ആലപ്പുഴ ചേരാവള്ളി ജുമാ മസ്ജിദ് അങ്കണത്തിൽ ഒരു മഹനീയ കർമ്മം നടന്നു ,ഹൈന്ദവ ആചാരപ്രകാരം ഒരു സാധു പെൺകുട്ടിയുടെ വിവാഹം നടന്നു. വിവാഹത്തിന് എല്ലാവരെയും ക്ഷണിച്ചു പള്ളി കമ്മറ്റിയും, ഇതാണ് കേരളം,ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്, പള്ളി കമ്മറ്റിയോട് മോളുടെ വിവാഹത്തിന് സഹായം അഭ്യർത്ഥിക്കുക മാത്രമാണ് ബിന്ദു ചെയ്തത്, എന്നാൽ പള്ളിക്കമ്മറ്റി സഹായിക്കുക മാത്രമല്ല ചെയ്തത് സാധുവായ ബിന്ദുവിന്റെ മോളുടെ വിവാഹം തന്നെ നടത്തി കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. ചേരാവള്ളി അമൃതാഞ്ജനയിൽ ബിന്ദുവിന്റേയും പരേതനായ അശോകന്റെയും മോൾ അഞ്ജുവിന്റേയും കൃഷ്ണപുരം സ്വദേശി ശശീന്ദ്രന്റെയും മിനിയുടെയും മകൻ ശരത്തും തമ്മിലുള്ള വിവാഹം പള്ളി അങ്കണത്തിൽ പള്ളി കമ്മറ്റിയുടെ നേത്രത്വത്തിൽ ഹൈന്ദവ ആചാരപ്രകാരം നടന്നു ,ഇതാണ് കേരളം,സാധുവായ ബിന്ദുവിനെയും മകൾ അഞ്ജനയെയും സഹായിക്കുക എന്നത് തങ്ങളുടെ കടമയായി കണ്ട് അത് നിറവേറ്റാൻ മുന്നോട്ടു വന്ന പള്ളി കമ്മറ്റിക്കും അംഗങ്ങൾക്കും ഹൃദയത്തിൽ നിന്നും ബിഗ്‌ സല്യൂട്ട്,ഈ നന്മയെ എത്ര അഭിനന്ദിച്ചാൽ ആണ് മതിയാകുക. മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് ഇതിനോടൊപ്പം ചേർക്കുന്നു

കേരളം ഒന്നാണ്; നമ്മൾ ഒറ്റക്കെട്ടാണ്

Pinarayi Vijayan

മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകകൾ കേരളം എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ആ ചരിത്രത്തിലെ പുതിയൊരേടാണ് ഇന്ന് ചേരാവള്ളിയിൽ രചിക്കപ്പെട്ടത്. ചേരാവള്ളി മുസ്ലീം ജമായത്ത് പള്ളിയിൽ തയ്യാറാക്കിയ കതിർ മണ്ഡപത്തിൽ ചേരാവള്ളി അമൃതാഞ്ജലിയിൽ ബിന്ദുവിന്റേയും പരേതനായ അശോകന്റേയും മകൾ അഞ്ജുവും കൃഷ്ണപുരം കാപ്പിൽ കിഴക്ക് തോട്ടേതെക്കടത്ത് തറയിൽ ശശിധരന്റേയും മിനിയുടേയും മകൻ ശരത്തും വിവാഹിതരായി.
ഭർത്താവിന്റെ മരണത്തെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ബിന്ദു മകളുടെ വിവാഹത്തിനായി പള്ളിക്കമ്മിറ്റിയുടെ സഹായം തേടുകയും, അവർ സന്തോഷപൂർവ്വം അത് ഏറ്റെടുക്കുകയും ചെയ്തു. മതത്തിന്റെ പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുന്ന സമയത്താണ് ആ വേലിക്കെട്ടുകൾ തകർത്തുകൊണ്ട് മുന്നേറാൻ ഇവർ നാടിനാകെ പ്രചോദനമാകുന്നത്. വധൂവരൻമാർക്കും കുടുംബാംഗങ്ങൾക്കും പള്ളി കമ്മിറ്റിക്കും ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു. കേരളം ഒന്നാണ്; നമ്മൾ ഒറ്റക്കെട്ടാണ് എന്ന് കൂടുതൽ ഉച്ചത്തിൽ നമുക്ക് പറയാം – ഈ സുമനസ്സുകൾക്കൊപ്പം.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.