Joli Joli 

അക്ഷരങ്ങൾക്കും അറിവുകൾക്കും മീതെ അരങ്ങുവാഴുന്ന ആൾ ദൈവങ്ങളുടെ നാട് തന്നെയാണ് കേരളം..
മതങ്ങളുടെയും.തൊലിപ്പുറത്തെ വിദ്യാഭ്യാസത്തിലൂടെ എഴുതും വായനയും കാണാപ്പാഠം പഠിച്ചവർ എന്നല്ലാതെ ബുദ്ധിയുപയോഗിച്ച് ചിന്തിക്കാൻ കഴിയുന്നവർ എന്ന് മലയാളികളെ വിലയിരുത്താൻ കഴിയില്ല.വിദ്യാഭ്യാസത്തിലും ചിന്താ ശേഷിയിലും വളരെ പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങളെ താരതമ്മ്യം ചെയ്ത് മേനി നടിക്കുന്നത് കേരളത്തിന്‌ ഭൂക്ഷണമല്ല.സ്വന്തം ബുദ്ധി വേണ്ടിടത്ത് കൃത്യമായി ഉപയോഗിക്കുന്ന കാര്യത്തിൽ യഥാർത്ഥ സാക്ഷരത നമ്മൾ കൈവരിച്ചോ എന്ന് ഓരോ മലയാളിയും സ്വയം പരിശോധിക്കേണ്ട സമയമായി.ജാതിയുടെയും മതത്തിന്റെയും അടിമയല്ലാത്തവർ നമ്മളിൽ എത്രപേരുണ്ട്…? നിറത്തിലും പണത്തിലും തരംതിരിവ് കാണാത്തവർ എത്ര പേരുണ്ട്…ജാതിയും മതവും വിറ്റ് ജീവിക്കുന്ന കുടില ബുദ്ധികൾക്ക് ഓശാന പാടാത്തവരായി നമ്മളിൽ എത്രപേരുണ്ട്…? ഈ നൂറ്റാണ്ടിലും ആചാരങ്ങളിലും പാരമ്പര്യങ്ങളിലും വിശ്വാസങ്ങളിലും പൈതൃകങ്ങളിലും വിധിയിലും കാലങ്ങളിലും സമയങ്ങളിലും ദോഷങ്ങളിലും അന്ധവിശ്വാസങ്ങളിലും ശകുനത്തിലും വിശ്വസിക്കാത്തവർ എത്രപേരുണ്ട്…? വിഡ്ഢിത്തരമാണെന്നും യുക്തിക്ക് നിരക്കുന്നതല്ലെന്നും അറിഞ്ഞപ്പോൾ പിന്തിരിയാനോ എതിർക്കാനോ കഴിഞ്ഞവർ എത്രപേരുണ്ട്…?

ഒരു മനുഷ്യനും ദൈവമല്ലന്ന് സാമാന്യ ബുദ്ധിയുപയോഗിച്ച് ചിന്തിച്ചാൽ മനസിലാകുന്ന കാര്യം പോലും ചിന്തിക്കാൻ കഴിവില്ലാത്തവരല്ലേ നിങ്ങളിൽ ഭൂരിഭാഗം പേരും…? അൽപ്പമെങ്കിലും ചിന്തിക്കുന്ന തലച്ചോറായിരുന്നു നമ്മുടേതെങ്കിൽ യോഹന്നാനും വട്ടായിയും വള്ളിക്കാവിലമ്മയും ഡബിൾ ശ്രീ ശങ്കരനും തലേകെട്ടുകാരും മുടിവെള്ളക്കാരും നമ്മുടെ നാട്ടിൽ തഴച്ച് വളരുമായിരുന്നോ…? മതത്തിന്റെ അടിമത്വം പേറാത്തവർ നമ്മളിൽ എത്രപേരുണ്ട്..? അന്ധവിശ്വാസങ്ങളും ചിതലരിച്ച ആചാരങ്ങളും ശ്വാസം പോലെ കൊണ്ടുനടക്കുന്ന ഒരു തലമുറയുണ്ടിവിടെ.അന്ധവിശ്വാസങ്ങളും ചിതലരിച്ച ആചാരങ്ങളും സ്വന്തം ലാഭത്തിന് വേണ്ടി കൊണ്ടുനടക്കുന്ന ഒരു തമുറയുണ്ടിവിടെ.ഇവരുടെയൊക്കെ പുറകെ ബുദ്ധി മരിച്ച് അനുസരണയോടെ അവർ പറയുന്നതും വിശ്വസിച്ച് നടക്കുന്ന മനുഷ്യ രൂപങ്ങൾ മാത്രമല്ലേ നമ്മൾ…?

രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും നേതാക്കൾക്കും അടിമകളാകാത്തവരുണ്ടോ നമ്മുടെയിടയിൽ …?നേതാക്കന്മാർമാരുടെ വാഴ്ത്ത് പാട്ടുകൾ പാടാത്തവരുണ്ടോ നമ്മുടെയിടയിൽ.നേതാക്കൾ തട്ട് കടയിൽ നിന്ന് ചായ കുടിക്കുന്നതും ജലദോഷം വന്ന കൊച്ചിന്റെ മൂക്ക് പിഴിയുന്നതും വയസ്സായവരെയും പാവപ്പെട്ടവരെയും കെട്ടിപ്പിടിക്കുന്നതും അവരുടെ കൂടെ നിന്ന് സെൽഫി എടുക്കുന്നതും പെട്ടി സ്വന്തം പിടിക്കുന്നതും ക്വിന്റല് കണക്കിന് വെയിറ്റ് വരുന്ന വാക്കുകൾ അന്തരീക്ഷത്തിലേക്ക് വാരി വിതറുന്നതും കണ്ട് കയ്യടിക്കുകയും പുകഴ്ത്തുകയും ഫേസ് ബുക്കിൽ പോസ്റ്റിടുകയും ചെയ്യുന്നവരല്ലേ നമ്മളിൽ ഭൂരിഭാഗം പേരും??

എങ്കിൽ സംശയിക്കണ്ട, നിങ്ങളിൽ ഒരു കഴുത ഒളിച്ചിരുപ്പുണ്ട്. കാരണം നിങ്ങൾക്കും ഇതൊക്കെ ചെയ്യാൻ കഴിയും എന്ന് ചിന്തിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലല്ലോ…?സമ്പൂർണ സാക്ഷരർ എന്ന് പറയുന്ന നമ്മളുടെ ബുദ്ധി അല്പമെങ്കിലും പ്രവർത്തന ക്ഷമമായിരുന്നെങ്കിൽ.രാഹുൽ ഈശ്വർ ഷഡ്ഢിയുടെ ഇലാസ്റ്റിക്ക് തലയിൽ കെട്ടി നമ്മുടെ മുന്നിൽ കേറി വട്ടം നിൽക്കില്ലായിരുന്നു.ശോഭാ സുരേന്ദ്രൻ ആർത്തവം നിരോധിക്കാൻ ചാനലുകളിൽ കയറിയിറങ്ങി അലറില്ലായിരുന്നു.ശ്രീധരൻ പിള്ള നമ്മുടെയിടയിൽ ഗോൾഡൻ ഓപ്പർച്യൂണിറ്റി തിരയില്ലായിരുന്നു.ശബരിമല കോടതി കയറില്ലായിരുന്നു.ശബരിമല നമ്മുക്ക് ഒരു വിഷയമേ ആകില്ലായിരുന്നു.ജാതി മത നേതാക്കൾ നമ്മെ അടിമകളാക്കില്ലായിരുന്നു.ജാതിയും മതവും നമ്മുടെ സോയ്‌ര്യ ജീവിതത്തിന് ഭീക്ഷണിയാകില്ലായിരുന്നു.പള്ളികളിൽ പോലീസിനെ വിന്യസിക്കേണ്ടി വരില്ലായിരുന്നു.മൃത ശരീരങ്ങൾ അടക്കം ചെയ്യാതെ ആഴ്ചകളോളം പൊതുവഴിയിൽ തട്ടികളിക്കില്ലായിരുന്നു.വിദ്യാ സമ്പന്നരെന്ന് അഭിമാനിക്കുന്ന ഒരു നാടിനെ നാണം കെടുത്തുന്ന രീതിയിൽ ആൾ ദൈവങ്ങൾ തഴച്ച് വളരില്ലായിരുന്നു.ആരാധനക്ക് പകരം കൃത്യമായ നിരീക്ഷണവും ആരോഗ്യപരമായ വിമർശനങ്ങളും ഉണ്ടായിരുന്നെങ്കിൽ രാഷ്ട്രീയക്കാർ വഴി തെറ്റില്ലായിരുന്നു.അടിമത്ത്വത്തിന് തലവെച്ച് കൊടുക്കാതെ വിമർശന ബുദ്ധിയോടെ ജാഗ്രത പാലിച്ചിരുന്നെങ്കിൽ നമ്മുടെ നാട് കൂടുതൽ നമ്പർ വൺ ആയേനെ.സമ്പൂർണ സാക്ഷരത എന്നതിന് വലിയ അർത്ഥങ്ങളുണ്ട്. അതിന് ഇനിയും നമ്മൾ ബുദ്ധിപരമായി ഒരുപാട് വളരാനുണ്ട്.

🙏 joli.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.