ഒരു മെസ്സേജ് ! അഞ്ച് അറിവുകൾ !

അറിവ് തേടുന്ന പാവം പ്രവാസി

👉അഗ്നിപർവ്വതങ്ങളുടെ നാടായ ഐസ് ലാൻഡിലെ ബ്ലൂ ലഗൂൺ വളരെ പ്രശസ്തമാണ്. ലോകത്തിലെ ഏറ്റവും മനോഹരമായ ഈ തടാകത്തിന് ഒരു പ്രത്യേകതയുണ്ട്. ഒരു ജിയോ തെർമൽ പവർ സ്റ്റേഷനിൽ നിന്ന് പുറത്ത് വിടുന്ന വെള്ളമാണ് ഇവിടെ ശേഖരിക്കുന്നത്. ടർബെയ്‌നിലൂടെ കടന്ന് പോയ ശേഷം ഊർജ ഉത്പാദനത്തിന് പുനരുപയോഗിക്കാൻ സാധിക്കാത്തതിനാൽ ജലം കുളത്തിലേക്ക് തുറന്ന് വിടുകയാണ് ചെയ്യുന്നത്. നിരവധി ധാതുസമ്പുഷ്ടമായ ഈ വെള്ളം പല ത്വക്ക് രോഗങ്ങൾ മാറ്റുന്നതിനും സഹായിക്കുന്നു.

👉ഒരു വൃക്ഷം വളരുന്ന അവസരത്തിൽ കാമ്പിയം (cambium) എന്ന കലകൾ (tissues) തുടർച്ചയായി വിഭജിക്കുന്നു. കാമ്പിയം രണ്ടിനമുണ്ട്. വൃക്ഷത്തിന്റെ അന്തർ ഭാഗത്ത് സൈലവും (xylem) , പുറംഭാഗത്ത് ഫ്ളോയവും (phloem) ഉണ്ടാക്കുന്ന വാസ്കുലർ കാമ്പിയം (vascular cambium) ആണ് ഒന്ന്. മരത്തൊലിയെ ഉണ്ടാക്കുന്ന കോർക്ക് കാമ്പിയം (cork cambium) എന്ന മറ്റൊരിനവും ഉണ്ട്. വാസ്കുലർ കാമ്പിയം ഉണ്ടാക്കുന്ന സൈലവും വൃക്ഷത്തിൽ ആദ്യമേ ഉണ്ടായിരുന്ന സൈലവും ചേർന്ന് വൃക്ഷത്തിന്റെ മദ്ധ്യഭാഗം കട്ടിയുള്ളതാകുന്നു ലിഗ്നിൻ (lignin)എന്ന പദാർത്ഥമാണ് ഇതിന് കാഠിന്യം നൽകുന്നത്. ഈ ഭാഗത്തെ കാതൽ എന്നും കട്ടി കുറഞ്ഞ പുറംഭാഗത്തെ ‘വെള്ള’ എന്നും വിളിക്കുന്നു.

👉അഗ്നിയും , ചാരവും , പാറയും മറ്റും പുറംതള്ളുന്ന പർവ്വതങ്ങളെ ആംഗലേയത്തിൽ വോൾക്കാനോ എന്ന് പറയുന്നു. ഗ്രീക്ക് പുരാണത്തിലെ അഗ്നിദേവനായ വോൾകന്റെ പേരിൽ അറിയപ്പെടുന്ന ഇറ്റലിയിലെ സിസിലിക്കടുത്തുളള വോൾകാനിക് ദീപിൽ നിന്നുമാണ് അഗ്നിപർവ്വതങ്ങൾക്ക് വോൾക്കാനോ എന്നു പേരുവന്നത് .

👉വിഷമിച്ചിരിക്കുന്ന ഒരു സാഹചര്യത്തെ ധ്വനിപ്പിക്കാനാണ് സെഡ് എന്ന പദം ഉപയോഗിക്കുന്നത്. കടുത്ത വിഷമം എന്ന് അർഥം.കുറച്ചുകാലം മുമ്പുവരെ മൂഡ് ഓഫ്, മൂഡൗട്ട്, ടെൻഷൻ, ടെൻസ്ഡ് എന്നൊക്കെ ഉപയോഗിച്ചിരുന്നു. ഇപ്പോൾ പുതിയ കുട്ടികൾ മാനസിക വിഷമം ഉണ്ടെന്ന് പ്രകടിപ്പിക്കാൻ ‘അവനാകെ സെഡായി’ എന്നൊക്കെ പറയാറുണ്ട്.

👉ബുൾബുൾ വർഗത്തിൽപ്പെടുന്ന Yellow Throated Bulbul പക്ഷി ഗോവയുടെ സംസ്ഥാനപക്ഷിയാണ്. ഈ
പക്ഷിയുടെ മലയാളനാമം മണികണ്ഠൻ പക്ഷി എന്നാണ്. Flame Throated Bulbul എന്ന പേരിലും ഇത് അറിയപ്പെടുന്നു. ജലാംശമുള്ള/ നനവുള്ള കാട്ടരുവികളുടെ ഓരത്തുള്ള പൊന്തക്കാടുകൾ ആണ് ഇവയുടെ വാസസ്ഥലം. പശ്ചിമ ഘട്ടത്തിൽ കാണാൻ സാധിക്കുന്ന അപൂർവ പക്ഷിയിനം കൂടിയാണ് ഇവ. അടക്കിപ്പിടിച്ചുള്ള ‘പ്രിറിറ്റ്’ എന്ന ഇവയുടെ ശബ്ദം പ്രശസ്തമാണ്.

***

You May Also Like

വിലാസിനിയുടെ വിശേഷങ്ങൾ

ഇന്ത്യ, ശ്രീലങ്ക, തായ്ലൻഡ്, മ്യാൻമർ തുടങ്ങി തെക്കുകിഴക്കൻ ഏഷ്യയിലെ പല പ്രദേശങ്ങളിലും കാണപ്പെടുന്ന വളരെ ഭംഗിയുള്ള ഒരു ചിത്രശലഭമാണ് കോമൺ ഈസബെൽ

വൃക്ഷങ്ങൾ ചതുരാകൃതിയിലോ , ത്രികോണാകൃതിയിലോ ‌ വളരാതെ സിലിണ്ടർ ആകൃതിയിൽ വളരുന്നത് എന്തുകൊണ്ടാണ് ?

അറിവ് തേടുന്ന പാവം പ്രവാസി വൃക്ഷങ്ങൾ ചതുരാകൃതിയിലോ , ത്രികോണാകൃതിയിലോ ‌ വളരാതെ സിലിണ്ടർ ആകൃതിയിൽ…

ബാറ്റ്സ്മാൻ ക്രീസിൽ വന്ന ശേഷം ബാറ്റ് നിലത്തു കുത്തി പിടിച്ചുകൊണ്ടു അമ്പയറോട് ചോദിക്കുന്നത് എന്ത് ?

ബാറ്റ്സ്മാൻ ക്രീസിൽ വന്ന ശേഷം ബാറ്റ് നിലത്തു കുത്തി പിടിച്ചുകൊണ്ടു ബൗളിംഗ് എൻഡിൽ നിൽക്കുന്ന അമ്പയറോട്…

സ്പർശിക്കാതെ വായിക്കാവുന്ന സംഗീതോപകരണം ഏതാണ് ?

സ്പർശിക്കാതെ വായിക്കാവുന്ന സംഗീതോപകരണം ഏതാണ് ? അറിവ് തേടുന്ന പാവം പ്രവാസി തെറമിൻ (Theremin) എന്ന…