പല യാഥാസ്ഥിതിക കീഴ്‌വഴക്കങ്ങളെയും മാറ്റിമറിച്ച ചിത്രം

407

നിങ്ങള്‍ സങ്കല്‍പിക്കുന്നതിനേക്കാള്‍ വളരെ കൂടുതല്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാനാവും” നിങ്ങള്‍ ആദ്യ ചുവട് വെക്കുമ്പോള്‍ പിന്നീട് മൂന്ന് ചുവട് വെക്കാന്‍ സാധിക്കും. പിന്നീട് പത്ത്. അങ്ങനെ ഒടുവില്‍ നിങ്ങള്‍ക്ക് ഒരു മാരത്തോണ്‍ ഓടാന്‍ സാധിക്കും. നിങ്ങള്‍ക്ക് ഒരു മാരത്തോണ്‍ ഓടാന്‍ സാധിച്ചാല്‍ എന്തും ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും,’ :-കാതറിന്‍ സ്വിറ്റ്‌സര്
ബോസ്റ്റണ്‍ മാരത്തോണ്‍ ഓടി പൂര്‍ത്തിയാക്കിയ സ്ത്രീയാണ് കാതറീന്‍ സ്വിറ്റ്സര്‍. അതിലെന്താണിത്ര Related imageപ്രത്യേകത എന്നല്ലേ. കാരണം അക്കാലത്ത് സ്ത്രീകള്‍ക്ക് ബോസ്റ്റണ്‍ മാരത്തോണില്‍ പങ്കെടുക്കാന്‍ അനുവാദമില്ലായിരുന്നു.അതിനാല്‍ അവര്‍ കെ വി സ്വിറ്റ്‌സര്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് അവര്‍ 1967ല്‍ നടത്തിയ പരീക്ഷണം ലോക കായികവേദിയെ ഇളക്കി മറിക്കുകയായിരുന്നു. ഓട്ടത്തിന്റെ ആദ്യത്തെ രണ്ട് മണിക്കൂര്‍ പിന്നിടുന്നതുവരെ അവര്‍ സ്ത്രീയാണെന്ന് ആരും തിരിച്ചറിഞ്ഞതുമില്ല. എന്നാല്‍ അപ്പോള്‍ അവര്‍ സ്ത്രീയാണെന്ന് തിരിച്ചറിയുകയും മത്സരം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്ന ജാക് സെമ്പിള്‍ ഓട്ടത്തെ അനുഗമിച്ചുകൊണ്ടിരുന്ന വാഹനത്തില്‍ നിന്നും വെളിയിലെത്തി അവരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.
‘അയാള്‍ എന്നെ കടന്നുപിടിക്കുകയും വലിച്ചെറിയാന്‍ ശ്രമിക്കുകയുമായിരുന്നു,’ എന്ന് അവര്‍ ഓര്‍ക്കുന്നു. ‘എന്റെ ഓട്ടമത്സരത്തില്‍ നിന്നും വിട്ടുപോവുക, ആ നമ്പര്‍ തിരിച്ചു തരിക,’ അയാള്‍ ആക്രോശിച്ചു. അവരുടെ ജേഴ്‌സി നമ്പറായിരുന്നു സെമ്പിളിന് വേണ്ടിയിരുന്നത്. സ്വിറ്റ്‌സറിന്റെ കാമുകന്‍ സെമ്പിളിനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടയ്ക്കും അവര്‍ തന്റെ കര്‍മം തുടര്‍ന്നു കൊണ്ടേയിരുന്നു. അവര്‍ ഓടിക്കൊണ്ടേയിരുന്നു.

ബോസ്റ്റണ്‍ മാരത്തോണില്‍ ഒരു വനിതയോട് ചെയ്യുന്ന ഈ അതിക്രമത്തിന്റെ ചിത്രങ്ങള്‍ ലോക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുകയും അത് വനിത കായിക താരങ്ങള്‍ക്ക് വലിയ ഉത്തേജനമായി മാറുകയും ചെയ്തു. ‘അത് എല്ലാത്തിനെയും മാറ്റിമറിച്ചു. അത് എന്റെ ജീവിതത്തെ മാറ്റിമറിച്ചു. അതോടൊപ്പം ലോകത്തുള്ള ദശലക്ഷക്കണക്കിന് വനിത കായികതാരങ്ങളുടെയും,’ എന്ന് സ്വിറ്റ്‌സര്‍ അടിവരയിടുന്നു.

1967ലെ ഓട്ടത്തില്‍ അവരെ അയോഗ്യയാക്കി. മാത്രമല്ല, ചില മാധ്യമപ്രവര്‍ത്തകര്‍ ലക്ഷ്യത്തിന്റെ അവസാനവരയിലെത്തി അവരോട് ‘യഥാര്‍ത്ഥ സ്ത്രീകള്‍ ഓടില്ല’ എന്ന് ആക്രോശിക്കുകയും ചെയ്തു. തുടര്‍ന്ന് ലോക അത്‌ലറ്റിക് ഫെഡറേഷനും അവര്‍ക്ക് വിലക്ക് കല്‍പിച്ചു. അതോടെ അവര്‍ക്ക് Image result for kathrine switzerഅന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാതെയായി. പക്ഷെ പിന്മാറാന്‍ സ്വിറ്റ്‌സര്‍ തയ്യാറായിരുന്നില്ല. കാനഡയില്‍ സ്വന്തമായി ഒരു ക്ലബ് അവര്‍ സ്ഥാപിച്ചു. ‘ഭാരങ്ങള്‍ ഒഴിവാക്കുന്ന കഴുതകളെ പോലെ,’ തങ്ങള്‍ ഓടിക്കൊണ്ടേയിരുന്നു എന്നാണ് ക്ലബ്ബിനെ കുറിച്ച് അവര്‍ വിശേഷിപ്പിച്ചത്
1972ല്‍ ബോസ്റ്റണ്‍ മാരത്തോണില്‍ വനിതകളെ ഉള്‍പ്പെടുത്താന്‍ തുടങ്ങി.1974 ന്യൂയോർക്ക് സിറ്റി മാരത്തോണിന്റെ വനിത വിജയിയായിരുന്നു വിറ്റ്സർ, 3:07:29ബോസ്റ്റണ്‍ മാരത്തോണില്‍ രണ്ടാം സ്ഥാനം നേടുകയും ഏറ്റവും മികച്ച സമയം ഈമാരത്തോണിലാണ്. 2:51:37. സമയം 1997 ൽ 40 കാരിയായ റണ്ണിംഗ് ആൻഡ് വാക്കിംഗ് ഫോർ വിമൻ എഴുതുകയുണ്ടായി. ക്ലബ് പിന്നീട് സ്വന്തമായി മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. പതുക്കെ പതുക്കെ അവര്‍ക്ക് ധനസഹായം ലഭിക്കാനും. ആ സംഘാടനം 27 രാജ്യങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് വനിതകളുടെ ഓട്ടമത്സരങ്ങളിലേക്ക് വളര്‍ന്നു. Image result for kathrine switzer‘അത് വളര്‍ന്നു, അത് വളര്‍ന്നു, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് ബോധ്യപ്പെടുന്ന രീതിയിലേക്ക് അത് വളര്‍ന്നു. അങ്ങനെ ഒളിമ്പിക് മത്സരങ്ങളില്‍ വനിത മാരത്തോണ്‍ മത്സരങ്ങള്‍ ഉള്‍പ്പെടുത്തപ്പെട്ടു,’ എന്ന് അവരിന്ന് ആവേശം കൊള്ളുന്നു.2007 ഏപ്രിലിൽ ബോസ്റ്റൺ മാരത്തൺ തന്റെ ആദ്യ ഓട്ടത്തിൽ പങ്കെടുത്ത മാരത്തോൺ വുമൺ എന്ന സ്മരണ പ്രസിദ്ധീകരിച്ചു. 2008 ഏപ്രിലിൽ മാരത്തൺ വനിത പത്രപ്രവർത്തനത്തിനായി ബില്ലി അവാർഡിന് അര്‍ഹയായി.അവരുടെ ദീര്‍ഘദൃഷ്ടിയും വിജയവും ഇന്നും തുടരുന്നു. 2017 ബോസ്റ്റണ്‍ മാരത്തോണിലെ പ്രധാന അതിഥിയായിരുന്നു അവര്‍. ആ പഴയ 261-ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ് അവര്‍ ഓട്ടം പൂര്‍ത്തിയാക്കുകയും ചെയ്തു.

കടപ്പാട്

Previous articleപാതാള തവളയെ കുറിച്ച് എന്തൊക്കെ അറിയാം ?
Next articleഇന്ത്യാ ചൈനാ വളി വളി
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.