ദിവസവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. യൗവനം നിലനിര്‍ത്താന്‍ നിത്യേന സെക്‌സിലേര്‍പ്പെടുന്നതിലൂടെ കഴിയുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ലണ്ടനിലെ റോയല്‍ എഡിന്‍ബറോ ഹോസ്പിറ്റലിലെ വിദഗ്ധ സംഘത്തിന്റെ പഠന റിപ്പോര്‍ട്ടിലാണ് യൗവനം നിലനിര്‍ത്താന്‍ ദിവസവും ഉള്ള സെക്‌സ് സഹായിയ്ക്കും എന്ന് പറയുന്നത്. റോയല്‍ എഡിന്‍ബറോ ഹോസ്പിറ്റലിലെ വാര്‍ധക്യ മനശാസ്ത്രജ്ഞരാണ് ഇത്തരത്തിലുള്ള അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.

ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ അവരുടെ യഥാര്‍ത്ഥ പ്രായത്തേക്കാള്‍ ചെറുപ്പം തോന്നുമെന്നും ഡോ. വീക്‌സ് അഭിപ്രായപ്പെടുന്നു. ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് ഒരുപാട് ഗുണങ്ങള്‍ ഉണ്ടെന്നും അത് മനസിലാക്കാന്‍ ഏവരും തയ്യാറാകണമെന്നുമാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.വീക്‌സ് പറയുന്നു. വിവിധ പ്രായക്കാരായ ആയിരക്കണക്കിന് സ്ത്രീകളിലും, പുരുഷന്‍മാരിലും നീണ്ടകാലം നടത്തിയ പഠനത്തിലൂടെയാണ് ഇത്തരമൊരു നിഗമനത്തില്‍ ഇവര്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

നല്ല ലൈംഗീകാരോഗ്യം മെച്ചപ്പെട്ട ശാരീരികാരോഗ്യത്തെ സൂചിപ്പിക്കുന്നു.ആഴ്ചയില്‍ ഒന്നോ,രണ്ടോതവണ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരില്‍ ഇമ്യൂണോഗ്ലോബിന്‍ എന്ന ആന്റിബോഡിയുടെ സാന്നിധ്യം ഉയര്‍ന്ന നിലയില്‍ കണ്ടുവരുന്നു. ജലദോഷം, മറ്റു വൈറസ് ബാധകള്‍ ഇവയില്‍ നിന്ന് രക്ഷനേടാന്‍ ഇത് ഉപകരിക്കും.ശരീരത്തില്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഊര്‍ജ്ജമാണ് മിക്ക ജീവിതശൈലീരോഗങ്ങള്‍ക്കും പിന്നില്‍. 30 മിനുട്ട് ലൈംഗികത ആസ്വദിക്കുന്നവര്‍ക്ക് 85 കലോറി എരിച്ചുകളയാമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. ചുരുക്കത്തില്‍ അരക്കിലോ തൂക്കം കുറയ്ക്കാന്‍ 42 തവണത്തെ ലൈംഗികബന്ധം മതിയാവും.

You May Also Like

ദാമ്പത്യ ബന്ധത്തിൽ പരസ്പര ധാരണ എങ്ങനെ മെച്ചപ്പെടുത്താം? ഇതാ ചില നുറുങ്ങുകൾ

ഇന്നത്തെ തിരക്കേറിയ ലോകത്ത്, ദമ്പതികൾക്കിടയിൽ ആഴത്തിലുള്ള ധാരണ വളർത്തിയെടുക്കുന്നത് ശാശ്വതവും സംതൃപ്തവുമായ ബന്ധത്തിന് നിർണായകമാണ്.

ഒട്ടേറെ ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്തിയ ശേഷം മാത്രമേ പ്രേമ ബന്ധം രതിയിലെത്തിക്കാവൂ

ഒട്ടേറെ ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്തിയ ശേഷം മാത്രമേ പ്രേമ ബന്ധം രതിയിലെത്തിക്കാവൂ കമിതാവുമായുളള ബന്ധം…

സ്ത്രീ സ്ഖലനം ഇങ്ങനെയാണ്

പുരുഷന്മാരിലെ ശുക്ല ഗ്രന്ഥിയ്ക്ക് സമാനമായ പ്രവര്‍ത്തനം നിര്‍വഹിക്കുന്ന സ്ത്രീകളിലെ ഗ്രന്ഥിയാണ് സ്കെനി ഗ്രന്ഥി (The Skene”s…

സ്വീഡനിൽ നടക്കാൻ പോകുന്ന സെക്സ് ചാംപ്യൻഷിപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ

Prakash Nair Melila ആദ്യത്തെ യൂറോപ്യൻ സെക്‌സ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാൻ സ്വീഡൻ ഒരുങ്ങുന്നു. (Game…