ‘ Mmm ‘ ‘ പണ്ട് നാലാം ക്ലാസില്‍ വച്ച് ഇഷ്ടമാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ? ‘ ‘ Mmm ‘ ‘ ആ ഇഷ്ടം ഇപ്പൊഴും ഉണ്ടെന്ന് കൂട്ടിക്കോ ‘ ‘ . . . . . ‘ ‘ ? ‘ ‘ അത്രേം ഇഷ്ടേ ഒള്ളോ?’ ‘ ഞാന്‍ വലുതായില്ലേ? അപ്പൊ ഇഷ്ടോം വലുതായിക്കാണും ‘ ‘ . . . . ‘ ‘ ഞാന്‍ എന്റെ കാര്യം പറഞ്ഞു, ഇനി എന്നോടുള്ള ആറ്റിറ്റിയൂഡ് എന്താണെന്ന് എനിക്കറിയണം ‘ ഏഴ് വര്‍ഷമായി…. അതിന്റെ ഉത്തരം ഇപ്പൊ വീട്ടിലിരുന്ന് ജെ.സി.ബി ഓടിച്ചുകളിക്കുന്നുണ്ട്.. PS: വെഡ്ഡിങ്ങ് ആനിവേഴ്‌സറിയല്ല. ഒരിക്കലും ഒരു പെണ്ണിനോട് അങ്ങോട്ട് ചെന്ന് ഇഷ്ടമാണെന്ന് പറയില്ല എന്ന തീരുമാനം തെറ്റിച്ച ദിവസമാണ്. കല്യാണത്തിലോട്ടെത്താന്‍ പിന്നെയും വര്‍ഷം നാലെണ്ണമെടുത്തു

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.