ഹിന്ദുമതത്തെ നിരോധിക്കണം എന്നുപറഞ്ഞ പെരിയാര്‍ ഇ വി രാമസാമിയും ഗാന്ധിയും ഒരു ചര്‍ച്ച

110

ദത്തൻ ചന്ദ്രമതി

ഗാന്ധിയും പെരിയാര്‍ ഇ വി രാമസാമിയും ഒരു ചര്‍ച്ച
==============

പെരിയാര്‍: ഹിന്ദുമതത്തെ നിരോധിക്കണം

ഗാന്ധി: എന്തുകൊണ്ടാണ് താങ്കള്‍ അങ്ങിനെ പറയുന്നത്?

പെരി: “ഹിന്ദുമതം” എന്നപേരില്‍ യഥാര്‍ത്ഥത്തില്‍ ഒരു മതമെയില്ല

ഗാന്ധി: പക്ഷെ അങ്ങിനെ ഒന്നുണ്ടല്ലോ

പെരി: അത് ബ്രാഹ്മണര്‍ കെട്ടി ചമച്ചതാണ്. അതൊരു മതമാണെന്ന് വിശ്വസിപ്പിക്കാന്‍ അവര്‍ ജനങ്ങളെ പ്രേരിപ്പിച്ചു.

ഗാന്ധി: എല്ലാ മതങ്ങളെപറ്റിയും, ആളുകള്‍ അങ്ങിനെ സങ്കല്‍പ്പിച്ചതാനെന്നു പറഞ്ഞുകൂടെ?

പെരി: പറയനാവില്ല. എല്ലാ മതങ്ങള്‍ക്കും ചരിത്രപരമായ തെളിവുകള്‍ ഉണ്ട്. അവയ്ക്കെല്ലാം അവയുടെ അനുയായികള്‍ക്ക് സ്വീകാര്യമായ തത്വങ്ങള്‍ ഉണ്ട്.

ഗാന്ധി: ഹിന്ദുമതത്തില്‍ അങ്ങിനെയുള്ള തത്വങ്ങള്‍ ഒന്നുമില്ലേ?

പെരി: എന്താണുള്ളത്? ഹിന്ദുമതമല്ലേ ഈ രാജ്യത്തെ ജനങ്ങളെ ബ്രാഹ്മണര്‍, ശൂദ്രര്‍ പഞ്ചമര്‍ എന്നിങ്ങിനെ വിഭിന്ന ജാതികളായി തരംതിരിച്ചിരിക്കുന്നത്. ബ്രാഹ്മണര്‍ ശ്രേഷ്ഠമായ വര്‍ഗ്ഗമാനെന്നും മറ്റുള്ളവരെല്ലാം നീച ജാതികളാനെന്നും ആ മതം പ്രഖ്യാപിക്കുന്നു. മതമെന്ന പേരിലുള്ള ആ ആള്‍ക്കൂട്ടത്തിന്റെ ഒരേയൊരു നേട്ടം ഈ വിവേചനം മാത്രമാണ്. ഈ മതത്തിന്റെ വ്യക്താക്കള്‍ അവകാശപ്പെടുന്ന സംഗതികല്‍ക്കൊന്നും സ്വീകാര്യമായ യാതൊരു തെളിവും ഇല്ല തന്നെ
ഗാന്ധി:കൊള്ളാം! അങ്ങിനെ ഒരു അടിസ്ഥാനമെങ്കിലും ഉണ്ടെല്ലോ ?
പെരി: അതുകൊണ്ട് നമുക്ക് എന്ത് ഗുണം കിട്ടാന്‍? ആ അടിസ്ഥാനം കൊണ്ടാണ് ബ്രാഹ്മണര്‍ ഉയര്‍ന്ന വര്‍ഗ്ഗമായത്. ഞാനും താങ്കളുമെല്ലാം തീരെ നികൃഷ്ടരായ ജാതികള്‍ ……
………….
(1927ലെ പെരിയാര്‍ ഗാന്ധി സന്ദര്‍ശനം)
ഗാന്ധിജിയും പെരിയാറും
പബ്ലിഷിംഗ്
വള്ളുവര്‍ പബ്ലിഷിംഗ് ഹൌസ് , ഭവാനി – 1948

ഹിന്ദുമതത്തിനു വേണ്ടി ശകതമായി വാദിച്ച ഗാന്ധിജിയെ നെഞ്ചിലൂടെ വെടിയുണ്ട പായിച്ച ഹിന്ദുവര്‍ഗ്ഗീയ വാദികള്‍ക്ക് , സാധരണ ജനങ്ങള്‍ വെറും പുഴുക്കള്‍ മാത്രമാണ്. ഇന്നലെ ഗാന്ധി . ഇന്ന് ധബോത്കറും , പാന്സാരെയും , കലബുര്‍ഗിയും, രോഹിത് , നാളെ നമ്മളില്‍ ആരുമാവാം . എല്ല മേഖലയിലും അക്രമാസക്തമായ ഇടപെടലാണ് സംഘപെരിവാര്‍ മോഡി സര്‍ക്കാരിന്റെ പിന്തുണയോടെ നടത്തുന്നത്. അന്യമതസ്തരും ദളിതുകളും ഇതിന്റെ ഇരകളും ലക്ഷ്യവുമാണ് , ഇതിനെ പ്രതിരോധിക്കാതെ മതേതര ജനാധിപത്യ ഇന്ത്യക്ക് നിലനില്‍പ്പില്ല