ഒരു മുറിയിൽ 8 കുരങ്ങുകളെ ഇടുക. മുറിയുടെ നടുവിൽ ഒരു കോവണി, സീലിംഗിലെ ഒരു കൊളുത്തിൽ നിന്ന് ഒരു കൂട്ടം വാഴപ്പഴം തൂക്കിയിട്ടൂ. ഓരോ തവണയും ഒരു കുരങ്ങ് ഗോവണിയിൽ കയറാൻ ശ്രമിക്കുമ്പോൾ, എല്ലാ കുരങ്ങുകളുടെ മേലും ഐസ് വെള്ളം തളിച്ചു എല്ലാ കുരങ്ങുകളെയും ബുദ്ധിമുട്ടിച്ചു. താമസിയാതെ, ഏതെങ്കിലും ഒരു കുരങ്ങ് ഗോവണിയിൽ കയറാൻ ശ്രമിക്കുമ്പോഴെല്ലാം, മറ്റ് കുരങ്ങുകൾ ഐസ് വെള്ളം തളിക്കാപ്പെടാൻ ആഗ്രഹിക്കാത്തതുകൊണ്ട് കയറാന്‍ ശ്രമിച്ച കുരങ്ങനെ ഏണിയുടെ മേൽ വെച്ച് തന്നെ അടിച്ചു. താമസിയാതെ, എട്ട് കുരങ്ങുകളിലൊന്നും ഗോവണിയിൽ കയറാൻ ശ്രമിക്കതായി.
ആ കുരങ്ങുകളിലൊന്ന് നീക്കംചെയ്യുകയും മുറിയിൽ ഒരു പുതിയ കുരങ്ങനെ ഇടുകയും ചെയ്യുതു. വാഴപ്പഴവും ഗോവണിയും കണ്ട് അതുഭുതപ്പെട്ട ആ കുരങ്ങന് മറ്റുള്ളവര്‍ അത് എടുക്കാന്‍ നോക്കുന്നില്ല എന്ന് കണ്ടു പക്ഷേ, വെള്ളം തളിയെ സംബന്ധിച്ച് ഭയപ്പെടാത്ത , അത് ഉടൻ തന്നെ ഗോവണിയിൽ കയറാൻ തുടങ്ങി. മറ്റെല്ലാ കുരങ്ങുകളും അതിന്റെ മേൽ വീഴുകയും അടിക്കുകയും മാന്തുകയും ചെയ്തു, അടിച്ചത് എന്തുകൊണ്ടെന്ന് അവനറിയില്ല. എന്നിരുന്നാലും, അവൻ ഇനി കോണി കയറാൻ ശ്രമിച്ചില്ല; മുന്‍പ് ഉണ്ടായിരുന്നതിൽ നിന്നും രണ്ടാമത്തെ കുരങ്ങിനെ നീക്കംചെയ്ത് മറ്റൊന്നിനെ മാറ്റിസ്ഥാപിച്ചുന്നു. പുതുമുഖം ഗോവണിയിൽ കയറാൻ ശ്രമിച്ചു, എന്നാൽ മറ്റെല്ലാ കുരങ്ങുകളും അവനെ അടിക്കുകയും മാന്തുകയും ചെയ്തു. മുമ്പത്തെ പുതിയ കുരങ്ങൻ ഇതിൽ ഉൾപ്പെടുന്നു, അത് കൂട്ടത്തിന്റെ രീതി ഉള്‍ക്കൊണ്ട് കഴിഞ്ഞിരുന്നു, മറ്റ് എല്ലാ കുരങ്ങന്മാരും ഇത് ചെയ്യുന്നതിനാൽ അതും അതിൽ പങ്കെടുക്കുന്നു. എന്നിരുന്നാലും, എന്തുകൊണ്ടാണ് പുതിയ കുരങ്ങനെ ആക്രമിക്കുന്നതെന്ന് അവനറിയില്ല. ഓരോന്നോരോന്നായി എല്ലാ പഴയ കുരങ്ങുകളും മാറ്റി പുതിയതിനെ ഇട്ടു. എട്ട് പുതിയ കുരങ്ങുകൾ ഇപ്പോൾ മുറിയിലുണ്ട്. അവയെ ഒന്നിനെയും ഇതുവരെ ഐസ് വാട്ടർ തളിച്ചിട്ടില്ല. അവരാരും ഗോവണിയിൽ കയറാൻ ശ്രമിക്കുന്നില്ല. എന്തുകൊണ്ടെന്ന് ഒരു ധാരണയുമില്ലാതെ ശ്രമിക്കുന്ന ഏതൊരു പുതിയ കുരങ്ങനെയും എല്ലാവരും ആവേശത്തോടെ തല്ലും.
അങ്ങനെയാണ് പാരമ്പര്യങ്ങള്‍, മതങ്ങള്‍, സാമൂഹിക കീഴ്വഴക്കങ്ങള് എന്നിവ സ്ഥാപിക്കുകയും പിന്തുടരുകയും ചെയ്യുന്നത്.ഒരു പാരമ്പര്യം, മതം അല്ലെങ്കിൽ പിന്തിരിപ്പന് സാമൂഹിക കീഴ്വഴക്കങ്ങള് പിന്തുടരുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക. നിങ്ങൾക്ക് നിങ്ങളുടേതായ ധാരണ ലഭിക്കുകയാണെങ്കിൽ അത് കൂടുതൽ അർത്ഥമാക്കും! നിങ്ങളുടെ ജീവിത രീതിയെ നിയന്ത്രിക്കുകയും നിർണ്ണയിക്കുകയും ചെയ്യുന്ന എല്ലാ തീരുമാനങ്ങളെക്കുറിച്ചും വ്യക്തവും ബോധാപൂര്വ്വവുമായ ഒരു വീക്ഷണം വച്ച് പുലർത്തുക.
(കടപ്പാട് )