ക്ഷണിക്കപ്പെടാതെ വന്ന അതിഥിയും ജോർജ് കുട്ടിയെന്ന ക്ലാസിക് ക്രിമിനലും

0
172

ഫസൽ ഹസ്സൻ

“ക്ഷണിക്കപ്പെടാതെ വന്ന അതിഥിയും GK(George Kutty) എന്ന ക്ലാസിക് ക്രിമിനലും”

Spoiler Alert:ദൃശ്യം 2 കാണാത്തവർ ഈ പോസ്റ്റ് വായിക്കരുത്..ചില പരാമർശങ്ങൾ നിങ്ങളുടെ കാഴ്ച്ചയെ അലോസരപ്പെടുത്തും. കുഴിവെട്ടുകാരൻ പത്രോസ് മരിച്ചു..ഒരുപാട് കാലമായി തളർന്ന് കിടപ്പിൽ ആയിരുന്ന അദ്ദേഹത്തിന്റെ മരണം നാട്ടുകാരിൽ ഒരുപാട് നിറഞ്ഞു നിന്നില്ല.. ജോർജ് കുട്ടി മുന്നിൽ നിന്ന് ചടങ്ങുകൾ എല്ലാം നടത്തി.രാജകുമാരി പോലീസ് സ്റ്റേഷനിൽ മോനിച്ചന്റെ അമ്മച്ചി തന്റെ മകനെ കഴിഞ്ഞ ഏഴ് ദിവസങ്ങളായി കാണുന്നില്ല എന്ന പരാതിയുമായി വന്നു…പോലീസുകാർ സ്ഥിരം പല്ലവിയിൽ അന്യോഷിക്കാം എന്ന ഉറപ്പിൽ അമ്മച്ചിയെ പറഞ്ഞു വിട്ടു.കോട്ടയം മെഡിക്കൽ കോളേജിൽ ഇന്നലെ ഒരു ആക്സിഡന്റിൽ രക്ഷപ്പെടാൻ സാധ്യത ഇല്ലാതെ വളരെ ഗുരുതരമായി കഴിയുന്ന സെക്യൂരിറ്റി രാജൻ.

May be an image of 6 people, beard and text that says "Drishyam 234"മൂന്നിടങ്ങളിൽ നടന്ന മൂന്ന് സംഭവങ്ങൾ..ഇതിൽ ജോർജ് കുട്ടി എന്ന പുറത്ത് നിഷ്കളങ്കനും ഉള്ളിൽ തന്റെ കുടുംബം ശിഥിലമാകാതിരിക്കാൻ ഏതറ്റം വരെയും സഞ്ചരിക്കാൻ മടിയില്ലാത്ത കൊടും ക്രിമിനലിന്റെ പങ്കെന്ത്..?അതേ പത്രോസിന്റെ അസുഖം എന്തായിരുന്നു.. പെട്ടെന്ന് ഒരു ദിവസം സ്ട്രോക്ക് വന്ന് വീണു..പിന്നീട് ഇങ്ങോട്ട് കഴിച്ച ഗുളികകൾ മുറ തെറ്റാതെ ജോർജ് കുട്ടി ആണ് മാസാമാസം എത്തിച്ചു കൊടുത്തു കൊണ്ടിരുന്നത്..ഗുളികൾ എന്ന് പറയുമ്പോൾ സ്ട്രോക് വന്ന് കിടക്കുന്നയാളെ ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന നല്ല സൈലന്റെ കില്ലർ ഗുളികകൾ.ജോർജ് കുട്ടിയുടെ കേബിൾ ഷോപ്പിൽ നിന്ന് പോയ ശേഷം മോനിച്ചൻ പെരുമ്പാവൂരിലെ ഒരു മെഡിക്കൽ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.ഈ കഴിഞ്ഞ ദിവസം വീട്ടിൽ വരേണ്ട ശനിയാഴ്ച വൈകിട്ട് മോനിച്ചൻ വീട്ടിൽ എത്തിയില്ല.ഫോണും സ്വിച്ച് ഓഫ് ആണ്..കൂടെ വർക്ക് ചെയ്യുന്നവർ പറഞ്ഞത് ശനിയാഴ്ച ഉച്ചക്ക് മുവാറ്റുപുഴയിൽ വെച്ച് കണ്ടിരുന്നു എന്നതാണ്.. പിന്നീട് ഫോണും ഇല്ല ആളും ഇല്ല.

ഈ കഴിഞ്ഞ ഏഴ് വർഷങ്ങളിൽ തന്റെ കൂടെ ഉണ്ടായിരുന്ന മോനിച്ചൻ സ്വഭാവത്തിൽ കാണിച്ച ചില വൈരുധ്യങ്ങളിൽ ഒന്നായിരുന്നു അഞ്ജുവിനെ പ്രണയിക്കാൻ ഉള്ള ശ്രമവും പിന്നെ താൻ അടച്ച പഴുതുകളിൽ ആവശ്യം ഇല്ലാത്ത സംശയവും അത് തനിക്ക് ഭീഷണിയാകും എന്ന ഉറപ്പ് ജോർജ് കുട്ടിയിൽ ഉണ്ടാക്കിയ കടുത്ത തീരുമാനം ആണ് മോനിച്ചനെ വക വരുത്താൻ ഉണ്ടായ കാരണം… അയാളുടെ ബോഡി എവിടെ എന്ന രഹസ്യം തന്റെ മരണത്തോടെ മണ്ണിൽ അലിഞ്ഞില്ലാതാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..
ഇനി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ രാജന്റെ ബൈക്കിൽ ഇടിച്ച ലോറി ആ അപകടത്തിൽ മരണത്തിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുന്ന രാജൻ അല്ലെങ്കിൽ ഇനി തിരിച്ചു വന്നാലും ഒന്ന് മൊഴി കൊടുക്കാൻ പോലും പറ്റാത്ത ഒരു നീണ്ട കിടപ്പ് അത്രേ ഉള്ളൂ..
സത്യത്തിൽ ആ ലോറി അബദ്ധത്തിൽ രാജനെ ഇടിച്ചതാണോ..ദൃക്സാക്ഷികൾ പറയുന്നത് ഡ്രൈവർ തലയിൽ ഒരു തോർത്ത് കെട്ടിയിരുന്നു എന്നാണ് മുഖത്ത് കറുത്ത കണ്ണടയും..പോലീസ് പറയുന്നു ലോറി നമ്പർ കോട്ടയത്തെ ഒരു ഡോക്ടർ ഉപയോഗിക്കുന്ന കാറിന്റെ നമ്പർ ആണെന്നും..

സാഹചര്യ തെളിവുകളെ ഇല്ലാതാക്കി അയാൾ നിയമത്തിന്റെ കണ്ണ് മൂടി കെട്ടാൻ ഇറങ്ങി തിരിച്ച സ്ഥിതിക്ക്..ദൃശ്യം മൂന്ന് ഭാഗങ്ങളിൽ ഒതുങ്ങില്ല എന്ന് തോന്നുന്നു.ഇനി രണ്ടാം ഭാഗത്തിലെ ചില സാധ്യതകൾ എന്തെന്നാൽ.ജോസ് എന്ന കഥാപാത്രത്തെ നമുക്ക് സംശയിക്കേണ്ടി വരും..ഏഴ് വർഷം മുമ്പ് ജോർജ് കുട്ടി പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ട ദൃക്‌സാക്ഷി..അയാളോട് ആരും ഒന്നും ചോദിച്ചില്ല അത് കൊണ്ട് പറഞ്ഞില്ല ആഹാ നല്ല ഉത്തരം.ഇപ്പോൾ പണം കിട്ടും എന്ന് അറിഞ്ഞപ്പോൾ ജോസ് സത്യം പറയാൻ മുന്നോട്ട് വന്നു..പക്ഷെ ഇതായിരുന്നോ സത്യം.. അല്ല കാരണം ക്ലയിമാക്സിൽ പൊട്ടിക്കാൻ കഴിഞ്ഞ ഏഴ് വർഷമായി ജോർജ് കുട്ടി മെനഞ്ഞു വെച്ച തന്ത്രങ്ങൾ അടച്ച ലൂപ് ഹോൾസ് എല്ലാം അവസാനിപ്പിക്കാൻ തനിക്കും കുടുംബത്തിനും ഇതിൽ നിന്ന് എന്നെന്നേക്കുമായി മോചനം ലഭിക്കാൻ അയാൾ ഇതിനെല്ലാം ഒരു തുടക്കം സൃഷ്ടിച്ചിട്ടുണ്ടാകില്ലേ…

അതായത് വരുണിന്റെ ബോഡി പോലീസ് സ്റ്റേഷനിൽ ഉണ്ട് എന്ന് പോലീസ് അറിയണം അത് റെക്കോർടിക്കലി ജോർജ് കുട്ടി പറഞ്ഞിട്ട് ആവരുത്(എന്ന് വെച്ചാൽ സരിതയും കെട്ടിയോനും ജോർജ് കുട്ടീടെ കക്കൂസിൽ വരെ റെക്കോർഡ് ബഗ് വെച്ചത് അതിനാണല്ലോ അതൊക്കെ നമ്മക്ക് അറിയാം കൊന്നാലും പറയൂല്ലടാ പട്ടി.. ജോർജ് കുട്ടി ആരാ മോൻ) അപ്പോ അത് ജോസിനെ കൊണ്ട് പറയിക്കുന്നു പിന്നെ തന്റെ ഓരോ കളികൾ ആയിട്ട് അവിടെ നിന്ന് ജോർജ് കുട്ടി അഴിക്കുന്നു..അപ്പോ ജോസ് ആരാ..അത് പറയാം ഏഴ് വർഷം മുമ്പ് ജോസ് തന്റെ അളിയനെ കൊന്ന് ഓടുമ്പോ ജോർജ് കുട്ടിയെ പോയിട്ട് ഒരു തെരുവ് പട്ടിയെ പോലും കണ്ടിട്ടില്ല..അതൊക്കെ ചുമ്മാ തള്ള്..അല്ലെങ്കിൽ എല്ലാം നഷ്ടമായി ജയിലിൽ നിന്ന് വന്ന ജോസിനെ വലിയൊരു തുക കൊടുത്ത് ജോർജ് കുട്ടി തന്റെ ഈ വലിയ കളിയുടെ ചെറിയ ഭാഗം ആക്കി മാറ്റി…കുറ്റവാളി ആയ ജോസ് സാക്ഷി ആയി..അതും പണത്തിന് വേണ്ടി…പിന്നെ ആവശ്യം കഴിഞ്ഞാൽ പ്ലാൻ പുറത്താക്കും എന്നുള്ളത് കൊണ്ട് ജോസിനെ ചെറുതായിട്ടൊന്ന് കൊല്ലും അത്രേ ഉള്ളൂ..

ഇനി ന്യൂ ജെനറേഷൻ സിനിമാക്കാരുടെ കൂടെ ഓടിയെത്താൻ പറ്റാതെ ഒരു കഥയും ഇല്ലാതെ പ്രേഷറിനും ഷുഗറിനും മരുന്നും കഴിച്ച് ജീവിക്കുന്ന വിനയ ചന്ദ്രൻ എന്ന പഴയ പുലിയുടെ കഥ.അയാൾ നല്ല പടിച്ച കള്ളൻ ആണ് ജോർജ് കുട്ടി പറഞ്ഞു എന്ന് പറഞ്ഞ് അയാൾ പറഞ്ഞ കഥയെല്ലാം ജോർജ് കുട്ടി അറിഞ്ഞു കൊണ്ട് പറയിച്ചതാണ് കാരണം പഴയ ജോർജ് കുട്ടി കേസ് ഇയാളെ പോലെ നല്ല കഥ തിരക്കി നടക്കുന്ന ഒരു കഥാകൃത്ത് അറിഞ്ഞില്ല എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണ്.. ഇനി അറിഞ്ഞില്ല എങ്കിൽ തന്നെ പരിചയപ്പെടുത്തി ഏതാണ്ട് പതിനഞ്ച് ലക്ഷം രൂപയോളം കൊടുത്ത് അയാളെയും ജോർജ് സെർ വിലക്ക് വാങ്ങിയിട്ടുണ്ടാകണം..സോറി കഥ പറയുന്നതിന് പണം കിട്ടിയാൽ ഞാൻ ആയാലും പറഞ്ഞു പോകും.അപ്പോ ജോർജ് കുട്ടിയുടെ അടുത്ത ഇര രഹസ്യം അറിയാവുന്ന വിനയൻ സെർ ആണ്..ഏതെങ്കിലും ഒരു ഭാഗത്തിൽ ആർ ഐ പി വിനയ ചന്ദ്രൻ

അപ്പൊ കാര്യം ഇത്രേ ഉള്ളൂ..മ്മടെ ഹൈറേഞ്ചിലെ ജോർജ് കുട്ടി എന്ന പാവം കേബിൾ കട നടത്തുന്ന പയ്യൻ തന്റെ കുടുംബത്തെ രക്ഷിക്കാൻ തന്റെ ഭാര്യ ചെയ്ത കൊലപാതകം ഒന്ന് മണ്ണിട്ട് മൂടി..ഇപ്പോ ആ കൊലപാതകം പിടിക്കാതിരിക്കാൻ ഒരു മൂന്ന് കൊലപാതകം കൂടി ചെയ്തു..ഇനി ഒരു രണ്ട് പേരെ കൂടി കൊല്ലാൻ ഉണ്ട്..