Connect with us

Life

ഒരു പട്ടിക്കുട്ടി പഠിപ്പിച്ച പാഠം

കൊറോണ ആയി വീട്ടിൽ കുത്തിയിരുന്ന് ബോറടിച്ചപ്പോൾ ഒരു പട്ടി കുഞ്ഞിനെ വാങ്ങി. നിതിൻ കോളേജിൽ പോകുമ്പോൾ ഹാരിസിന് ബോറടിക്കാതിരിക്കാൻ എന്നൊക്കെ പറഞ്ഞാണ് വാങ്ങിയത്. വാങ്ങിക്കഴിഞ്ഞാണ്

 28 total views,  2 views today

Published

on

 

Nazeer Hussain Kizhakkedathu

ഒരു പട്ടിക്കുട്ടി പഠിപ്പിച്ച പാഠം

കൊറോണ ആയി വീട്ടിൽ കുത്തിയിരുന്ന് ബോറടിച്ചപ്പോൾ ഒരു പട്ടി കുഞ്ഞിനെ വാങ്ങി. നിതിൻ കോളേജിൽ പോകുമ്പോൾ ഹാരിസിന് ബോറടിക്കാതിരിക്കാൻ എന്നൊക്കെ പറഞ്ഞാണ് വാങ്ങിയത്. വാങ്ങിക്കഴിഞ്ഞാണ് പട്ടിയെ പറ്റി ഞങ്ങൾക്ക് ഒരു പിടിയും ഇല്ലെന്നു മനസിലായത്. ലാബ്രഡോറും പൂഡിലും മിക്സ് ചെയ്ത ലാബ്രഡ്‌ഡൂഡിൽ എന്ന ഇനമാണ്. കാണാൻ ഒക്കെ കൊള്ളാമെങ്കിലും ചെറുതായത് കൊണ്ട് രാത്രിയും പകലും ഓരോ നാലു മണിക്കൂര് കൂടുമ്പോഴും അപ്പി ഇടീക്കാനും മൂത്രം ഒഴിപ്പിക്കാനും എല്ലാം പുറത്തു കൊണ്ട് പോകണം. കുട്ടികൾ അലാറം ഒക്കെ വെച്ച് നോക്കുന്നുന്നത് കൊണ്ട് കുറച്ചു സമാധാനമുണ്ട്. അവന്റെ നിറത്തിന്റെ പേര് തന്നെയാണ് ഇട്ടിരിക്കുന്നത് , ചോക്ലേറ്റ്, ചോക്കോ എന്ന് ചുരുക്കി വിളിക്കും, അമേരിക്കൻ അക്‌സെന്റിൽ ചിലപ്പോൾ “ചാക്കോ” എന്ന് മലയാളിയായ എനിക്ക് കേൾക്കും 🙂

ഈ പട്ടിയെ ട്രെയിനിങ് ചെയ്യാൻ തുടങ്ങിയപ്പോൾ ആണ് പോസിറ്റീവ് റീ എൻഫോഴ്‌സ്‌മെന്റ് മെത്തേഡ് എന്നൊരു വാക്ക് ഞാൻ ആദ്യമായി കേൾക്കുന്നത്. സംഭവമേ ലളിതമാണ്. നമ്മുടെ നാട്ടിൽ പട്ടിയെ എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ അതിനെ രണ്ടടി കൊടുത്തു ശരിയാക്കാം, എന്നാൽ ഇവിടെ ട്രെയിനിങ് ചെയ്യുന്ന രീതി വ്യത്യസ്തമാണ്. പട്ടി നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ അതിനു ഒരു ട്രീറ്റ് കൊടുക്കും. ഒരു പീസ് വേവിച്ച ചിക്കൻ പീസോ മറ്റോ. പട്ടിക്ക് ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം ഇതുപോലെ ട്രീറ്റ് ആയി മാറ്റി വെച്ചിരിക്കുക ആണ്. അത് നമ്മൾ പറയുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ അതിനു ട്രീറ്റ് കിട്ടുന്നത് കൊണ്ട് അതിന്റെ മനസ്സിൽ ഈ ചെയ്യുന്ന പ്രവർത്തി വീണ്ടും അതുപോലെ ആവർത്തിക്കാൻ ഒരു ഉത്സാഹം കാണും. പുറത്തു പോയി അപ്പി ഇട്ടു കഴിഞ്ഞാൽ ഉടനെ ഒരു ട്രീറ്റ് കൊടുക്കും. വീടിനകത്ത് അപ്പി ഇട്ടാലോ മൂത്രം ഒഴിച്ചാലോ ട്രീറ്റ് ഒന്നുമില്ല. ഈ രീതിയുടെ ഒരു പ്രത്യേകത പട്ടി നമുക്ക് ഇഷ്ടം ഇല്ലാത്ത കാര്യങ്ങൾ കാണിച്ചാൽ അതിനെ അടിക്കാനോ വഴക്കു പറയാനോ പാടില്ല. വേണമെങ്കിൽ “നോ” എന്നൊക്കെ ഉച്ചത്തിൽ പറയാം. ട്രീറ്റ് കിട്ടാത്തത് കൊണ്ട് ചെയ്തത് അത്ര ശരിയായ കാര്യമല്ല എന്ന് അതിനു മനസിലാകും.

ഇത് കേട്ടപ്പോൾ ശരിയാകുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ മൂന്നു ആഴ്ചകൾ ആയി കാണുന്ന ഫലം വളരെ ആശാവഹമാണ്. പുറത്തു പോയി അപ്പി ഇട്ടാൽ ട്രീറ്റ് കിട്ടുന്നത് കൊണ്ട് ഇപ്പൊൾ അവൻ അപ്പി ഇടാനും മൂത്രം ഒഴിക്കാനും മുട്ടുമ്പോൾ കുരച്ചു കാര്യം പറയും, ഞങ്ങൾ പുറത്തു കൊണ്ടുപോയി കാര്യം സാധിച്ചാൽ ട്രീറ്റും കൊടുക്കും. അവനും ഹാപ്പി, ഞങ്ങളും ഹാപ്പി.

സിറ്റ് എന്ന് പറയുമ്പോൾ ഇരിക്കാൻ പഠിപ്പിച്ചതും ഇതുപോലെയാണ്. ചിക്കൻ പീസ് മൂക്കിന് മുകളിൽ പിടിച്ച് സിറ്റ് എന്ന് പറയും, അവൻ ചിക്കൻ കിട്ടാൻ വേണ്ടി ഒരിക്കൽ ഇരുന്നാൽ മാത്രം അവനു ചിക്കൻ കൊടുക്കും. വെറും ഒരു ദിവസം കൊണ്ട് സിറ്റ് എന്ന് പറയുമ്പോൾ ഇരുന്നാൽ ചിക്കൻ കിട്ടും എന്നവൻ പഠിച്ചു. ഇത്രയും കഴിഞ്ഞപ്പോൾ ഞാൻ ആലോചിച്ചത് എനിക്ക് കുട്ടികൾ ഉണ്ടാകുന്നതിനു മുൻപ് ഈ കാര്യം ആരും എനിക്ക് പറഞ്ഞു തന്നില്ലല്ലോ എന്നാണു. കാരണം എന്റെ കുട്ടികൾ ചെറുതായിരുന്നപ്പോൾ എന്തെങ്കിലും തെറ്റ് ചെയ്യതാൽ വഴക്ക് പറയുകയും അടിക്കുകയും ചെയ്തിരുന്നു ഞാൻ. മാത്രമല്ല പരീക്ഷയിൽ A+ കിട്ടുക പോലെ എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്താൽ , അഭിനന്ദിക്കാൻ കുറച്ചു പിശുക്കും ഉണ്ടായിരുന്നു. ഈ പട്ടി ട്രെയിനിങ് ഒരു കാര്യം എനിക്ക് മനസിലാക്കി തന്നു. ഒരു കുട്ടി നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ലോഭമില്ലാതെ അവരെ അഭിനന്ദിക്കുക. അത് നല്ല കാര്യങ്ങൾ കൂടുതൽ ചെയ്യാൻ അവർക്ക് ആവേശം നൽകും. ചീത്ത കാര്യങ്ങൾ ചെയ്യുമ്പോൾ വഴക്ക് പറയാതെ എന്തുകൊണ്ട് അത് ഇനി ആവർത്തിക്കരുത് എന്ന് അവരെ പറഞ്ഞു മനസിലാക്കുക. കുട്ടി ഒരു തെറ്റ് ചെയ്ത ഉടനെ മാതാപിതാക്കൾ എങ്ങിനെ പ്രതികരിക്കുന്നു എന്നത് അവരുടെ ജീവിതകാലം മുഴുവൻ നിലനിൽക്കാൻ പോകുന്ന ഓർമ്മയാണ്.

കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ ഉറക്കെ ചീത്ത പറയുന്നവരും, നല്ല കാര്യങ്ങളിൽ അഭിനന്ദിക്കാൻ പിശുക്കു കാണിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ നാട്ടിൽ കുറെ ഉണ്ടെന്ന് എനിക്കറിയാം, അവർക്ക് വേണ്ടിയാണ് പ്രത്യേകിച്ച് ഞാൻ ഇതെഴുതുന്നത്. കുട്ടികൾ ഇല്ലാത്തവർക്ക് ഒരു ഉപദേശം. ഒരു പട്ടികുട്ടിയെ വാങ്ങുക, മേല്പറഞ്ഞ പോസിറ്റീവ് റീ എൻഫോഴ്‌സ്‌മെന്റ് രീതി ഒക്കെ ഒന്ന് പരീക്ഷിച്ചു നോക്കുക. നിങ്ങൾക്ക് കുട്ടികൾ ഉണ്ടാകുമ്പോൾ ഇതൊരു വലിയ പാഠം ആയിരിക്കും.

Advertisement

 29 total views,  3 views today

Advertisement
Entertainment1 hour ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment22 hours ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam2 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment3 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment3 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment4 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment6 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment6 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education7 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement