സകലമാന പ്രെവിലേജ്കൾക്കും മേലെ കയറിയിരുന്ന് റംബൂട്ടാനും കഴിച്ച് യൂട്യൂബ് ഇൻസ്റ്റാഗ്രാം ഫോള്ളോവെർസിനേം നോക്കിയിരിക്കാനൊക്കെ പറ്റുന്നത് സുകൃതമാണെടോ…

183

A Fine letter to Ahaana Krishna

പ്രിയപ്പെട്ട അഹാന കൃഷ്ണൻ വായിച്ചറിയുവാൻ.

കഴിഞ്ഞ നാല് മാസത്തോളം കാലമായി ഹോസ്പിറ്റൽ വിട്ടാൽ റൂം റൂം വിട്ടാൽ ഹോസ്പിറ്റൽ എന്ന കണക്കെ ജീവിക്കുകയാണ്. വല്ലപ്പോഴും വീണ് കിട്ടുന്ന ഭാഗ്യം പോലെ വീട്ടിലൊന്ന് പോയി വീട്ടുകാരെ കാണാൻ പറ്റുന്നതൊഴിച്ചാൽ സന്തോഷിക്കാൻ മറ്റൊന്നുമില്ലെന്ന് തന്നെ പറയാം. സ്വന്തം സേഫ്റ്റിയും നാടിന്റെ സേഫ്റ്റിയും പരിചരിക്കുന്ന രോഗികളുടെ ആരോഗ്യവുമെല്ലാം ഓർത്ത് പിടി വിട്ട ജീവിതമാണ്. എത്ര കൊണ്ടാലും പഠിക്കാത്ത ഒരു ജനതയെ സർക്കാരും ആരോഗ്യ വകുപ്പും ചേർന്ന് seriousness പറഞ്ഞ് മനസിലാക്കിക്കാൻ പരിശ്രമിക്കുകയാണ്.

പണ്ട് പ്രളയം വന്നപ്പോൾ കുത്തിതിരുപ്പമ്മാർ ഒരുപാടുണ്ടായിട്ടും ഈ സർക്കാരും ഈ നാട്ടിലെ നേരുള്ള ജനതയുമാണ് അതിജീവിക്കാൻ കരുത്തായി നിന്നിട്ടുള്ളത്. എന്നാൽ ഇന്ന് മറ്റുള്ളവന്റെ അവസ്ഥയിൽ ഒന്ന് ചേർത്തി നിർത്തി ആശ്വസിപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. അതിന്റിടക്ക് വീട്ടിലിരിക്കാൻ മടിയുള്ളവരെ അടക്കിയിരുത്താനുള്ള പാടും. സകലമാന പ്രെവിലേജ്കൾക്കും മേലെ കയറിയിരുന്ന് റംബൂട്ടാനും കഴിച്ച് യൂട്യൂബ് ഇൻസ്റ്റാഗ്രാം ഫോള്ളോവെർസിനേം നോക്കിയിരിക്കാനൊക്കെ പറ്റുന്നത് സുകൃതമാണെടോ. ഒരു പക്ഷേ അതെല്ലാം നിങ്ങളുടെ way of entertainment ആയിരിക്കും. പക്ഷേ Lockdown പ്രഖ്യാപിക്കുന്നതൊക്കെ തെറ്റിധാരണ ജനകമായി പോസ്റ്റ്‌ ചെയ്യുന്നതൊക്കെ നിങ്ങളുടെ way of entertainment ആണെങ്കിൽ am extremely sorry to let you know that you are terribly mistaken.

ഈ നാട് ഇതെല്ലാം അതിജീവിച് കരകയറിവരുന്ന കാലം വിദൂരമല്ല. അന്ന് നിങ്ങൾ ഈ ചോദ്യം വീണ്ടും ആവർത്തിക്കണം. ഒരു political scam നെ മറച്ചു വെക്കാനായിരുന്നില്ലേ അന്ന് ആ ലോക്ക് ഡൌൺ എന്ന്. അന്ന് ഈ കുപ്പായത്തിനുള്ളിൽ നിന്ന് പുറത്തിറങ്ങി ഞങ്ങൾ ഈ ലോകത്തോട് വിളിച്ചു പറയും ഈ സർക്കാർ ആയിരുന്ന് ശെരിയെന്ന്.

NB: നിലപാടുകളുടെ രാജകുമാരി എന്നൊക്ക പട്ടം ചാർത്തി കിട്ടിയ സ്ഥിതിക്ക് “സ്വയം വിമർശനം” intelligence നെ കുറച്ച് കാണിക്കുകയൊന്നുമില്ല എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ ഹാവൂ കുട്ടിക്ക് മലയാളം മാത്രമല്ല വിവേകവും ഉണ്ടെന്ന് ഞാനല്ല ഈ നാട്ടുകാര് പറയും 😊