Connect with us

Life

എൽഇഡി, സിഎഫ്എൽ, ഹാലോജൻ, കാൻഡിസെൻെറ്, ഫ്ളൂറസെൻെറ്… എന്തുമാകട്ടെ, ഫ്യുസ് ആയിക്കഴിഞ്ഞാൽ ഒരേവില !

പണ്ടത്തെ ഗർവ് കാണിച്ച് ചെന്ന റിട്ടയർ ചെയ്ത ഉന്നത ഉദ്യോഗസ്ഥനോട്, ഇപ്പോൾ സർവീസിലുള്ള middle ക്ലാസ്സ്‌ ഓഫീസർ പറഞ്ഞ വാചകം ഓർമയിൽ വരുന്നു. “നിങ്ങൾ കത്തിക്കഴിഞ്ഞ തീപ്പട്ടി കൊള്ളി

 37 total views,  1 views today

Published

on

ഫ്യൂസായ ബൾബുകൾ

പണ്ടത്തെ ഗർവ് കാണിച്ച് ചെന്ന റിട്ടയർ ചെയ്ത ഉന്നത ഉദ്യോഗസ്ഥനോട്, ഇപ്പോൾ സർവീസിലുള്ള middle ക്ലാസ്സ്‌ ഓഫീസർ പറഞ്ഞ വാചകം ഓർമയിൽ വരുന്നു. “നിങ്ങൾ കത്തിക്കഴിഞ്ഞ തീപ്പട്ടി കൊള്ളി..വന്ന കാര്യം പറയൂ. നിയമനുസൃതമെങ്കിൽ പരിഗണിക്കാം… ”
അറിയപ്പെടുന്ന ഒരു കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവായി, രാജകീയപ്രൗഡിയോടെ ജോലിചെയ്യുന്ന കാലത്ത് ഒരിക്കൽപ്പോലും കരുതിയിരുന്നില്ല കൊട്ടാരസദൃശമായ ആ കമ്പനിക്വാർട്ടേഴ്സ് വിട്ട് ഒരിക്കൽ താൻ മാറേണ്ടിവരുമെന്ന്. റിട്ടയർമെൻെ് ആയതോടെ അതും സംഭവിച്ചു,

എങ്കിലും അധികമകലെയല്ലാതെയുള്ള ഹൗസിങ്ങ് സൊസൈറ്റിയിൽ നല്ലൊരു വില്ല സ്വന്തമായി വാങ്ങി താമസമാക്കാൻ വലിയ പ്രയാസമുണ്ടായില്ല,താനൊരു ഉന്നതവ്യക്തിയാണെന്ന് സ്വയം കരുതിയിരുന്ന അദ്ദേഹം ആ ഹൗസിങ്ങ് സൊസൈറ്റിയിലെ ആരോടുംതന്നെ സൗഹൃദം സ്ഥാപിക്കുകയോ സംസാരിക്ക പോലുമോ ചെയ്യ്തിരുന്നില്ല.ആ ഹൗസിങ്ങ് സൊസൈറ്റിയുടെ മനോഹരമായ പാർക്കിൽ സായാഹ്ന്നങ്ങളിൽ നടക്കാനിറങ്ങുന്ന അവസരങ്ങളിൽ പ്പോലും മറ്റുള്ളവരുമായി സംസാരിക്കയോ പരിചയപ്പെടാൻ ശ്രമിക്കയോ ചെയ്യ്തിരുന്നില്ലന്ന് മാത്രമല്ല, അവരേയെല്ലാം വളരെ അകൽച്ചയോടും അവഗണനാ മനോഭാവത്തോടും കൂടിയാണ് നോക്കി കണ്ടിരുന്നത്.

ഒരുദിവസം നടത്തം കഴിഞ്ഞുപതിവുപോലെ പാർക്കിലെ ബഞ്ചിലിരുന്ന് വിശ്രമിക്കുന്നതിനിടയിൽ സമീപത്തിരുന്ന മറ്റൊരു പ്രായം ചെന്ന വ്യക്തിയുമായി അവിചാരിതമായി അല്പമൊന്ന് സംസാരിക്കാനിടയായി.പേരിനൊരുപരിചയപ്പെടലിനുശേഷം നടന്ന സംഭാഷണങ്ങളിലെല്ലാം സ്വന്തമായുണ്ടായിരുന്ന ജോലിയുടെ മഹത്വവും അധികാരത്തിൻെറ മഹിമയും ശമ്പളത്തിൻെറ വലിപ്പവുമെല്ലാമായിരുന്നു സംസാരവിഷയം. ഒപ്പം ഈ വില്ലയിലെ താമസം അത്ര തൃപ്തികരമല്ലെന്നും കുറച്ചുകാലത്തിനകം ഇവിടം വിട്ട് മറ്റൊരു നല്ല ഇടം അന്വേഷിച്ച് കണ്ടെത്തുമെന്നും കൂടി അയാൾ സൂചിപ്പിക്കാൻ മറന്നില്ല..

ഇത്രയൊക്കെ ആയിട്ടും പരിചയപ്പെട്ട മറ്റേ വ്യക്തിയേകുറിച്ചൊ ആ ഹൗസിങ്ങ് സൊസൈറ്റിയിലെ മറ്റ് അന്തേവാസികളെ കുറിച്ചോ ഒരക്ഷരം അയാൾ ചോദിച്ചില്ലന്ന് മാത്രമല്ല അറിയാൻ താല്പര്യം കാണിച്ചതുമില്ല.അതൊരു തുടക്കമായിരുന്നു. വാർദ്ധക്യത്തിലേക്ക് ചുടുവച്ചുകൊണ്ടിരുന്ന ആ മനുഷ്യൻ വളരെശാന്തനായി അയാൾ പറയുന്നതെല്ലാം ക്ഷമയോടെ കേട്ടു കൊണ്ടിരിക്കുന്നത് ഒരു പതിവായിത്തീർന്നു.അങ്ങിനെ ആഴ്ചകൾ കടന്നുപോയി ,.നമ്മുടെ റിട്ടയേഡ് എക്സിക്യുട്ടിവദ്ദേഹം സാവകാശം ആ ഹൗസിങ്ങ് സൊസൈറ്റിയിലെ മറ്റ് വില്ലകളിൽ താമസിക്കുന്നവരെ കുറിച്ചറിയാൻ താല്പര്യം കാണിച്ചു.

അപ്പോഴാണ് പ്രായംചെന്ന ആ പതിവ് കേൾവിക്കാരൻ ആദ്യമായി വായ് തുറന്നൊന്ന് സംസാരിക്കാൻ ആരംഭിച്ചത്.സുസ്മേരവദനായ അദ്ദേഹം ആമുഖമായി ചിലത് പറഞ്ഞുകൊണ്ടാണ് സംസാരം തുടങ്ങിയത്.,ഞാനീ സൊസൈറ്റിയിൽ ജീവിതം ആരംഭിച്ചിട്ട് അഞ്ചു വർഷങ്ങൾ കഴിയുന്നു. എന്നാൽ ഞാനിന്നേവരെ ആരോടും പറഞ്ഞിട്ടില്ല “ഞാനൊരുകാലത്ത് ഇൻഡ്യൻ പാർലമെൻെറിൽ രണ്ടുപ്രാവശ്യം മെമ്പറായിരുന്ന വ്യക്തിയാണ് ഞാനെന്ന്..”
“റിട്ടയർമെൻെറ് കഴിഞ്ഞ നമ്മളെല്ലാം ഫ്യൂസായ ബൾബുകൾ പോലെയാണ്”

ആ ബൾബുകളുടെ വേൾട്ടേജ് എത്ര ആയിരുന്നൂ എന്നതോ, മുൻപതെത്രമാത്രം പ്രകാശം പരത്തിയിരുന്നൂ എന്നതോ ഒന്നും ഫ്യൂസായതിന്ശേഷം ഒരു വിഷയമേ ആകുന്നില്ല.താങ്കളുടെ വലതു വശത്തെ വില്ലയിൽ താമസിക്കുന്ന വർമാജി ഇൻഡ്യൻ റെയ്ൽവേയുടെ ജനറൽ മാനേജരായി റിട്ടയർ ചെയ്യ്ത വ്യക്തിയാണ്., അദ്ദേഹം തുടർന്നു.താങ്കളുടെ തൊട്ടെതിർവശത്ത് താമസിക്കുന്ന സിങ്ങ് സാബ് ഇൻഡ്യൻ ആർമിയിൽ നിന്നും മേജർ ജനറലായി റിട്ടയർ ചെയ്യ്ത വ്യക്തിയാണ്.നമ്മളിപ്പോഴിരുന്നുസംസാരിക്കുന്ന ഈ പാർക്കിൻെറ അങ്ങേയറ്റത്ത് പൂത്തുലഞ്ഞുനിൽക്കുന്ന ഗുൽമോഹറിൻെറ കീഴിൽ പതിവായിവന്നിരുന്ന് കാറ്റുകൊള്ളാറുള്ള വ്യക്തിയെ ഓർക്കുന്നില്ലെ, തൂവെള്ള വസ്ത്രങ്ങൾ മാത്രം ധരിക്കാറുള്ള അദ്ദഹമാണ് മെഹർജി , ഐ.എസ്സ്.ആർ.ഓയുടെ ചീഫായി റിട്ടയർ ചെയ്യ്ത വ്യക്തിയാണദ്ദേഹം.

ഇവരാരും ഇതൊന്നും ആരോടും അങ്ങിനെ വെളിപ്പെടുത്തിയിട്ടില്ല.എന്നോടുപോലും, പക്ഷേ ഞാനിതെല്ലാം മനസ്സിലാക്കിയിട്ടുണ്ട്.മുൻപ് എത്ര വാൾട്ട്സ് ആയിരുന്നൂ എന്നത് ഫ്യൂസായിക്കഴിഞ്ഞ ബൾബുകളെ സംബന്ധിച്ചിടത്തോളം ഒരു വിഷയമേയല്ല.. എന്തിനേറെ ഫ്യൂസാകുന്നതിനു മുൻപ് ഏതുടൈപ്പ് ബൾബായിരുന്നൂ എന്നതും വിഷയമല്ല. അതായത് എൽ ഇ ഡി, സിഎഫ് എൽ, ഹാലോജൻ,കാൻഡിസെൻെറ്, ഫ്ളൂറസെൻെറ് അതുമല്ലെങ്കിൽ അലങ്കാര ബൾബ് എന്തുമാകട്ടെ അതൊന്നും ഫ്യൂസായിക്കഴിഞ്ഞാൽ ഒരു വിഷയമേയല്ല.ഇത് നിങ്ങൾക്കും, എല്ലാവർക്കും ബാധകമാണ്. ഇത് മനസ്സിലാക്കിയാൽ ഈ നിമിഷം മുതൽ സമാധാനവും ഉറക്കവും എല്ലാം നിങ്ങളെ തേടി നിങ്ങളുടെ വില്ലയിലും എത്തും.ഉദയസൂര്യനും അസ്തമയസൂര്യനും രണ്ടും മനോഹരവും ആരാധ്യവുമാണ്.
എന്നാൽ സത്യത്തിൽ ഉദയസൂര്യനാണ് കൂടുതൽ ആദരവും ആരാധനയും ലഭിച്ചു കൊണ്ടിരിക്കുനനത്.അതേ സമയം അസ്തമയസൂര്യന് അത്രക്ക് പ്രാധാന്യം ലഭിക്കാറില്ല.വളരെ താമസിച്ചു പോയെങ്കിലും ഈ ഉദാഹരണം കാര്യങ്ങൾ പെട്ടന്ന് മനസ്സിലാക്കാൻ സഹായകമാണ്..

Advertisement

നമ്മുടെ ഇന്നത്തെ പണവും, സൗന്ദര്യവും, പദവിയും, പ്രശസ്തിയും, അധികാരവുമൊന്നും ഒരിക്കലും സ്ഥിരമല്ല., ഇത്തരം കാര്യങ്ങളുമായി വളരെയധികം വൈകാരികത വച്ചു പുലർത്തിയാൽ എന്നെങ്കിലുമൊരു ദിവസം അവയെല്ലാം നഷ്ടപ്പെട്ട് പോയീ എന്നറിയുമ്പോൾ അത് നമ്മുടെ ശിഷ്ട ജീവിതത്തെ കൂടുതൽ നിരാശയിൽ ആക്കുകയേയുള്ളു.ഓർമിക്കുക,ചതുരംഗം കളിച്ചുകഴിഞ്ഞാൽ കഴിഞ്ഞാൽ ”രാജാവും കാലാളും“ എല്ലാം ഒരേ പെട്ടിയിലേക്കു തന്നെയാണ് മടങ്ങുന്നത്. .

(കടപ്പാട് )

 38 total views,  2 views today

Advertisement
cinema4 hours ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment5 hours ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 day ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized2 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema3 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema4 days ago

മൗനദാഹം (എന്റെ ആൽബം- 7)

cinema5 days ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema6 days ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema1 week ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment1 week ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Ente album1 week ago

ബാലൻ കെ .നായരുമൊത്തുള്ള നിമിഷങ്ങൾ (എൻ്റെ ആൽബം- 3)

Entertainment1 week ago

ഭീമന്റെ വഴിയും ഹനുമാന്റെ വാലും ഛായാമുഖിയും ഹിഡുംബിമാരും

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement