pravasi

നീ ഒരു കാര്യം മനസ്സിലാക്കണം. ഇവിടെ സുഖവാസത്തിനു വന്നേക്കുന്നതല്ല. ദിവസവും രാവിലെ നാലര അഞ്ചു മണിക്ക് എഴുന്നെറ്റു കഴുതകളെ പോലെ ഞങ്ങള്‍ ഒരു പറ്റം മനുഷ്യര്‍ ഓഫീസില്‍ പോയി വൈകീട്ട് ആറു മണിയോളം പണിയെടുത്ത് ക്ഷീണിച്ചാണ് തിരിച്ചെത്തുന്നത്. ഗള്‍ഫ് പുറമെ കാണുന്നത് പോലെ പൊലിമയുള്ള ജീവിതമല്ല. രാവിലത്തെ ഭക്ഷണം എന്ന് പറയുന്നത് ഒരു ഗ്‌ളാസ് കട്ടന്‍ കാപ്പിയും പിന്നെ നേപ്പാളികള്‍ ഉണ്ടാക്കുന്ന എന്തെങ്കിലും കറിയും ദോശയോ ഇഡലിയോ ചപ്പാത്തിയോ ആയിരിക്കും. രുചിയുണ്ടായിട്ടു കഴിക്കുന്നതാല്ല വിശപ്പ് മാറാന്‍ കഴിക്കുന്നതാണ്.

ഈ രാവിലെ അഞ്ചരയുടെ ഈ കാട്ടിക്കൂട്ടല്‍ കഴിഞ്ഞാല്‍ അടുത്ത ഭക്ഷണം എന്ന് പറയുന്നത് ഉച്ചയ്ക്ക് ഒരു മണി ആകുമ്പോള്‍ ഉള്ള ലഞ്ച് ആണ്. അതിനിടയില്‍ എന്തെങ്കിലും കട്ടന്ചായയോ കാപ്പിയോ കുടിച്ചാണ് വിശപ്പ് ഒതുക്കുന്നത്. പിന്നെ ഈ ലഞ്ച് എന്ന് പറയുന്നത് രാവിലെ മെസ്സില്‍ ഉണ്ടാക്കിയ ചോറും എന്തെങ്കിലും കറിയും ഞങ്ങള്‍ പാത്രത്തില്‍ ആക്കിയത് ആയിരിക്കും. അതും എന്തെങ്കിലും അച്ചാറോ മറ്റോ കൂടിയായിരിക്കും ഞങ്ങള്‍ കഴിക്കുക. ആ സമൃദ്ധമായ ഉച്ച ഭക്ഷണത്തിനു ശേഷം അടുത്ത ഭക്ഷണം രാത്രി എട്ടു മണിയോടെ ആയിരിക്കും അതും നേപ്പാളികള്‍ വെക്കുന്നത്. അതിനിടയിലുള്ള നല്ല ചായയും കടിയും ഞങ്ങളുടെ സ്വപ്നങ്ങളില്‍ മാത്രമായിരിക്കും.

പിന്നെ ആകെയുള്ള സമൃദ്ധമായ ഭക്ഷണം എന്ന് പറയുന്നത് വ്യാഴഴ്ച ഉച്ചയ്ക്ക് പുറത്ത് പോയാല്‍ ഉള്ള ഭക്ഷണവും പിന്നെ വെള്ളിയാഴ്ച പുറത്ത് പോയാല്‍ കഴിക്കുന്ന ഭക്ഷണവും ആണ്. സാധാരണ ദിവസങ്ങളിലെ ഉറക്കം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഞങ്ങള്‍ മൈന്റൈന്‍ ചെയ്യുന്നത്. അത് കൊണ്ട് കുടുംബം പോറ്റാന്‍ വരുന്ന ഞങ്ങളോട് ആ ഒരു പരിഗണന എങ്കിലും തരിക. നെഞ്ചിലുള്ള തീ പുറത്ത് കാട്ടാതെയാണ് ഞങ്ങള്‍ ഇവിടെ ജീവിതം ഹോമിക്കുന്നത്. പ്രവാസികളുടെ നെഞ്ചിലെ തീയുടെ ചൂടാണ് നാട്ടിലെ നിങ്ങളുടെ തണല്‍. അത് കൊണ്ട് എന്തെങ്കിലും കുത്തി കുറിക്കുന്നതിന് മുന്‍പ് ഒരു വട്ടം കൂടി ശരിക്കും ചിന്തിക്കുക.

പ്രിയതമയേയും മക്കളെയും മറ്റു കുടുംബക്കാരെയും ഒക്കെ വിട്ട് കടലുകള്‍ താണ്ടി ജീവിക്കുന്നവരുടെ മനസ്സിലെ തിരമാലകളുടെ പ്രകമ്പനങ്ങള്‍ അക്ഷരത്താളുകളിലേക്കു പകര്‍ത്തുവാന്‍ ഒരു ടെക്‌നോളജിയും വികസിപ്പിച്ചിട്ടില്ല. പ്രാര്‍ത്ഥനയോടെ…

You May Also Like

അടിച്ചു പൊളി പ്രൊമോഷൻ പരിപാടികളുമായി തല്ലുമാല ടീം

അടിച്ചു പൊളി പ്രൊമോഷൻ പരിപാടികളുമായി തല്ലുമാല ടീം അയ്മനം സാജൻ മാസ്സ് സിനിമകളിലേക്ക് മലയാള സിനിമ…

ഫേസ്ബുക്കിലെ റൌഡികളെയും ഗുണ്ടകളെയും വേര്‍തിരിക്കണം

ഫേസ്ബുക്കില്‍ അയ്യായിരം കൂട്ടുകാരും നൂറു കമന്‍റും ഇരുനൂറു ലൈക്കും ഉണ്ടെന്നുകരുതി ഞെളിയാന്‍ വരട്ടെ ! പുതിയ ഗവേഷണങ്ങള്‍ കണ്ടെത്തുന്നത് ഫേസ്ബുക്കില്‍ എത്രത്തോളം സുഹൃത്തുക്കള്‍ നിങ്ങള്ക്ക് കൂടുന്നോ, അത്രത്തോളം നിങ്ങള്‍ ഒരു ‘സോഷ്യലി ഡിസ്റപ്ടീവ് നാര്‍സിസിസ്റ്റ് (പച്ചമലയാളത്തില്‍ സാമൂഹ്യ വിരുദ്ധനായ നാറി) ആണെന്നാണ്. നമ്മുടെ അഭിമാനമായ കേരള സര്‍ക്കാര്‍ ഗുണ്ടകളെയും റൌഡികളെയും വേര്‍തിരിക്കുന്ന നിയമം കൊണ്ട് വരുകയും, നമ്മുടെ ജീവന്‍ സംരക്ഷിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതി പറഞ്ഞതനുസ്സരിച്ചു ഐ ടി നിയമം ഭേദഗതി ചെയ്തു ഫേസ് ബുക്കില്‍ അര്‍മാദിക്കാന്‍ നമുക്ക് അവസരം തരുകയും ചെയ്യുന്നതിനാല്‍ നാം എല്ലാം ഇന്ന് വിജ്രുംഭിതര്‍ ആണല്ലോ.

നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന 7 പ്രഭാത കൃത്യങ്ങള്‍

രാവിലെ സൂര്യന്‍ ഉദിക്കും മുന്‍പേ തന്നെ എണീറ്റ്‌ ജീവിതം തുടങ്ങുന്നവര്‍ ആണ് ജീവിതത്തില്‍ എന്നും വിജയിക്കുക എന്ന് പണ്ട് നമ്മുടെ മാതാപിതാക്കള്‍ നമുക്ക് ഓതിതന്നപ്പോള്‍ നമ്മളത് കേട്ട ഭാവം നടിചിരിക്കില്ല.

തിമിംഗലം ഛർദ്ദിൽ ഇന്ത്യയ്ക്ക് മാത്രമെന്താണ് കൊമ്പത്തെ നിയമം

കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന വാർത്തകളിൽ ഫ്ലാഷ് ന്യൂസ്‌ ആയി പലരും കണ്ടിട്ടുണ്ടാകും, തൃശൂരിൽ 30 കോടിയുടെ തിമിംഗലം ഛർദ്ദിൽ പിടികൂടി