പലായന കാലത്തെ ലോകസിനിമ – A house in Jerusalem

അനൂപ് കിളിമാനൂർ

ഒരു കാർ അപകടത്തിൽ അമ്മ മരിച്ചതിൻ്റെ ട്രോമയുമായി കഴിയുന്ന മകളുമായി ബ്രിട്ടനിൽ നിന്ന് മൈക്കേൽ ജറുസലേമിലെ കുടുംബ വീട്ടിലേക്ക് താമസം മാറി എത്തുന്നതാണ് ചിത്രത്തിൻറെ കഥാപരിസരം. ഇസ്രായേൽ അധിനിവേശ ഭൂമികളിൽ എവിടേയും പോലെ 1948-ൽ ഒരു പാലസ്തീൻ കുടുംബത്തെ ആട്ടിയോടിച്ച ശേഷം ഇസ്രയേൽ ഭരണകൂടം കയ്യടക്കിയ ആ വീട് അവരിൽ നിന്ന് മൈക്കേലിൻ്റെ പിതാവ് വാങ്ങിയതാണ്. അവിടെ വലിയ ഒറ്റപ്പെടലും, അമ്മ നഷ്ടമായതിൻ്റെ മാനസിക പ്രയാസങ്ങളും അനുഭവിക്കുന്ന മൈക്കേലിൻ്റെ മകൾ റെബേക്ക അവിടെ ഒരു പെൺകുട്ടിയുടെ സാന്നിദ്ധ്യം അറിയുന്നു.

റെബേക്കയ്ക്ക് മാത്രം കാണാൻ കഴിയുന്ന ആ പെൺകുട്ടി ആ വീട്ടിൽ നിന്ന് പതിറ്റാണ്ടുകൾക്കു മുൻപ് പുറത്താക്കപ്പെട്ടു പാലായനം ചെയ്യേണ്ടി വന്ന പാലസ്തീൻ കുടുംബത്തിലെ അംഗമായ റാഷ ആണ് എന്ന് റെബേക്ക മനസ്സിലാക്കുന്നു. തുടർന്ന് റാഷയുടെ കുടുംബത്തെ തേടി റെബേക്ക പോകുന്നതും തുടർന്നുള്ള സംഭവങ്ങളും വഴി സിനിമയുടെ കഥാഗതി വികസിക്കുന്നു. നൂറുകണക്കിന് വർഷങ്ങളായി, നിരവധി തലമുറകൾ താമസിച്ചിരുന്ന വീടുകളിൽ നിന്നാണ് ലക്ഷക്കണക്കിന് പാലസ്തീൻ കുടുംബങ്ങൾ ഇസ്രായേൽ അധിനിവേശത്തിൽ പുറത്താക്കപ്പെട്ടത്, അതും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് തങ്ങളുടെ ദൈവം വാഗ്ദാനം ചെയ്ത ഭൂമിയാണ് എന്ന ജൂതരുടെ വിശ്വാസത്തിൻ്റെ പേരിൽ. പ്രവാസത്തിലും, അഭയാർത്ഥി ക്യാമ്പുകളിലുമായി ജീവിതം കഴിച്ചു കൂട്ടുന്ന ഈ പാലസ്തീൻ കുടുംബങ്ങൾ ഇപ്പോഴും തങ്ങളുടെ യഥാർത്ഥ വീടുകളുടെ താക്കോലുകൾ സൂക്ഷിച്ച് വെച്ചിട്ടുണ്ട്, പുറത്താക്കപ്പെട്ട തങ്ങളുടെ ഭൂമിയുടെയും വീടിൻ്റെയും അടയാളമായി. ഈ വീടുകളിലും അതിക്രമിച്ചു കയറിയ സ്ഥലങ്ങളിലും താമസിക്കുന്ന ഇസ്രായേൽ കുടുംബങ്ങളുടെ വരും തലമുറകളും ചോരയുടെയും കണ്ണീരിൻ്റെയും ചരിത്രമുള്ള ഈ പാപ ഭാരം പേറേണ്ടി വരുന്നു.

സമകാലിക ലോകത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ഈ അധിനിവേശത്തെ രണ്ടു കുഞ്ഞുങ്ങളുടെ കണ്ണിലൂടെ ഇന്ന് ലോകത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന മാനവ മൂല്യങ്ങളുടെയും, സാഹോദര്യത്തിൻ്റേയും, നീതിയുടേയും നിറവിൽ വരച്ചുകാട്ടുന്ന മനോഹരമായ സിനിമയാണ് ‘A house in Jerusalem’.
ചിത്രം – സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ അലസ്റ്റിയർ ക്ലാർക്ക്

You May Also Like

വെളിച്ചം മങ്ങുന്ന ജയസൂര്യ 

വെളിച്ചം മങ്ങുന്ന ജയസൂര്യ  Abhi Yearning · ഒരു നടന് വേണ്ട എല്ലാത്തരം emotions കൃത്യമായ…

നിങ്ങളുടെ വീടുകളിൽ എങ്കിലും തൊണ്ടിമുതലുകൾ ഉണ്ടാകാതിരിക്കട്ടെ…

Vishnu Chandran സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് ‘തൊണ്ടിമുതൽ’ . ഇതിൽ സീരിയൽ – സിനിമാ…

തിയറ്ററിൽ സിനിമകൾ എങ്ങനെയാണ് എത്തുന്നതും പ്രദർശിക്കപ്പെടുന്നതും ?

 Deepesh Chuzhali എങ്ങനെയാണ് സിനിമകൾ തിയേറ്ററുകളിൽ എത്തുന്നത് എന്നതൊന്ന് പരിശോധിക്കാം. ഒരു സിനിമയുടെ റിലീസിന് ശേഷമുള്ള…

‘പകലും പാതിരാവും’ അതി ഗംഭീര ക്രൈംത്രില്ലർ

“പകലും പാതിരാവും” മാസ്സ് സിനിമകൾ മാത്രം മലയാളത്തിൽ ഒരുക്കിയ സംവിധായകൻ അജയ് വാസുദേവും എപ്പോഴും മികച്ച…