Anoop Nair

ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ വീണ ഉല്‍ക്ക; ഗർത്തത്തിന്റെ ചിത്രം പകർത്തി നാസ. കച്ചിനു സമീപമുള്ള ബന്നി സമതലത്തില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സൃഷ്ടിക്കപ്പെട്ട ഗര്‍ത്തം കണ്ടെത്തി നാസയുടെ ലാന്റ്‌സാറ്റ് 8 ഉപഗ്രഹം. ഉല്‍ക്കാപതനത്തെ തുടര്‍ന്നാണ് ഈ ഗര്‍ത്തം ഉണ്ടായത്. ഇക്കാര്യം ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ക്ക് സൂചനയുണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.

കഴിഞ്ഞ മാസമാണ് ഉപഗ്രഹചിത്രത്തിന്റെ സഹായത്തോടെ പ്രദേശത്തിന്റെ ഘടന വിശകലനം ചെയ്യുകയും ഗർത്തം ഉൽക്കാപതനത്തെ തുടർന്നുണ്ടായതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തത്. ലൂണാ ക്രേറ്റർ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. ഗർത്തം സ്ഥിതി ചെയ്യുന്നതിന് സമീപത്തെ ഗ്രാമത്തിന്റെ പേരാണിത്. ഉപഗ്രഹത്തിലെ ഓപ്പറേഷൻ ലാൻഡ് ഇമേജർ ഉപകരണമാണ് 2024 ഫെബ്രുവരി 24ൽ ഗർത്തത്തിന്റെ ചിത്രങ്ങൾ പകർത്തിയത്. ഏകദേശം 2 കിലോമീറ്റർ വ്യാസമുള്ള ഗർത്തത്തിന് നാലാൾ ഉയരം താഴ്ചയും ഉണ്ട്. ഗുജറാത്തിലെ ബെന്നി സമതലത്തിൽ സ്ഥിതിചെയ്യുന്ന ലൂണയുടെ വടക്കുഭാഗത്താണ് ഏറ്റവും വലിയ ഉപ്പുപരുഭൂമികൾ ഒന്നായ റാൻ ഓഫ് കച്ച് സ്ഥിതി ചെയ്യുന്നത്.

പണ്ടത്തെ ഹാരപ്പൻ സംസ്കാരം നിലനിന്നിരുന്ന മേഖലയ്ക്ക് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ഈ അടുത്ത് കണ്ടെത്തിയ ഭീമൻ പാമ്പിനെ ഫോസിലും ഈ ഭാഗത്തു നിന്നാണ് ലഭിച്ചത്. സ്ഥലത്തിന്റെ ലൊക്കേഷൻ മാപ്പ് ലിങ്ക് കമന്റിൽ ഇടാം.എഡിറ്റ്: കൂടുതൽ അന്വേഷിച്ചപ്പോൾ എനിക്ക് മനസ്സിലായത്, ഈ ക്രെറ്റർ ഇന്ത്യക്ക് നേരത്തെ അറിവുള്ളതാണെന്നും ഇപ്പോൾ വാർത്ത വന്നത് നാസയുടെ പത്രക്കുറിപ്പിൽ നിന്നാണെന്നും ആണെന്നാണ്.

You May Also Like

എന്തുകൊണ്ടാണ് വിമാന യാത്രക്കിടയിൽ വാച്ചിന്റെ ഗ്ളാസ് ഊരി വീഴുന്നത് ?

എന്തുകൊണ്ടാണ് വിമാന യാത്രക്കിടയിൽ വാച്ചിന്റെ ഗ്ളാസ് ഊരി വീഴുന്നത് ? അറിവ് തേടുന്ന പാവം പ്രവാസി…

ട്രൂനിയൻ ഗ്രാമത്തിലെ വിചിത്രമായ ശ്മശാന ആചാരങ്ങൾ

ട്രൂനിയൻ ഗ്രാമത്തിലെ വിചിത്രമായ ശ്മശാന ആചാരങ്ങൾ Sreekala Prasad ഇന്തോനേഷ്യയിലെ ബാലി ദ്വീപിലെ ബത്തൂർ തടാകത്തിന്റെ…

ഒരേയൊരാള്‍ മാത്രം താമസമുള്ള ലോകത്തിലെ ഏക പട്ടണം

ഒരേയൊരാള്‍ മാത്രം താമസമുള്ള ലോകത്തിലെ ഏക പട്ടണം എവിടെയാണ്? അറിവ് തേടുന്ന പാവം പ്രവാസി ഇന്ന്…

എന്താണ് മലപ്പുറം കത്തി ?

എന്താണ് മലപ്പുറം കത്തി ? അറിവ് തേടുന്ന പാവം പ്രവാസി മലപ്പുറത്തിന്റെ പേരും വീറും, പെരുമയും…