നിങ്ങളുടെ കുഞ്ഞിനെ പീഡകരില്‍ നിന്നും രക്ഷപ്പെടുത്തണോ ? എങ്കില്‍ ഈ വീഡിയോ കാണൂ

540

02

ഇക്കാലത്ത് നമ്മുടെ കുഞ്ഞിനെ സ്വന്തം അച്ഛന്റെ കൂടെ വരെ ഒറ്റയ്ക്ക് നിര്‍ത്താന്‍ ചിലരെങ്കിലും മടിക്കുന്ന കാലമാണ്. തങ്ങളുടെ ചെറുപ്പ കാലങ്ങളില്‍ വീട്ടില്‍ വെച്ചോ സ്കൂള്‍ ബസില്‍ വെച്ചോ അതുമല്ലെങ്കില്‍ സ്കൂളില്‍ വെച്ചോ ബന്ധുക്കളുടെ വീടുകളില്‍ വെച്ചോ ഒരു തവണയെങ്കിലും നമ്മള്‍ നല്ലവരെന്ന് വിശ്വസിക്കുന്നവരില്‍ നിന്നും നമുക്ക് ചീത്ത രീതിയില്‍ ഉള്ള സ്പര്‍ശനങ്ങള്‍ അനുഭവപ്പെടാത്തവര്‍ ഉണ്ടാകില്ല. നമ്മള്‍ വലുതായി നമ്മുടെ കുഞ്ഞുങ്ങള്‍ പിച്ചവെച്ചു വളരുമ്പോള്‍ തീര്‍ച്ചയായും അന്നത്തേക്കാള്‍ അധികം ഈ പീഡകരുടെ എണ്ണം വര്‍ധിക്കാനേ വഴിയുള്ളൂ. അങ്ങിനെ വരുമ്പോള്‍ എങ്ങിനെ നമ്മുടെ കുഞ്ഞിനെ ഇത്തരക്കാരില്‍ നിന്നും സംരക്ഷിക്കും ?

ഇത്തരക്കാരെ കുറിച്ച് ആദ്യമേ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഒരു അധ്യാപനം കിട്ടുന്നെങ്കില്‍ അവര്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കുവാന്‍ ശക്തിയുള്ളവരായി മാറിയേക്കും. അതിനാണ് ചൈല്‍ഡ് ലൈന്‍ ഈ വീഡിയോ നിര്‍മ്മിച്ചത്. നമ്മള്‍ ഓരോരുത്തരും നമ്മുടെ കുഞ്ഞുങ്ങള്‍ കാണിച്ചു കൊടുക്കേണ്ട വീഡിയോ ആണിത്. ഒരു പരിധി വരെയെങ്കിലും അവരുടെ കുട്ടിക്കാലത്തെ നമുക്ക് സംരക്ഷിക്കാം .