ഒരു മെസ്സേജ് ! നാല് അറിവുകൾ !

അറിവ് തേടുന്ന പാവം പ്രവാസി

👉1972 ഡിസംബർ 11ന് രണ്ട് യാത്രികരാണ് ചന്ദ്രനിലിറങ്ങിയത് . ഹാരിസൺ ഷ്മിറ്റും , യൂജിൻ ആൻഡ്രൂ സർനാനും. ടോറസ് – ലിട്രോവ് (Taurus- Littrow valley) എന്നാണ് ചന്ദ്രനിൽ ഇവർ ഇറങ്ങിയ പ്രദേശം അറിയപ്പെടുന്നത്. ലൂണാർ മൊഡ്യൂളിൽനിന്ന് ചന്ദ്രനിലേക്ക് ആദ്യം ഇറങ്ങിയത് സർനാനാണ്. പിന്നാലെ ഹാരിസൺ ഷ്മിറ്റും. അങ്ങനെ ചന്ദ്രനിലിറങ്ങിയ അവസാനത്തെ യാത്രികൻ എന്ന ബഹുമതി ഷ്മിറ്റിന്റെ പേരിലായി. എന്നാൽ തിരികെ പേടകത്തിലേക്ക് ആദ്യം കയറിയത് ഷ്മിറ്റാണ്, പിന്നാലെ സർനാനും. ചന്ദ്രനിൽ തൊട്ട അവസാനത്തെ മനുഷ്യൻ എന്ന പേര് സർനാന്റെ പേരിലായി.

അപ്പോളോ 17 ദൗത്യത്തോടെ ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ ‘വരവ്’ അവസാനിച്ചു.1969 ജൂലൈ 20ന് അപ്പോളോ 11 ദൗത്യത്തിന്റെ ഭാഗമായിട്ടാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്. ആകെ 12 പേരാണ് ഇതേവരെ ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ളത്. എല്ലാവരും അമേരിക്കക്കാർ. ചന്ദ്രനെ തൊട്ട ഏറ്റവും പ്രായം കൂടിയ വ്യക്തി അലൻ ഷെപ്പേഡ് ആണ്. 47 വർഷവും 80 ദിവസവും പ്രായമുള്ള പ്പോളാണ് അദ്ദേഹം ചന്ദ്രനിലിറങ്ങിയത്. ചന്ദ്രനിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ചാൾസ് ഡ്യൂക്ക് ആണ് (36 വർഷവും 201 ദിവസവും)

👉ഒരു വലിയ തടാകത്തിൽ പണിതുയർ ത്തിയ മനോഹരമായ കച്ചവട ​കേന്ദ്രമാണ് തായ്​ലാൻഡിലെ പട്ടായയിലെ ​ ഫ്ലോട്ടിങ്​ മാർക്കറ്റ് . അതിലേക്ക്​ കയറുന്നത് നടന്നാണെങ്കിലും തിരിച്ചു വള്ളത്തിൽ ആണ് പുറത്തേക്ക്​ വരേണ്ടത്. ഒരോ ഷോപ്പിലേക്കും പോകാൻ തടി കൊണ്ട് തയ്യാറാക്കിയ നടപ്പാതകൾ ഉണ്ട്. ഇടക്ക്​ കമാനം പോലുള്ള ചെറിയ പാലങ്ങളും. അതിന്​ അരികിലായി ചെറുതും വലുതുമായ നിറയെ പൂന്തോട്ടങ്ങൾ.തടാകത്തി​ന്റെ ഇരുകരകളിലും നിറയെ പൂക്കളാണ്. അതിന്​ നടുവിലൂടെ തോണി തുഴഞ്ഞു പോകുന്നത് കാണാൻ നല്ല ഭംഗി. ഒട്ടനവധി വിവാഹ ഫോട്ടോ ഷൂട്ടുകൾ ഇവിടെ വെച്ച് നടക്കാറുണ്ട്. ഏതുതരം ഭക്ഷണവും ഇവിടെ ലഭിക്കും.

മുതല, ആമ, കോഴി, താറാവ്, തേൾ, പുഴുക്കൾ, പാറ്റ, പുൽച്ചാടി , കനലിൽ ചുട്ട മീനുകൾ , വിവിധതരം ഷഡ്​പദങ്ങൾ എന്നിവയെല്ലാം ഫ്രൈ ചെയ്​തത് ഇവിടെ ലഭിക്കും . മിക്കവസ്​തുക്കളും കൂടുതലും കനലിൽ ചു​ട്ടെടുക്കുന്ന രീതിയാണ് ഇവിടെ. നല്ല ഗുണമേന്മയേറിയ പഴങ്ങളും ഇവിടെയുണ്ട്. അതിൽ തന്നെ ഏറ്റവും ഗുണമുള്ളതും , മണമുള്ളതും മുള്ളൻ ചക്ക പോലെയുള ദുര്യൻ എന്ന പഴം ആണ്. ഒരു മുറിയിൽ ഇരുന്നു ദുര്യൻ പഴം കഴിച്ചാൽ രണ്ട് ദിവസം വരെ അതി​ന്റെ മണം തങ്ങി നിൽക്കുമത്രെ. ആ കാരണം കൊണ്ട് ടൂറിസ്റ്റുകൾ മുറി എടുക്കുമ്പോളും വിമാനത്തിനകത്തും ദുര്യൻ പഴം ഉപയോഗിക്കാൻ വിലക്കുണ്ട്​.

👉സ്‌കൂള്‍ ക്ലാസുകളില്‍ പരിണാമം പഠിക്കുമ്പോള്‍ നാം കണ്ടുപരിചയിച്ച ഒരു ചിത്രമോര്‍മയില്ലേ ? ഒരു കുരങ്ങനില്‍ നിന്ന് പടിപടിയായി മനുഷ്യന്‍ രൂപപ്പെട്ടുവരുന്ന തരത്തിലുള്ള ഒരു ചിത്രം. പരിണാമം ലളിതമായി പഠിപ്പിക്കാന്‍ ഉപയോഗിച്ചതാണെങ്കിലും ഈ സിദ്ധാന്തത്തെ ഏറ്റവുമധികം തെറ്റിദ്ധരിപ്പിച്ചത് ഈ ചിത്രം തന്നെയാണ്. കുരങ്ങന്‍ മനുഷ്യനാവുന്ന പ്രക്രിയയാണ് പരിണാമമെന്ന് ആളുകള്‍ തെറ്റിദ്ധരിക്കാന്‍ ഇതു കാരണമായി. ടൈം ലൈഫ് ബുക്‌സിനു വേണ്ടി റുഡോള്‍ഫ് സലിംഗര്‍ എന്ന ചിത്രകാരനാണ് ഈ ചിത്രം വരച്ചത്. ‘ദി റോഡ് ടു ഹോമോസാപിയന്‍സ്’ എന്ന് പേരിട്ട ചിത്രം ‘ദി മാര്‍ച്ച് ഓഫ് പ്രോഗ്രസ്സ്’ എന്നും അറിയപ്പെട്ടു. ഇതില്‍ 15 അംഗങ്ങളുണ്ടായിരുന്നു. അതിന്റെ പകുതിയാണ് പിന്നീട് ഉപയോഗിക്കപ്പെട്ടത്. പാലിയന്റോളജിസ്റ്റായ സ്റ്റീഫന്‍ ജെയ് ഗൗള്‍ഡ് തന്റെ ‘വണ്ടര്‍ഫുള്‍ ലൈഫ്’ എന്ന പുസ്തകത്തില്‍ പരിണാമ പഠനമേഖലയില്‍ ഈ ചിത്രമുണ്ടാക്കിയ ഗുരുതരമായ പരിക്കിനെക്കുറിച്ച് പറയുന്നുണ്ട്.

⚡പാലില്‍ പ്രകൃതിദത്ത മഞ്ഞള്‍ ചേര്‍ത്ത് പാനം ചെയ്യുന്നത് പണ്ടു കാലംമുതല്‍ രോഗ പ്രതിരോധ ശേഷിക്കു തുടര്‍ന്നുപോരുന്ന രീതിയാണ്. ഹല്‍ദി മില്‍ക്കെന്നും ഗോള്‍ഡന്‍ മില്‍ക്കെന്നും സുവര്‍ണ പാല്‍ എന്നും മഞ്ഞള്‍പാല്‍ അറിയപ്പെടുന്നു.മഞ്ഞള്‍ പാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് പണ്ട് മുതൽ വിശ്വാസം ഉണ്ട്.ഔഷധഗുണങ്ങളാല്‍ സമ്പന്നമായതിനാല്‍ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമാണ് മഞ്ഞള്‍. മഞ്ഞള്‍ പാലിന്റെ ഗുണം മനസിലാക്കി പാക്കറ്റിലാക്കി പിണിയിലെത്തിച്ച കമ്പനികളും ഇന്ന് ഇന്ത്യയിലുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, ലോകമെ മ്പാടും ‘മഞ്ഞള്‍ പാല്‍’ ഏറെ സ്വീകാര്യ മായ ഉല്‍പന്നമാണ്.’ടര്‍മറിക് ലാറ്റി ‘ (Turmeric latte) എന്ന പേരില്‍ പ്രസിദ്ധമായ ഡ്രിങ്കാണിത്.

**

 

You May Also Like

മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറിൻ്റെ മകളെ മനസ്സിലായോ?

സിനിമയിലായാലും സീരിയലായാലും സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും കൗതുകമാണ്

സാരിയിൽ അതിമനോഹരിയായി സാനിയ. വൈറലായി അവാർഡ് നിശയിലെ ഫോട്ടോസ്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംനേടിയ സിനിമാ താരമാണ് സാനിയ ഇയ്യപ്പൻ. ഡാൻസിലൂടെ ആരാധകരുടെ മനംകവർന്ന സാനിയ പിന്നീട് മലയാള സിനിമയിലൂടെ ആരാധകരുടെ മനം കവർന്നു.

രാമായണവും മഹാഭാരത കഥയും ( ആദിപുരുഷുവിൽ ഇല്ലാത്തത് )

രാമായണവും മഹാഭാരത കഥയും ( ആദിപുരുഷുവിൽ ഇല്ലാത്തത് ) Sanuj Suseelan കൊറോണ കാരണം വിനോദ…

പ്രേം നസീറിന്റെ ‘സെവൻ -ടു-നയൺ കോൾ ഷീറ്റ്’ !

പ്രേം നസീറിന്റെ ‘സെവൻ -ടു-നയൺ കോൾ ഷീറ്റ്’ ! Rejeesh Palavila സ്വന്തം മകന്റെ കല്യാണത്തിന്…