ഡൽഹിയിൽ ഫാസിസ്റ്റുകൾ നശിപ്പിച്ച പള്ളിയിൽ നിസ്കാരത്തിന് സംരക്ഷണ കവചം തീർക്കുന്ന പ്രദേശവാസികളായ ഹൈന്ദവ സഹോദരൻമാർ

675

ഇല്ല…ഇത്തരം മനുഷ്യർ ജീവിക്കുന്നിടത്തോളം കാലം എന്റെ രാജ്യം പരാജയപ്പെടില്ല. ഫാസിസ്റ്റുകളെ ഒറ്റക്കെട്ടായ് നേരിടും. ഡെൽഹിയിൽ ഭീകരർ നശിപ്പിച്ച പള്ളികളിൽ വെള്ളിയാഴ്ച ജുമുഅ നമസ്കരിക്കാനാവാതെ വിശ്വാസികൾ വിഷമിച്ചപ്പോൾ . പ്രദേശവാസികളും, ഈശ്വരവിശ്വാസികളുമായ ഹൈന്ദവ സഹോദരന്മാർ സംഘടിച്ച് , നമസ്കരിക്കാൻ സ്ഥലം സജ്ജമാക്കിയതോടപ്പം സംരക്ഷണവലയം ഒരുക്കി സഹായിച്ച് മാതൃകയായി.

ഇതുവരെ ഇത്തരം മതസൗഹാർദ്ദങ്ങളുടെ, മനുഷ്യ സൗഹാർദ്ദങ്ങളുടെ കഥകൾ എല്ലാ മതസ്ഥരും ഇടകലർന്നുജീവിക്കുന്ന കേരളത്തിൽ നിന്നൊക്കെയാണ് വന്നുകൊണ്ടിരുന്നതെങ്കിൽ ഇപ്പോൾ സംഘികളുടെ ശക്തിമേഖലകളിൽ വരെ ഹിന്ദുക്കൾ കാര്യം മനസിലാക്കി തുടങ്ങി. മനുഷ്യനായി ജീവിക്കാൻ കഴിയുക എന്നതാണ് ഈ ആധുനിക ഫാസിസ്റ്റ് കാല ഇന്ത്യയിലെ ശക്തവും ശരിയുമായ രാഷ്ട്രീയം. അത് ജനങ്ങൾ മനസിലാക്കി തുടങ്ങിയാൽ മാത്രം മതി ഇന്ത്യയിലെ ഫാസിസ്റ്റുകളെ ഉന്മൂലനം ചെയ്യാൻ.

മനുഷ്യത്വം വിജയിക്കട്ടെ, മാനവികത വിജയിക്കട്ടെ , ഫാസിസം തുലയട്ടെ

**