Jins Jose

അഗതാ ക്രിസ്റ്റി 1969 ൽ എഴുതിയ ഹാലോവീൻ പാർട്ടി എന്ന നോവലിൻ്റെ കഥയിൽ ചെറുതായി ഒന്ന് തൊട്ടുതലോടി, ഈ വർഷം വന്ന സിനിമയാണ് A haunting in Venice.

കേസന്വേഷണം ഒക്കെ നിർത്തി, ആളുകളുടെ ശല്യം ഒഴിവാക്കാൻ ബോഡിഗാർഡ് സഹിതം ഇറ്റലിയിൽ വിശ്രമജീവിതം നയിക്കുന്ന ഹേർക്യോൾ പോയിരോ എന്ന ഡിറ്റക്ടീവിനെ കാണാൻ വരുന്ന ഒരു പ്രശസ്തയായ നോവലിസ്റ്റ്.. പ്രേതങ്ങൾ ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന വെനീസിലെ ഒരു വീട്ടിനെപറ്റിയും, ഹാലോവീൻ രാത്രിയിൽ അവിടെ നടത്തപ്പെടുന്ന ആത്മാവിനോട് സംസാരിക്കാനുള്ള ചടങ്ങിനെ പറ്റിയും അവർ പോയിരോയോട് പറയുന്നു .. ആത്മാവിനോട് സംസാരിക്കാൻ വരുന്നയാൾ ഉടായിപ്പ് ആണോ എന്നറിയാൻ, നിരീശ്വര വാദിയായ, മരണാനന്തര ജീവിതത്തിൽ വിശ്വാസമില്ലാത്ത പോയിരോയെ കൂട്ടി അവർ അവിടേയ്ക്ക് പോകുന്നിടം മുതൽ ആണ് കഥ രസകരം ആവുന്നത്.

അത്യാവശ്യം ത്രില്ലും ട്വിസ്റ്റുകളും ഒക്കെ ഉള്ള കഥ, പിന്നീട് സിനിമ തീരുന്നത് വരെ, ആ വലിയ വീടിനുള്ളിൽ മാത്രമാണ്. 1947 കാലഘട്ടത്തിൽ നടക്കുന്ന കഥ, പടത്തിൽ ഉടനീളം പഴമയുടെ എല്ലാ തനിമയോടും കൂടെ തന്നെ കാണാൻ സാധിക്കുന്നുണ്ട്. അഗത എഴുതിയ നോവൽ പോലെ അല്ല കഥയുടെ പോക്ക് എങ്കിലും, സന്നിഹിതരായ എല്ലാ കഥാപാത്രങ്ങളും സംശയത്തിൻ്റെ മുനയിൽ വരുന്ന അഗതാ ക്രിസ്റ്റി സ്റ്റൈൽ ഈ സിനിമയിലും കാണാം. Who done it എന്ന ചോദ്യത്തിന് എനിക്ക് ഉത്തരം കിട്ടാൻ തുടക്കത്തിലെ തന്നെ വല്യ പാടായി തോന്നി എന്നത് എനിക്ക് സിനിമ കൂടുതൽ ഇൻ്ററസ്റ്റിങ് ആക്കി.

നോവലിലെ അത്രയും സംഭവ വികാസങ്ങൾ ഇല്ലാതെ, കഥയിൽ നല്ലരീതിയിൽ മാറ്റം വരുത്തി എഴുതിയ സിനിമ, നോവൽ വായിച്ചപ്പോൾ കിട്ടിയ അത്രയും സുഖം തോന്നിയില്ല എന്നത് ഒരു വസ്തുതയാണ്. തുടക്കം തന്നെ ഈ കഥയിലെ സസ്പെൻസ് ഒക്കെ ഊഹിക്കാൻ കഴിയുന്നവരും ഉണ്ടാവാം. പ്രേതാത്മാവ് എന്നൊരു സംഗതികൂടി ഇതിൽ മുഖ്യ പ്രമേയം ആകുന്നുണ്ട്. ഇത്തരം ചിത്രങ്ങൾ താൽപര്യം ഉളളവർ കണ്ട് നോക്കൂ. ഇഷ്ടമായേക്കും.

You May Also Like

ഭർത്താവിന് ലൈംഗികാവേശം കൂടുതൽ, ഭാര്യ ചെയ്ത വെറൈറ്റി പണി, ഇപ്പോൾ ഇരുവരും ഹാപ്പി

23 കാരിയായ ചാർ ഗ്രേ തന്റെ 28 കാരനായ ഭർത്താവ് കല്ലം ബ്ലാക്ക്‌ക്ക് ഒരു അതുല്യ…

‘മഹാസമുദ്രം’ മുതൽ ‘സെവൻസ്’ വരെ: പ്രേക്ഷകരിൽ സ്കോർ ചെയ്യുന്നതിൽ പരാജയപ്പെട്ട മലയാളം സ്പോർട്സ് സിനിമകൾ

മലയാള സിനിമയിൽ ‘1983’ പോലെ ഗംഭീരമായ നിരവധി സ്‌പോർട്‌സ് സിനിമകൾ ഉണ്ടെങ്കിലും, പരാജയമായ ആഖ്യാനശൈലി കാരണം…

കൃഷ്ണ അനിയത്തിപ്രാവിൽ അഭിനയിച്ചിരുന്നെങ്കിലും രക്ഷപെടാൻ സാധ്യത കുറവായിരുന്നു, കാരണമുണ്ട് !

എഴുതിയത് ജിജീഷ് രഞ്ജൻ അനിയത്തി പ്രാവിന്റെയും കുഞ്ചാക്കോ ബോബന്റെയും 25 ആം വാർഷികം ഈയടുത്ത് സോഷ്യൽ…

“ഇപ്പോൾ ഇത്തരം ചോദ്യങ്ങൾ അവജ്ഞയോടെ അവഗണിക്കുകയാണ് പതിവ്…”

ഒരു നടൻ തടിവച്ചാൽ പ്രശ്നമാക്കാത്ത സമൂഹമാണ് നടികൾ തടിവച്ചാൽ ചോദ്യങ്ങളുമായി വരുന്നതെന്ന് മഞ്ജിമ . മലയാള…