Connect with us

Gadgets

ഒരു നല്ല DSLR ക്യാമറ ഫ്ലാഷ്

അതെ സമയം തന്നെ ക്യാമറയുടെ ബില്‍റ്റ് ഇന്‍ ഫ്ലാഷ് ഒരു വെളുത്ത ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് പൊതിഞ്ഞു. (ഡീഫ്യൂസിംഗ്.) വെളിച്ചം സോഫ്റ്റ്‌ ആക്കാന്‍ വേണ്ടി.

 89 total views,  1 views today

Published

on

1

എനിക്കൊരു നല്ല സ്പീഡ് ലൈറ്റ് ഫ്ലാഷ് വേണം. പക്ഷെ കാശധികം മുടക്കാനും ഇല്ല. മുടക്കാന്‍ കാശധികം ഇല്ലെങ്കിലും എനിക്ക് ഒരു ലോഡ് DEMANDS ഉണ്ടു താനും.

 1. നല്ല ബില്‍ഡ്ക്വാളിറ്റി ആയിരിക്കണം
 2. ഗൈഡ് നമ്പര്‍ ഏറ്റവും കുറഞ്ഞത്‌ 50 എങ്കിലും ഉണ്ടാകണം. (ഫ്ലാഷിന്റെ പവര്‍, ഗൈഡ് നമ്പറില്‍ ആണ് പറയാറ്,… മിക്ക DSLR ബില്‍റ്റ് -ഇന്‍ ഫ്ലാഷിന്‍റെയും ഗൈഡ് നമ്പര്‍ 12 ആണ് .)
 3. ഏറ്റവും കുറഞ്ഞ റീ സൈക്ലിംഗ് ടൈം ആയിരിക്കണം. (നാലു സെക്കന്‍ഡില്‍ ഒട്ടും കൂടാന്‍ പാടില്ല).. (ഒരു ഫ്ലാഷ് അടിച്ചു, അടുത്ത ഫ്ലാഷ് അടിക്കാന്‍ വേണ്ടി തയ്യാറെടുക്കുന്ന സമയമാണ് റീ സൈക്ലിംഗ് ടൈം )
 4. ഏതു വശത്തേക്കും ഫ്ലാഷ് ഹെഡ് തിരിക്കാന്‍ കഴിയണം. (മുകളിലേക്കും , ഇടത്തേക്കും, വലത്തേക്കും – ബൌണ്‍സ് ചെയ്യാന്‍),)
 5. മാനുവല്‍ ഫ്ലാഷ് ആയിരിക്കണം,ഈ കാരണം കൊണ്ടു തന്നെ സെറ്റിംഗ്സ് പെട്ടെന്നു മാറ്റേണ്ടി വരുമ്പോള്‍ എളുപ്പത്തില്‍ നിയന്ത്രിക്കാനുള്ള ബട്ടണുകള്‍ ഉണ്ടാകണം.. (TTL അഥവാ ഓട്ടോമാറ്റിക് താല്‍പ്പര്യം ഇല്ലാഞ്ഞിട്ടല്ല, പക്ഷെ വളരെ എക്സ്പെന്‍സീവ് ആണ്, എന്നെ സംബന്ധിച്ചിടത്തോളം അതിനു തക്ക ഗുണമില്ല താനും.)
 6. ഇന്‍-ബില്‍റ്റ് ആയ ബൌണ്‍സിംഗ് പാനല്‍ ഉണ്ടായിരിക്കണം, ഒപ്പം pop-up ഡീഫ്യൂസറും, – എക്സ്ട്രാ ഒരു ബോക്സ് ഡീഫ്യൂസര്‍, ഫ്രീയായി കിട്ടിയാലും വിരോധമില്ല,… (ബോക്സ് ഡീഫ്യൂസര്‍ separate വാങ്ങാന്‍ ചെന്നാല്‍ കൊടുക്കണം മിനിമം പത്തു/ഇരുപതു ഡോളര്‍ ).
 7. എക്സ്റ്റെണല്‍ ബാറ്ററി പായ്ക്ക് സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ നന്ന്. (Auxiliary Power Unit)
 8. ഫ്ലാഷിനു മോട്ടോര്‍ ഉള്ള സൂം വേണം. (24mm-105mm)
 9. ഔട്ട്‌ ഡോര്‍ ഉപയോഗിക്കാന്‍ സാധിക്കണം…അടുത്ത കാലത്തെങ്ങും ഇനി ഫ്ലാഷിന്റെ പിന്നാലെ പോകാന്‍ വയ്യാത്തതു കൊണ്ട്, വേണ്ടി വന്നാല്‍ umbrella യൂണിറ്റില്‍ ഉറപ്പിക്കേണ്ടി വന്നാല്‍ അതിനും കഴിയണം. അതിനു തക്ക പവര്‍ വേണം എന്നു സാരം..
 10. Optical Slave ആയി (S1 MODE) ഉപയോഗിക്കാന്‍ കഴിയണം. (അതായത് എന്‍റെ DSLR ന്‍റെ ബില്‍റ്റ് ഇന്‍ ഫ്ലാഷ് (or master flash) അടിക്കുമ്പോള്‍, ഒപ്പം ദൂരെയിരിക്കുന്ന ഈ ഫ്ലാഷും അടിക്കണം, “അതും വയര്‍ലെസ് ആയി,”.. ചുറ്റുവട്ടത്ത് ആര് ഫ്ലാഷ് അടിച്ചാലും ഈ സാധനവും കൂടെ മിന്നും എന്നൊരു കുഴപ്പവുമുണ്ട് S1 മോഡിന്,…….. എന്നാലും സാരമില്ല .. )
 11. ഭാവിയില്‍ വയര്‍ലെസ് ട്രിഗര്‍ വാങ്ങണം എന്ന് ആഗ്രഹം തോന്നുകയാണെങ്കില്‍ , കുറഞ്ഞ ചെലവില്‍ അതും വാങ്ങാന്‍ കഴിയണം.
 12. ഭാവിയില്‍ സ്പെയര്‍ പാര്‍ട്സ്, വില്പ്പനാന്തര സേവനം ഇവ ലഭ്യമാകണം.
 13. വേണ്ടി വന്നാല്‍ എളുപ്പത്തില്‍ വില്‍ക്കാനും സാധിക്കണം, മോശമല്ലാത്ത വിലയും കിട്ടണം.
 14. ഫോട്ടോഗ്രഫി ഫോറങ്ങളിലും റിവ്യൂകളിലും നല്ല അഭിപ്രായമുള്ള ബ്രാണ്ടും മോഡലും ആയിരിക്കണം.. ഒപ്പം കുറച്ചു ഹൈ ലെവല്‍ പ്രൊഫഷനല്‍ ഫോട്ടോഗ്രാഫര്‍മാര്‍ സംതൃപ്തിയോടെ ഉപയോഗിക്കുന്ന ബ്രാന്‍ഡ്‌, മോഡല്‍ ആയിരിക്കണം.
 15. എല്ലാത്തിനും ഉപരി, ഫ്ലാഷിനു ഞാന്‍ ഇട്ടിരിക്കുന്ന ബഡ്ജറ്റ് ഏറ്റവും കുറവാകയാല്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് കിട്ടുകയും വേണം. (max: $65)

എന്താ, എന്‍റെ demands കുറഞ്ഞു പോയില്ലല്ലോ?????

എല്ലാ സംഭവങ്ങളും വേണം താനും, കാശിറക്കാനും വയ്യ,…. ഇത്രയും ഗുണങ്ങള്‍ ഒത്തിണങ്ങിയ നിക്കോണ്‍ SB-910 ഫ്ലാഷിനു രൂപാ 31000 കൊടുക്കണം, അല്ലെങ്കില്‍ അത്രയും പവര്‍ ഇല്ലാത്ത നിക്കോണ്‍ SB-700 നു പോലും 21000 രൂപ എണ്ണി കൊടുക്കണം, അപ്പോഴാ അവന്‍റെ നാലായിരം (വിലയിടിഞ്ഞ)രൂപയുടെ ബഡ്ജറ്റ് ,…. ഇപ്പൊ കിട്ടും , ….. നോക്കിയിരുന്നോ,…. എന്നു പരിഹസിക്കാന്‍ വരട്ടെ…..

“എന്‍റെ ഇത്രയും DEMANDS മീറ്റ്‌ ചെയ്യുന്ന YONGNUO യുടെ ഒരു കിടിലന്‍ സ്പീഡ് ലൈറ്റ് ഫ്ലാഷ് (Yongnuo YN-560 II), അവരുടെ ചൈനയിലെ ഫാക്ടറി ഔട്ട്‌ ലെറ്റില്‍ നിന്നും വരുത്തി,….വെറും 62 ഡോളറിനു.!!!!! (freight &courier charges തല്ക്കാലം കൂട്ടുന്നില്ല)…”

സ്പെസിഫിക്കേഷന്‍ വായിക്കാന്‍ ചിത്രം കാണുക…

ആര്‍ക്കെങ്കിലും വാങ്ങണം എന്നാഗ്രഹമുണ്ടെങ്കില്‍ വെണ്ടറുടെ details നും direct link കിട്ടുവാനും എന്നോടു കൂട്ടു കൂടുക…. നിക്കോണ്‍, ക്യാനോണ്‍, സോണി, പെന്റാക്സ്, ഒളിമ്പസ് തുടങ്ങി മിക്ക പ്രമുഖ ബ്രാണ്ടുകള്‍ക്കും compatible ആയ ഫ്ലാഷുകള്‍, വയര്‍ലെസ് ട്രിഗറുകള്‍ , കോഡുകള്‍ തുടങ്ങി പല സാധനങ്ങളും നല്ല വില കുറവില്‍ അവിടെ ലഭിക്കും, ….ഇതിലും വില കുറവുള്ള 460, 560 മോഡലുകളും , വില കൂടുതല്‍ ഉള്ള 565, 568 എന്നീ TTL (Through The Lens) മോഡലുകളുംലിസ്റ്റ് ചെയ്തിട്ടുണ്ട് .

സാധാരണ ഡെലിവറി, ലോകത്തെവിടെയും സൌജന്യമാണ്…പക്ഷെ സാധാരണ ഡെലിവറിയില്‍ ട്രാക്കിംഗ് സാധ്യമാകാത്തതു കൊണ്ടും ഏകദേശം ഒരു മാസം എടുക്കുന്നതു കൊണ്ടും ഞാന്‍ നല്ല കൊറിയര്‍ കമ്പനിയായ FED-EX വഴിയാണ് ഡെലിവറി ആവശ്യപ്പെട്ടത്.. (ഇഷ്ടമുള്ള കൊറിയര്‍ കമ്പനി നമുക്ക്‌ തെരഞ്ഞെടുക്കാം.) പണം ഇത്തിരി കൂടി കൊടുക്കേണ്ടി വന്നുവെങ്കിലും ($23) ടെന്‍ഷന്‍ ഫ്രീയാകാന്‍ കഴിഞ്ഞു.. ഒപ്പം നല്ല ഫാസ്റ്റ് ഡെലിവറിയും.

ഡീലറുടെ കാര്യക്ഷമതയെ പറ്റി രണ്ടു വാക്കു പറഞ്ഞില്ലെങ്കില്‍ നന്ദികേടാകും. ഓവര്‍സീസ്‌ ഡീല്‍, അതും ആദ്യത്തെ, ആയതു കൊണ്ട് തുടക്കം മുതലേ വളരെ ജാഗ്രതയോടെയാണ് ഇടപെട്ടത്. ഒട്ടനവധി തവണ അവരുമായി ബന്ധപ്പെട്ടു,..എല്ലാ തവണയും വളരെ QUICK AND FAST റെസ്പോന്‍സ് ആയിരുന്നു അവരുടേത് . ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ ഉത്തരം. ..അവരെ കുറിച്ച് പല ഫോട്ടോഗ്രഫി സുഹൃത്തുക്കളോടും അന്വേഷിച്ചു,.. എല്ലാവര്‍ക്കും നല്ല അഭിപ്രായം…പലരും അവരുടെ കയ്യില്‍ നിന്നും വാങ്ങിയിട്ടുമുണ്ട്‌..,…

Advertisement

ഷിപ്മെന്റിന്‍റെ കാര്യത്തില്‍ എന്നെ അവര്‍ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. ഇറ്റലിയില്‍ തന്നെയുള്ള ഫോട്ടോഗ്രാഫി ഡീലര്‍മാര്‍ ക്യാമറയും ലെന്‍സുകളും ഡെലിവറി, പ്രോസ്സസിംഗ്,വീക്കെന്‍ഡ്‌, പൊതു അവധി എന്നൊക്കെ പറഞ്ഞു പത്തും പതിനഞ്ചും ദിവസങ്ങള്‍ പാഴാക്കിയപ്പോള്‍, ഇവര്‍ ഓര്‍ഡര്‍ ചെയ്ത അതേ ദിവസം തന്നെ, ബില്‍ ചെയ്ത് അതിന്‍റെ കോപ്പി നമുക്ക് അയച്ചു തന്നു,…… വെറും മണിക്കൂറുകള്‍ കൊണ്ട് സാധനം FED EX ന്‍റെ വെയര്‍ഹൌസില്‍ എത്തിച്ചു FED EX ട്രാക്കിംഗ് നമ്പറും തന്നു..!!!

അഞ്ചാമത്തെ ദിവസം സാധനം കയ്യിലും കിട്ടി..!!!

കുറച്ചു ഷോട്ടുകള്‍ എടുത്തു നോക്കി. വളരെക്കാലം മുന്‍പു മുതലേ ക്യാമറയുടെ ബില്‍റ്റ് ഇന്‍ ഫ്ലാഷ് , മാനുവല്‍ മോഡില്‍ സെറ്റ്‌ ചെയ്താണ് ചിത്രങ്ങള്‍ എടുക്കാറു, (TTL , അതായത് ഓട്ടോമാറ്റിക് ആയി ക്യാമറ തന്നെ ഫ്ലാഷ് ഔട്ട്‌ പുട്ട് തീരുമാനിക്കുന്ന രീതി ) ഉപയോഗിക്കാറില്ല,.. (DSLR ഉപയോഗിക്കാന്‍ തുടങ്ങി വളരെ നാളുകള്‍ക്കു ശേഷമാണ് അറിയുന്നത് തന്നെ, ബില്‍റ്റ് ഇന്‍ ഫ്ലാഷും നമുക്ക്‌ മാനുവല്‍ ആയി നിയന്ത്രിക്കാം എന്ന്.) അങ്ങനെ TTL ഉപയോഗിക്കാത്തതുകൊണ്ട് പുതുതായി വന്ന മാനുവല്‍ ഫ്ലാഷ് ഉപയോഗിക്കുവാന്‍ അത്ര ബുദ്ധിമുട്ടായി തോന്നിയില്ല. എങ്കിലും ഔട്ട്‌ പുട്ടിന്‍റെ കാര്യത്തിലും ഉപയോഗത്തിലും രണ്ടു ഫ്ലാഷുകളും തമ്മില്‍ ആനയും ആടും പോലെയുള്ള വ്യത്യാസം ഉള്ളത് കൊണ്ട് കുറെയേറെ പഠിക്കേണ്ടിയിരിക്കുന്നു,…(experience/practice makes a man perfect.) . NIKON ക്യാമറയുടെ മെനുവില്‍ പോയി BRACKETING/FLASH സെലക്റ്റ്‌ ചെയ്തു, MODELING FLASH ആക്ടീവ് (ON) ആക്കിയാലേ പുതിയ EXTERNAL FLASH വര്‍ക്ക്‌ ആകൂ. ക്യാനോണില്‍ എങ്ങനെയാണു വര്‍ക്ക്‌ ആകുക എന്ന് അറിയില്ല, ഏതെങ്കിലും ക്യാനോണിയന്‍മാരോട് ചെക്ക് ചെയ്യുക.,

ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക, ഇതൊരു TTL ഫ്ലാഷ് (ഓട്ടോമാറ്റിക് ) അല്ല, മാനുവല്‍ ഫ്ലാഷ് ആണ്. ഞാന്‍ ആദ്യത്തെ പോസ്റ്റില്‍ (DSLR ക്യാമറകളെ പറ്റി ഒരല്‍പ്പം) പറഞ്ഞപോലെ മാനുവല്‍ ഫ്ലാഷുകള്‍ തുടക്കക്കാര്‍ക്ക് ഒരു കീറാമുട്ടി തന്നെയാണ് എങ്കിലും, കുറച്ചു നാളുകളിലെ സ്ഥിരമായ ഉപയോഗം കൊണ്ട് ഈസി ആയി നിയന്ത്രിക്കാവുന്നതെയുള്ളൂ. ആദ്യം നമ്മുടെ ക്യാമറയുടെ ബില്‍റ്റ് ഇന്‍ ഫ്ലാഷ്, മാനുവല്‍ മോഡില്‍ ആക്കി സെറ്റ്‌ ചെയ്തു കുറച്ചു പടം എടുത്തു നോക്കൂ, മാനുവലും TTL ഉം തമ്മിലുള്ള വ്യത്യാസം കുറെയൊക്കെ മനസിലാകും. മിക്ക ആളുകള്‍ക്കും അറിയില്ല, അങ്ങനെയൊരു സൗകര്യം ക്യാമറയുടെ ബില്‍റ്റ് ഇന്‍ ഫ്ലാഷില്‍ ഉള്ള കാര്യം തന്നെ.

നമ്മുടെ പുതിയ YOUNGNUO ഫ്ലാഷില്‍, ഔട്ട്‌ പുട്ടിനു പ്രൈമറി ആയി എട്ടു ലെവലുകള്‍ ഉണ്ട്…1/1 ഇല്‍ തുടങ്ങി 1/128 ഇല്‍ വരെയുള്ള എട്ടു ലെവലുകള്‍…ഈ ലെവലുകളില്‍ തന്നെ മൂന്ന് വീതം സെക്കണ്ടറി ലെവല്‍ അട്ജസ്റ്റ്മെന്റുകള്‍ ഉണ്ട്.എന്ന് വച്ചാല്‍ മനസ്സില്‍ ആഗ്രഹിക്കുന്ന ഔട്ട്‌ പുട്ട് ഇതില്‍ അട്ജസ്റ്റ് ചെയ്യാം. ചുരുക്കത്തില്‍, ആകെ 29 ഔട്ട്‌ പുട്ടുകള്‍ നമുക്ക് ഇതില്‍ സെറ്റ് ചെയ്യാം….

ഈ ഫ്ലാഷില്‍ ഒപ്ടിക്കല്‍ സ്ലേവ് സംവിധാനം ഉള്ളത് കൊണ്ട് വയര്‍ലെസ് ട്രിഗറിന്റെ ആവശ്യം അത്രകണ്ടു വരുന്നില്ല… സംഭവം ഈസി……..YONGNUO YN- 560II ഫ്ലാഷ് മേശപ്പുറത്തു വയ്ക്കുക, എന്നിട്ട് സ്വിച്ച് ഓണ്‍ ആക്കുക…..മോഡ് ബട്ടണ്‍ S1 എന്ന മോഡിലേക്ക് സെറ്റ് ചെയ്യുക……നമ്മുടെ ക്യാമറയുടെ ബില്‍റ്റ് ഇന്‍ ഫ്ലാഷ് ഓപ്പണ്‍ ആക്കുക…… പിന്നീട് ഓരോ തവണ നമ്മുടെ ക്യാമറയുടെ ബില്‍റ്റ് ഇന്‍ ഫ്ലാഷ് അടികുമ്പോഴും YOUNGNUO EXTERNAL FLASH ഉം അടിച്ചു കൊണ്ടേയിരിക്കും…. ഈ ഫ്ലാഷ് പല ആംഗിള്‍ നിന്നും വയര്‍ ലെസ് ആയി കൊടുത്ത്, വേണ്ട വെളിച്ചത്തിന്റെ എഫെക്റ്റ് നമുക്ക് സൃഷ്ടിക്കാം..

WIRELESS TRIGGER (RF-603) പ്രത്യേകം വാങ്ങണം എങ്കില്‍ അതുമാകാം…രണ്ടു പീസ്‌ (ONE PAIR) ആണ് കിട്ടുന്നത്….ഒന്നു ട്രാന്‍സ്മിറ്റര്‍, , പിന്നെ റിസീവര്‍..ട്രാന്‍സ് മിറ്റര്‍ ക്യാമറയുടെ EXTERNAL FLASH പിടിപ്പിക്കുന്ന ഹോട്ട് ഷൂവില്‍ ഫിക്സ് ചെയ്യണം.. റിസീവര്‍ നമ്മുടെ YONGNUO EXTERNAL FLAASHലും……

Advertisement

ക്യാമറയ്ക്ക് നമ്മുടെ external മാനുവല്‍ ഫ്ലാഷിന്‍ മേല്‍ യാതൊരു നിയന്ത്രണവും ഉണ്ടാവുകയില്ല. പൂര്‍ണ്ണമായും നമ്മള്‍ തന്നെ നിയന്ത്രിക്കേണ്ടി വരും. സാധാരണ ഓരോ ഫോട്ടോ നമ്മള്‍ എടുക്കുമ്പോഴും ഷട്ടര്‍ സ്പീഡ്‌, ഐ എസ് ഒ, അപ്പര്‍ച്ചര്‍ എന്നീ മൂന്നു കാര്യങ്ങള്‍ മാത്രം പ്രധാനമായും ശ്രദ്ധിച്ചാല്‍ മതിയെങ്കില്‍ ഇത്തരം മാനുവല്‍ ഫ്ലാഷ് ഉപയോഗിച്ചു ഫോട്ടോ എടുക്കുമ്പോള്‍, അവിടെ ലഭ്യമായ വെളിച്ചം, വെളിച്ചം വീഴുന്ന ആംഗിള്‍, ഫ്ലാഷിന്‍റെ ഔട്ട്‌ പുട്ട്, സബ്ജക്റ്റില്‍ നിന്നും ഫ്ലാഷിലേക്കുള്ള ദൂരം (അവസാന രണ്ടും ഏറ്റവും പ്രധാനപ്പെട്ടതാണ് ) എന്നീ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ബില്‍ഡ്‌ ക്വാളിറ്റി ഗംഭീരം എന്ന് തന്നെ പറയേണ്ടൂ, നല്ല വലുപ്പം ഉണ്ടെങ്കിലും ഒതുക്കമുള്ള ഡിസൈന്‍ ആയതുകൊണ്ട് ആ വലുപ്പം ഫീല്‍ ചെയ്യില്ല… നാലു AA ബാറ്ററികള്‍ ഇല്ലാതെ തന്നെ 350 GRAM ഭാരം ഇത്തിരി ബുദ്ധിമുട്ട് തന്നെ. ആല്‍ക്കലൈന്‍ ബാറ്ററികള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നൊരു കാര്‍ഡ്‌, നിര്‍മ്മാതാക്കള്‍ ബാറ്ററി കമ്പാര്‍ട്ട്മെന്റിന്‍റെ ഉള്ളില്‍ ഇട്ടിട്ടുണ്ടായിരുന്നു. Guide Number 58 ഉള്ളതു കൊണ്ട്, ബാറ്ററി തിന്നുന്ന കാര്യത്തില്‍ സാധനം ഒട്ടും മോശമല്ലെന്നു മാത്രമല്ല, നിരാശാജനകം തന്നെയാണ്.. അത് കൊണ്ട് എക്സ്ട്രാ ഒരു പാക്കറ്റ്‌ (നാലെണ്ണം) ബാറ്ററി എപ്പോഴും DSLR കിറ്റില്‍ കരുതുക.

e-bay യില്‍ പലരും ഈ സെയിം മോഡല്‍ വില്‍പ്പനയ്ക്ക് ലിസ്റ്റ്‌ ചെയ്തിട്ടുണ്ട് എങ്കിലും, പലരെയും നിരീക്ഷിച്ചതില്‍ നിന്നും മനസിലായ ഒരു കാര്യം, അവര്‍ ഈ പായ്ക്കില്‍ നിന്നും ബോക്സ് ഡീഫ്യൂസര്‍ എടുത്തു മാറ്റിയാണ് കച്ചവടം. മഹാ ഭൂരിപക്ഷം ഉപഭോക്താക്കളും ഒരു ബോക്സ് ഡീഫ്യൂസര്‍ പായ്ക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, ലിവന്മാര്‍ അടിച്ചു മാറ്റിയതാണെന്നുള്ള വസ്തുത അറിയാതെ, separate ബോക്സ് ഡീഫ്യൂസര്‍ എക്സ്ട്രാ പണം കൊടുത്തു വാങ്ങും. കച്ചവടക്കാര്‍ പൊതുവേ മിടുക്കന്മാരും കാശെണ്ണി കൊടുക്കുന്ന നമ്മള്‍ മണ്ടന്മാരും ആണല്ലോ.. (ബോക്സ് ഡീഫ്യൂസര്‍ separate വാങ്ങാന്‍ ചെന്നാല്‍ കൊടുക്കണം മിനിമം പത്തു/ഇരുപതു ഡോളര്‍ ).

കമ്പനിയുടെ ഒറിജിനല്‍ ബോക്സില്‍ വരുന്നത് ഇത്രയും സാധനങ്ങളാണ്.

 • YN-560 II Flash with Metal Hot Shoe
 • Flash diffuser cover (ബോക്സ് ഡീഫ്യൂസര്‍)
 • Mini Stand
 • Protecting bag (നല്ല ഉഗ്രന്‍ ബാഗ്, ആരു കണ്ടാലും മോശം പറയില്ല)
 • User Manual
 • Original Box

മൂന്നു വിധത്തില്‍ നമുക്ക് പെയ്മെന്റ് അടയ്ക്കാം…. WESTERN UNION, CREDIT CARD, പിന്നെ PAY PAL…പക്ഷെ ഞാന്‍ തിരഞ്ഞെടുത്തത് PAY PAL ആണ്. കാരണം PAYPAL അക്കൌണ്ടു വഴി പണം പേ ചെയ്തിട്ട് സാധനം കിട്ടിയില്ലെങ്കിലോ, ഓര്‍ഡര്‍ ചെയ്ത സാധനം അല്ല കിട്ടുന്നതെങ്കിലോ അല്ലെങ്കില്‍ കേടായ സാധനമാണ് കിട്ടുന്നതെങ്കിലോ FULL REFUND അവര്‍ (PAYPAL ) ഉറപ്പു തരുന്നു. western union വഴി അയച്ചാല്‍ ഏതാണ്ട് $22 remittance charge ആയി കൊടുക്കേണ്ടി വരും. അപ്പോള്‍ നമ്മള്‍ മുടക്കേണ്ടി വരുന്ന തുക പിന്നെയും കൂടും. ക്രെഡിറ്റ്‌ & ഡെബിറ്റ് കാര്‍ഡുകള്‍ക്ക് ഓണ്‍ ലൈന്‍ പെയ്മെന്റില്‍ ഉള്ള റിസ്ക്‌ നിങ്ങള്‍ക്ക് അറിയാമല്ലോ…ഓണ്‍ ലൈന്‍, ഓവര്‍സീസ്‌ ഡീലുകള്‍ക്ക് എപ്പോഴും PAYPAL ആണ് സേഫ്.

If you buy something that never arrives, or if it arrives significantly different than described, you’re eligible for a full refund.

സാമ്പിള്‍ ഇമേജുകള്‍ :

കൊടുത്തിരിക്കുന്ന സാമ്പിള്‍ ചിത്രം ഞാന്‍ ഈ ഫ്ലാഷ് ഉപയോഗിച്ച് എടുത്ത ആദ്യ ചിത്രങ്ങളില്‍ പെട്ടതാണ്.

ഈ ചിത്രം എടുത്തിരിക്കുന്നത് രണ്ടു ഫ്ലാഷുകള്‍ ഒരേ സമയം ഫയര്‍ ചെയ്താണ്. (ബൌണ്‍സിംഗ് & ഡീഫ്യൂസിംഗ്.). YONGNUO ഫ്ലാഷ് ഒരു ട്രൈപോഡില്‍ ഉറപ്പിച്ചു വച്ച്, S1 MODE സെറ്റ് ചെയ്തു. ഇനി ക്യാമറയുടെ ബില്‍റ്റ് ഫ്ലാഷ് അടിച്ചാല്‍ YOUNGNUO ഫ്ലാഷും കൂടെ അടിക്കും, വയര്‍ലെസ് ആയി. സബ്ജക്റ്റിന്റെ മുഖത്തേക്ക് നേരെ ഫയര്‍ ചെയ്യാതെ വേറെ ഏതെങ്കിലും പ്രതലത്തിലേക്ക് ഫയര്‍ ചെയ്യുന്നതിനെയാണ് ബൌണ്‍സിംഗ് എന്നു പറയുന്നത്. ഇവിടെ ഞാന്‍ YONGNUO ഫ്ലാഷ് നേരെ മുകളില്‍ റൂഫിലേക്കാണ് ഫയര്‍ ചെയ്തത്.

Advertisement

അതെ സമയം തന്നെ ക്യാമറയുടെ ബില്‍റ്റ് ഇന്‍ ഫ്ലാഷ് ഒരു വെളുത്ത ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് പൊതിഞ്ഞു. (ഡീഫ്യൂസിംഗ്.) വെളിച്ചം സോഫ്റ്റ്‌ ആക്കാന്‍ വേണ്ടി. അങ്ങനെ രണ്ടു ഫ്ലാഷുകള്‍ ഫ്രെയിം മുഴുവന്‍ നിഴല്‍ ഇല്ലാത്തവിധം വെളിച്ചം നിറച്ചു.

വാല്‍ക്കഷണം :- ഒരു നിസാര സംഗതി…..ആദ്യത്തെ DSLR വാങ്ങുന്ന കൂട്ടത്തില്‍ കാര്യമായ ബഡ്ജറ്റ്‌ ഇടാതെ നാമെല്ലാവരും വാങ്ങുന്ന ഒരു ഐറ്റം ആണല്ലോ DSLR ക്യാമറ ബാഗ്,..അങ്ങനെ DSLR ക്യാമറ ബാഗ് വാങ്ങുതിനു മുന്‍പ് സ്വയം ഒന്ന് വിലയിരുത്തണം. നമ്മള്‍ ഏതു തരം ഹോബ്ബി ഫോട്ടോഗ്രാഫര്‍ ആണ് എന്ന്. എല്ലാവരുടെയും കയ്യില്‍ ഉണ്ട്, അത് കൊണ്ട് എന്‍റെ കയ്യിലും ഇരിക്കട്ടെ മുഴുത്ത ഒരെണ്ണം എന്ന് കരുതി വെറുതെ ക്ലിക്കി കളിക്കാനും കുടുംബാംഗങ്ങളുടെ ഫോട്ടോ എടുത്തു ഫേസ് ബുക്കില്‍ ഇടാനും മാത്രമാണ് DSLR ക്യാമറ വാങ്ങിയതിന്‍റെ ഉദ്ദേശം എങ്കില്‍ കുറഞ്ഞ വിലയുള്ള ബെയ്സ് ലെവല്‍ ബാഗ് (ചെറുത്‌,) മതിയാകും…….

അതല്ല, ഫോട്ടോഗ്രാഫിയുടെ ശരിയായ ക്രെയ്സ് ഉള്ളില്‍ സൂക്ഷിക്കുന്ന, മുന്‍പോട്ടു വളരാന്‍ ആഗ്രഹിക്കുന്ന, ഫോട്ടോഗ്രാഫിയില്‍ തന്‍റേതായ തലങ്ങള്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്ന ഒരാളാണ് എങ്കില്‍ , വെറും ക്യാമറ മാത്രമേ അന്നേരം വാങ്ങിയുള്ളൂ എങ്കിലും, ഏറ്റവും വലിയ DSLR ബാഗ് തന്നെ തെരഞ്ഞെടുക്കണം. ഓരോ ഐറ്റം (DSLR Body, Kit Lens, 50mm Lens, Telephoto Lens, Lens Hoods, USB Cables, Speed Light Flash, Diffusers ,Tripod, Battery Chargers, Extra Batteries for Flash… ഇത്രയും സൂക്ഷിച്ചു വയ്ക്കാനുള്ള സ്ഥലം വേണം ) ഓരോ ഐറ്റം പുതുതായി കിറ്റില്‍ വരുമ്പോഴും ഒരു തുക ബാഗിനായി നീക്കി വയ്ക്കുന്നത് ഒട്ടും ഉചിതമല്ല, ഈ സാധനമൊട്ട് വില്‍ക്കാനും എളുപ്പമല്ല. അതുകൊണ്ട് വലിയ ഒരു DSLR ബാഗിനായി ആദ്യമേ തന്നെ ഒരു ബഡ്ജറ്റ്‌ നീക്കി വക്കുക തന്നെ വേണം. കാരണം ആ ബാഗ് നിറയാന്‍ ഒരു വര്‍ഷം തികച്ചും വേണ്ട, എല്ലാ ഹോബ്ബി ഫോട്ടോഗ്രാഫര്‍മാരും അത് സാക്ഷ്യപ്പെടുത്തും……..

എന്‍റെ ആദ്യ ടോപ്പിക്കിലെ ഫ്ലാഷിനെ കുറിച്ചുള്ള പ്രസക്ത ഭാഗം…

“സ്പീഡ് ലൈറ്റ് ഫ്ലാഷുകള്‍;

ഫ്ലാഷുകള്‍ രണ്ടു വിധമുണ്ട്.

01. TTL ഫ്ലാഷ് (Through The Lens)
02. മാനുവല്‍ ഫ്ലാഷ്

Advertisement

TTL ഫ്ലാഷ് എന്നതു വില കൂടിയ ഓട്ടോമാറ്റിക് ഫ്ലാഷുകള്‍ ആണ്. ലെന്‍സിലൂടെ കടന്നു വരുന്ന പ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ (THROUGH THE LENS) ഫ്ലാഷ് ഔട്ട്‌പുട്ട് തീരുമാനിക്കപെടുന്നു. 12,000 രൂപ മുതല്‍ തേഡ് പാര്‍ട്ടി TTL ഫ്ലാഷുകള്‍ ലഭ്യമാണ്, നിക്കോണ്‍ ബ്രാന്‍ഡ്‌ ഫ്ലാഷുകളുടെ വില 18000 രൂപയില്‍ തുടങ്ങുന്നു.(SB600/SB700/SB900). ക്യാനോനും വിലയുടെ കാര്യത്തില്‍ തീരെ മോശമല്ല……

മാനുവല്‍ ഫ്ലാഷ്: CHEAP AND BEST!! ഫോട്ടോഗ്രഫിയില്‍ പൂര്‍ണ്ണനിയന്ത്രണം ഒരു ഫോട്ടോഗ്രാഫര്‍ക്ക് കിട്ടുന്നു എന്നതാണല്ലോ DSLR ന്‍റെ പ്രധാന ഗുണം. അപ്പോള്‍ തീരുമാനങ്ങള്‍ ക്യാമറ എടുക്കുകയാണെങ്കില്‍ നമ്മുടെ പണി എന്താ??? ഫ്ലാഷ് ഔട്ട്‌പുട്ടിലും ഈ നിയന്ത്രണം പൂര്‍ണ്ണമായും ഫോട്ടോഗ്രാഫര്‍ക്ക് വിട്ടു കൊടുക്കുകയാണ് മാനുവല്‍ ഫ്ലാഷുകള്‍ ചെയ്യുന്നത്, വില കുറഞ്ഞതും എന്നാല്‍ വളരെ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നതുമായ ഫ്ലാഷ് യൂണിറ്റുകള്‍ ആണ് ഇവ. നാലായിരം രൂപ മുതല്‍, എന്നു വച്ചാല്‍ നിക്കോണ്‍ SB-700 ന്‍റെ അഞ്ചിലൊന്നു വിലയ്ക്ക് ഇവ വാങ്ങാന്‍ കഴിയും. തുടക്കക്കാര്‍ക്ക് മാനുവല്‍ ഫ്ലാഷ് ഒരു കീറാമുട്ടി തന്നെയാണ് എങ്കിലും, കുറച്ചു നാളത്തെ പരിചയം കൊണ്ട് ക്യാമറയില്‍ നിന്നും സബ്ജക്ടിലെക്കുള്ള ദൂരവും സബ്ജക്റ്റില്‍ നിന്നും പ്രതിഫലിക്കുന്ന പ്രകാശവും കണക്കാക്കി എത്ര ഫ്ലാഷ് ഔട്ട്‌ പുട്ട് വേണം എന്ന് മനസിലാക്കാന്‍ സാധിക്കും. ഒന്നോ രണ്ടോ ടെസ്റ്റ്‌ അടിച്ചു നോക്കുമ്പോള്‍ സംഗതി പെര്‍ഫെക്റ്റ്,!!!!! YOUNGNOU, NISSIN, METZ, SIGMA തുടങ്ങിയവ വില കുറഞ്ഞതും എന്നാല്‍ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നതുമായ തേഡ് പാര്‍ട്ടി ഫ്ലാഷുകള്‍ ആണ്. TTL ഫ്ലാഷുകളെക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് വില കുറഞ്ഞ മാനുവല്‍ ഫ്ലാഷുകള്‍ തന്നെയാണ്,.

ഫ്ലാഷുകളുടെ പവര്‍ അറിയപ്പെടുന്നത് ഗൈഡ് നമ്പര്‍ എന്ന അളവില്‍ ആണ്. 24, 38, 44, 58 ഒക്കെ റേഞ്ചില്‍ വാങ്ങാന്‍ കിട്ടും. ഫ്ലാഷ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മൂന്നു കാര്യങ്ങള്‍, Compatibility of Camera model, ഗൈഡ് നമ്പര്‍, പിന്നെ RECYCLING TIME ഇവയാണ്.

RECYCLING TIME എന്നു പറയുന്നത്, ഒരു ഡിസ്ചാര്‍ജ് കഴിഞ്ഞു അടുത്ത ഫ്ലാഷ് അടിക്കാന്‍ വേണ്ടി വരുന്ന സമയം ആണ്. സെക്കന്‍ഡില്‍ ആണ് ഇത് പറയാറ്..(eg; 2sec, 3sec, 5sec..and so on). മുന്തിയ സ്പീഡ് ലൈറ്റ് ഫ്ലാഷുകളുടെ ഗൈഡ് നമ്പര്‍ കൂടുതലും, RECYCLING TIME കുറവും ആയിരിക്കും. നമ്മുടെ ഉപയോഗത്തിന് 38,44 ഒക്കെ ഗൈഡ് നമ്പരുകള്‍ ധാരാളമാണ്.””

 90 total views,  2 views today

Advertisement
Entertainment55 mins ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement