ഭാഗ്യം വന്ന വഴി – ഒരു പ്രവാസിക്കഥ

0
809

(നോട്ട് :- ഈ കഥയും കഥാപാത്രങ്ങളും തികച്ചും യഥാർഥ ജീവിതത്തിൽ ഉള്ളവർ തന്നെയാണ്.)

ജീവിതം ഞാൻ വിചാരിച്ച പോലെ എളുപ്പം അല്ല അഹമ്മദിക്ക “എല്ലാം ശരിയാകുമെടാ” ആറു കൊല്ലമായി ഇവിടെ എത്തീട്ടു അന്ന് മുതൽ എനിക്കറിയാവുന്ന ആളാണ് അഹമ്മദിക്ക. എന്റെ സർവ കഷ്ടപ്പാടും അറിഞ്ഞു വെച്ചിട്ട്, ഒന്നും അടുത്തെങ്ങും ശരിയാകില്ല എന്ന് ഉറപ്പുണ്ടായിട്ടും അഹമ്മദിക്കാടെ ആ വാക്കുകൾ എനിക്ക് വലിയ ആശ്വാസമാണ് നൽകിയത്.

എന്റെ പേര് രാഹുൽ ഇരുപത്തിമൂന്നാം വയസിൽ കുടുംബത്തിലെ പ്രാരാബ്ദം കഷ്ടപ്പാടും കണ്ടു മനം മടുത്തു അറബി പൊന്നു തേടി നാട് വിട്ടവൻ. ചുരുക്കത്തിൽ “പ്രവാസി” എന്ന ഓമനപേരിൽ വിളിക്കാം. അച്ഛൻ മരിച്ച ശേഷം വളരെ കഷ്ട്ടപെട്ടാണ് ‘അമ്മ നമ്മളെ നോക്കിയത്. ഓല മെടഞ്ഞും അച്ചാറുണ്ടാക്കിയും വീട്ടു വേലക്ക് പോയൊക്കെ ഒരു വിധം ‘അമ്മ നമ്മളെ നോക്കിയെങ്കിലും അനിയത്തിമാർ രണ്ടു പേരും ഉയർന്ന ക്‌ളാസ്സുകളിൽ പൊക്കോണ്ടിരുന്നതോടെ ജീവിത ചിലവും കൂടി. ‘അമ്മ പ്രായം കൂടി അസുഖം പിടിപെട്ടു കിടപ്പിലായപ്പോഴാണ് തിരുവനന്തപുരം നടയറ എന്ന സ്വർഗ്ഗസുന്ദരമായ ചെറിയ ഗ്രാമം വിട്ടു ഞാൻ അബു ദാബി എന്ന നഗരത്തിലേക്ക് ചേക്കേറിയത്. സുന്ദരമായ ആ വലിയ നഗരത്തിലെ അതീവ പഴക്കം ചെന്ന് ജീർണിച്ച ഒരു ബിൽഡിങ്ങിന്റെ വൃത്തി ഹീനമായ ഒരു ചെറിയ റൂമിന്റെ മൂലയിൽ ഞാനും എന്റെ സ്വപ്നങ്ങളും. ഇപ്പോൾ എട്ട് കൊല്ലമായി ഇന്ന് വരെ പത്തു രൂപയുടെ ബാലൻസ് സ്വരൂപിക്കാൻ കഴിഞ്ഞിട്ടില്ല. ഒരു ടൈപ് റൈറ്റിംഗ് സെന്ററിൽ ആണ് ജോലിയെങ്കിലും കിട്ടുന്നതിൽ പാതി ഇവിടെ തന്നെ പല പല ആവശ്യങ്ങൾക്കായി ചിലവവായി പോകും. രണ്ടു നേട്ടമാണ് ഇത് വരെയായി ഉണ്ടായത്. മൂത്ത പെങ്ങളെ നല്ലൊരിടത്തു പറഞ്ഞയച്ചു. വരുന്ന ബന്ധങ്ങളൊക്കെ അവളായി പറഞ്ഞു മുടക്കും അവളുടെ നിലയ്ക്ക് ചേരുന്നില്ലത്രെ. അവസാനം വലിയ ഒരു കടവും, കിടപ്പാടം പണയം വെച്ചും ഒരു സർക്കാർ ജോലിക്കാരന്റെ കൂടെ ഇറക്കി വിട്ടു. അവളിപ്പോൾ വല്ലപ്പോഴും വീട്ടിൽ വരും പത്തു മിനിറ്റിൽ കൂടുതൽ ഇരിക്കില്ല. അവക്കിപ്പോൾ ആ വീട്ടിലുള്ളവർ കൻഡ്രികളാണെന്നു തോന്നി കാണും. ആ വീട്ടിലെ ചുറ്റുപാട് അവൾക്ക് ഇഷ്ട്ട പെടുന്നില്ല ഇപ്പോൾ.

ഇളയ പെങ്ങൾക്ക് അവൾ ഇട്ടു പഴകിയ ഡ്രെസ്സുകൾ വച്ച് നീട്ടും ഗതികേട് കൊണ്ട് അവളതു വാങ്ങും. ഇന്ന് വരെ അവൾ പുതിയൊന്നു ആർക്കും വാങ്ങി കൊടുത്തിട്ടില്ല.. ഇക്കാലമത്രെയും ഒരു തരി പൊന്നു വാങ്ങി കൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അവൾക്കും ആഗ്രഹം കാണും ഒന്നും ആരോടും പറയാറില്ല. മൂത്തവൾ സുഖമായിരിക്കുന്നു എന്നതാണ് ഒന്നാമത്തെ നേട്ടം. രാപ്പകളിലാതെ അറബി ഈജിപ്ഷ്യൻ ആളുകളോട് ഇടപഴകി നല്ലവണ്ണം അറബി എഴുതാനും വായിക്കാനും അറിയമെന്നത് രണ്ടാമത്തെ നേട്ടം. ഇപ്പോഴുള്ള കടം തീർത്തു എന്നാണ് ഇനി കിടപ്പാടം വീണ്ടെടുക്കുക ? ഇളയവളെ എന്നാണ് കെട്ടിച്ചയക്കുക ? ഇപ്പോഴുള്ള വീട് ചോരുന്നു എന്ന് പറയുന്നുണ്ട്. എന്നാണു അതൊന്നു പുതുക്കി പണിയാൻ കഴിയുക? ഇതിനിടയിൽ സ്വന്തം വിവാഹത്തെ കുറിച്ചും ആലോചിക്കാതിരുന്നില്ല ? ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ എന്നെ എന്നും അലട്ടിയിരുന്നു.

എന്നും അബു ദാബി മുൻസിപ്പാലിറ്റി മുമ്പിലുള്ള ഉദ്യാനത്തിലൂടെ രാത്രി ക്രോസ്സ് ചെയ്തു കടന്നു വരുമ്പോൾ ഞാൻ അവിടുള്ള ബെഞ്ചിൽ ഇരുന്നു കുറെ നേരം ഭാവി എന്താകും എന്ന് അതീവ വേദനയോടെ ചിന്തിക്കും. ആളുകൾ സ്ഥിരം ജോഗിംഗിനും നടക്കാനും വരുന്ന സ്ഥലമാണ് ആ ഉദ്യാനം.

ഒരിക്കൽ തലയിൽ കൈ വെച്ച് ഞാൻ ബെഞ്ചിൽ ഇരിക്കുമ്പോൾ സമയം എന്തായി എന്നൊരു ചോദ്യം വന്നത്. പൊക്കം കുറഞ്ഞു കുറച്ചു തടിച്ച ഒരാളായിരുന്നു അയാൾ. അയാളെന്റെ അടുത്തിരുന്നു. പുള്ളി ജോഗിംഗിന് വന്നതാണ്. എന്നോട് എന്താണ് കാര്യം എന്നന്വേഷിച്ചു. ഞാനൊന്നും മിണ്ടിയില്ല. അല്ല രാഹുൽ ആരോടെങ്കിലും തന്റെ സങ്കടം പറഞ്ഞാൽ മനസിന്റെ ഭാരം പകുതി കുറയും. എന്നിട്ടും ഞാനൊന്നും മിണ്ടിയില്ല. അതിരിക്കട്ടെ നാട്ടിലെവിടാ ? നടയറ ഞാൻ പറഞ്ഞു അതെയൊ ഞാൻ താഴെവെട്ടൂരാണ് അറിയാമൊ ? അറിയാം ഞാൻ മുമ്പ് കുറെ തവണ അവിടെ വന്നിട്ടുണ്ട്. എന്റെ ഒരു ഫ്രണ്ടിനെ കാണാൻ ഓഹൊ പുള്ളിയോട് കാര്യങ്ങൾ തുറന്നു പറഞ്ഞാൽ ഒരു ധൈര്യമാണെന്ന് എനിക്ക് തോന്നി. ഞാൻ പുള്ളിയോട് എല്ലാ കാര്യവും തുറന്നു പറഞ്ഞു. പുള്ളി എന്നെ കൂട്ടി ഒരു ഹോട്ടലിൽ പോയി. എന്ത് വേണമെങ്കിലും ഓർഡർ ചെയ്യാൻ പറഞ്ഞു. എന്റെ മനസ് മടിച്ചു. അയാൾ ഏതോ വില കൂടിയ ഇറ്റാലിയൻ ഫുഡ് ഓർഡർ ചെയ്തപ്പോൾ എനിക്ക് മനസിലായി ആള് നിസ്സാരകാരനല്ലെന്നു. എന്റെ പേര് നിസ്സാം . ഞാൻ എത്തിഹാദ് എയർവേസിൽ ഓപ്പറേഷൻ മാനേജറായി ജോലി ചെയ്യുന്നു ഇവിടെ 22 കൊല്ലമായി. “നോക്ക് എല്ലാവർക്കും പ്രശ്നങ്ങൾ ഉണ്ട്. അതിനെ ധീരമായി നേരിടണം. അതിൽ നിന്നും ഒളിച്ചോടുന്നവൻ ഭീരുവാണ്.” അതിനിടയിൽ ആഹാരം കൊണ്ട് വന്ന് വെയ്റ്റർ എന്നെയൊന്നു പുച്ഛിച്ചു നോക്കിയിട്ടു നടന്നകന്നു. ഒരു പക്ഷെ ഹോട്ടലിന്റെ നിലവാരത്തിന് ചേരാത്ത ഡ്രസ്സ് ഇട്ടതു കൊണ്ടാകാം.

ഇക്ക സംഭാഷണം തുടർന്നു. “പണ്ട് ഞാൻ ഇത് പോലുള്ള അല്ലെങ്കിൽ ഇതിലും വഷളായ ചുറ്റുപാടിൽ ജീവിച്ച ആളാണ്. തളർന്നു ഒതുങ്ങി പോയിരുന്നെങ്കിൽ ഞാൻ ഇന്ന് ഈ നിലയിൽ എത്തിലായിരുന്നു നീ ഒരു കാര്യം ചെയ്യ് നാളെ എന്റെ ഓഫീസിലേക്ക് ഈ നമ്പറിൽ ഒന്ന് വിളിക്ക്. നിനക്ക് എത്തിഹാദിൽ എന്തെങ്കിലും ജോലി ഒപ്പിക്കാൻ പറ്റുമൊ എന്ന് ഞാൻ നോക്കാം. പിറ്റേന്ന് 02-5054486 എന്ന നമ്പറിൽ വിളിച്ചു. ഇവിടെ പല പോസ്റ്റും ഒഴിവുണ്ടെന്നും നല്ല പോസ്റ്റിൽ നോക്കി നമ്മുക്ക് കയറാമെന്ന ഇക്കയുടെ ഉറപ്പു സ്വപ്നം കാണുന്നതിലും അപ്പുറമായിരുന്നു. നല്ലൊരു സിവി ഉണ്ടാക്കണമെന്നും സർട്ടിഫിക്കറ്റ് പാസ്സ്പോർട്ട് കോപ്പി വേണമെന്നും പറഞ്ഞതിൻ പ്രകാരം ഞാൻ പിറ്റേന്ന് തന്നെ ഇക്കയെ കാണാൻ ചെന്നു. രാജകീയമായ താമസ സൗകര്യങ്ങളാണ് അയാൾക്ക് കമ്പനി ഒരുക്കി കൊടുത്തതു. ഇക്കാടെ ഭാര്യ ചായ കൊണ്ട് വന്നു. എല്ലാം ഉടൻ റെഡിയാകുമെന്നും നീ ലൈസൻസൊക്കെ പറ്റുമെങ്കിൽ എടുത്തു വയ്ക്കണമെന്നും എന്നോട് പറഞ്ഞു അദ്ദേഹം..ഈ ജോലി റെഡിയാകുമ്പോൾ നിന്നെ ഞാൻ വിളിക്കാമെന്ന് പറഞ്ഞു. ഞാൻ പോകാൻ ഇറങ്ങിയപ്പോൾ. എതിരെയുള്ള ഫ്‌ളാറ്റിൽ നിന്ന് ഒരാൾ ഇറങ്ങി വന്ന് ഡോർ പൂട്ടുന്നു. അബു ദാബി ബി.എം.ഡബ്ല്യൂ ഷോറൂമിന്റെ മാനേജർ ആണ് അയാളെന്നു ഇക്ക പരിചയപ്പെടുത്തി. പിന്നീട് പല പ്രാവശ്യം ഇക്കയെ വിളിക്കണമെന്ന് തോന്നിയെങ്കിലും നമ്മളോട് ഇങ്ങോട്ടു അലിവും അകമ്പയും തോന്നിയ ഒരാളെ അങ്ങോട്ട് വിളിച്ചു ശല്യപ്പെടുത്താൻ പാടില്ല എന്നെനിക്ക് തോന്നി. അങ്ങിനെ നാലുമാസം കഴിഞ്ഞു ഞാൻ അപ്രീക്ഷീതമായി എന്റെ മെയിൽ ചെക്ക് ചെയ്തപ്പോൾ എത്തിഹാദിൽ നിന്ന് ഒരു ലെറ്റർ വന്നിരിക്കുന്നു. ഞാൻ അമ്പരന്നു ഡേറ്റ് നോക്കിയപ്പോൾ 3 ദിവസത്തിനു മുമ്പാണ് ലെറ്റർ വന്നിരിക്കുന്നതെന്ന് മനസിലായി. ഇന്റർവ്യൂ മറ്റന്നാൾ ഞാൻ ആകെ അമ്പരന്നു. തല കറങ്ങുന്നതു പോലെ. അസിസ്റ്റന്റ് കാർഗോ ഓഫീസർ പോസ്റ്റിലേക്കാണ് ഒഴിവ്‌. ഞാൻ ഉടൻ ഇക്കയെ വിളിച്ചു. മെയിൽ ഡിപ്പാർട്മെന്റിൽ നിന്ന് അയക്കുന്നതാകയാൽ അറിയാൻ കഴിഞ്ഞില്ലെന്നു പറഞ്ഞു. മറ്റന്നാൾ പരമാവധി ഫോർമൽ ഡ്രെസ്സിൽ എക്സികുട്ടീവ് ലുക്കിൽ വരണമെന്നും, ഇന്റർവ്യൂ സ്ഥലം ഖലീഫ സിറ്റിയിലെ മെയിൻ ഓഫീസിൽ ആണെന്നും അറിയിച്ചു.

ഞാൻ അപ്പോൾ തന്നെ അഹമ്മദിക്കാടെ അടുത്ത് നിന്നും 500 ദിർഹം കടം വാങ്ങി. ഹംദാൻ സ്ട്രീറ്റിലെ റെയ്മണ്ട് ഷോറൂമിൽ പോയി നല്ല ഒരു ജോഡി ഡ്രസ്സ് എടുത്തു പിന്നീട് ഷൂ മാർട്ടിൽ കയറി നല്ലയിനം ഷൂ വാങ്ങി. പിറ്റേന്ന് അഞ്ചു മണിക്ക് എണീറ്റ് നേരെ ബസ് സ്റ്റാന്റിലേക്ക് വെച്ച് പിടിച്ചു. 7.00 മണിക്ക് ഖലീഫ സിറ്റിയിൽ എത്തി. അവിടുന്ന് ടാക്സി പിടിച്ചു. മെയിൻ ഓഫീസിലേക്ക് പോയി. സമയം 8.30pm കഴിഞ്ഞിരുന്നു ഓഫീസിലൊന്നും ആരും വന്നിട്ടില്ല. ഞാൻ വെയ്റ്റ് ചെയ്തു 9 മണിയോടെ മിക്യവാറും ആളുകൾ വന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ ഇക്കയെ വിളിച്ചു. റിസപ്‌ഷനിൽ കാര്യം പറയാൻ പറഞ്ഞു. പിന്നീട് എല്ലാം നിന്റെ കൈയിലാണെന്നും ഇന്റർവ്യൂ പാസ്സ് അയാൽ ബാക്കി കാര്യം ഞാൻ നോക്കികൊള്ളാമെന്നും ഇക്ക പറഞ്ഞു. ഇപ്പോൾ ഡ്യൂട്ടിയിൽ ആണെന്നും ഇന്റർവ്യൂ കഴിഞ്ഞു വിളിക്കാൻ പറഞ്ഞു ഇക്ക ഫോൺ കട്ട് ചെയ്തു. റിസപ്പ്‌ഷനിൽ കാര്യം പറഞ്ഞപ്പോൾ ഇന്റർവ്യൂ ചെയ്യുന്ന ആൾ ഒരു അറബിയാണെന്നും പുള്ളി 11.00 ക്ക് ശേഷം മാത്രമേ വരുള്ളൂ എന്നും മനസിലായി. ഞാൻ വെയ്റ്റ് ചെയ്തു. 11.15 കഴിഞ്ഞപ്പോൾ അറബി എത്തി എന്ന് റിസപ്പ്‌ഷനിൽ നിന്നും പറഞ്ഞപ്പോൾ ടെൻഷൻ അതിന്റെ ഉച്ചത്തിൽ എത്തിയതായി ഞാൻ അറിഞ്ഞു. ഇന്റർവ്യൂ തോറ്റാൽ പിന്നീടുള്ള കാര്യം ചിന്തിക്കാൻ പോലും സാധ്യമല്ല. കുറച്ചു കഴിഞ്ഞു റിസപ്‌ഷനിൽ നിന്ന സ്ത്രീ എന്നെ ഉള്ളിലെ കാബിനിലേക്ക് ആനയിച്ചു. ഞാൻ ഗുഡ് മോർണിംഗ് പറഞ്ഞു റൂമിലേക്ക് കടന്നു ചെന്നു. അറബി എന്റെ സർട്ടിഫിക്കറ്റ് വാങ്ങി പരിശോധിച്ച ശേഷം അറബിയും ഇംഗ്ളീഷും കലർത്തിയ ഏതോ ഭാഷയിൽ എന്തോ ചോദിചു എനിക്ക് ഒന്നും മനസിലായില്ല. ഞാൻ തനി അറബിയിൽ എന്താണു ചോദിച്ചതെന്നു ചോദിചു എനിക്കറബി അറിയാമെന്നു മനസിലാക്കിയ അറബി പിന്നീടുള്ള ചോദ്യങ്ങളെല്ലാം അറബിയിലാക്കി. എന്റെ ഉത്തരങ്ങൾ അറബിയെ സന്തുഷ്ടനാക്കിയെന്നു എനിയ്ക്ക് മനസിലായി. ഒരാഴ്ച്കകം അപ്പോയിൻമെന്റ് ലെറ്റർ അയക്കുമെന്നു എനിക്കദ്ദേഹം ഉറപ്പ് നൽകി തിരിച്ചയച്ചു.

അഞ്ചു കൊല്ലം ഇപ്പുറം നിന്ന് നോക്കുമ്പോൾ പഴയ എന്റെ ഓല മേഞ്ഞ വീടിനു പകരം ഇപ്പോൾ ഞാൻ നാട്ടിലെത്തിയാൽ കിടക്കുന്നതു കൊട്ടാര തുല്യമായ വീട്ടിൽ. അന്ന് ഒരു നേരത്തെ അന്നം കഷ്ട്ടിച്ചു തിന്നു വിശപ്പടക്കാൻ നോക്കിയെങ്കിൽ ഇന്ന് എന്റെ മക്കൾ മൂന്നു നേരവും ചൈനീസ് ഇന്റർ കോണ്ടിനെന്റൽ ആഹാരം കഴിക്കുന്നു. ഇതൊക്കെ വെച്ച് വിളമ്പി കൊടുക്കാൻ ഷെഫും, അവർ ആ ഭക്ഷണം കഴിക്കുമ്പോൾ ഞാൻ ചിന്തിക്കും അവർക്കറിയുമോ വിശപ്പിന്റെ കാഠിന്യം അച്ഛൻ പട്ടിണി കിടന്നിട്ടുണ്ട് എന്ന് പറയുമ്പോൾ അവർക്കിപ്പോൾ അതൊരു തമാശയായിരിക്കും. പല ദൂര സ്ഥലങ്ങളിലും നടന്നു പോയിരുന്നെങ്കിൽ ഇന്നെന്റെ കാർ പോർചിൽ ബെൻസും ലാൻഡ് ക്രൂയിസറും. ഇളയ അനിയത്തിയുടെ വിവാഹം ഗംഭീരമായി നടത്തി. പയ്യൻ യു.കെയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് . അവൾ ഇടക്ക് വിളിക്കും. ജോലി കിട്ടിയ ശേഷം 6 മാസം കഴിയുന്നതിനു മുമ്പ് അമ്മച്ചി മരിച്ചു. രോഗം അത്രയ്ക്ക് മൂർച്ഛിച്ചിരുന്നു. മൂത്തവൾ ജോലി കിട്ടിയ വിവരം അറിഞ്ഞു,പല മുതലാളിമാരുടെ മക്കളുടെ ആലോചന കൊണ്ട് വരാൻ തുടങ്ങിയപ്പോൾ അനാഥയായ ഒരു കുട്ടികളാണ് ഞാൻ ജീവിതം കൊടുത്തത്. മൂത്തവൾ അന്ന് എന്നോട് പിണങ്ങിയിറങ്ങി. അവളോടുള്ള വാശി കൂടിയായിരുന്നു ഇളയവളെ വലിയ കുടുംബത്തിലേക്ക് കെട്ടിച്ചയക്കാൻ കാരണം. ജോലിയിൽ കയറി അധികം നാൾ ആകുന്നതിനു മുന്നേ ഒരുപാട് അറബി സുഹൃത്തുക്കൾ എനിക്കുണ്ടായി. അവർ മുഖേന ഞാൻ പതിയെ ഒരു കൺസ്ട്രക്ഷൻ കമ്പനി ആരംഭിച്ചു. അഞ്ചു കൊല്ലം ഇപ്പുറം നിൽകുമ്പോൾ ഏകദേശം 200 കോടി രൂപക്കും മുകളിലാണ് എന്റെ വാർഷിക ലാഭം. ഇതിനെല്ലാം നന്ദി പറയുന്നത് ദൈവത്തിനോടും പിന്നെ ഇക്കയോടുമാണ്. എന്നെ ഈ നിലയിൽ ഏത്താൻ കാരണമായ ഇക്കാക്ക് എന്ത് പ്രെത്യുപകാരമാണു വേണ്ടതെന്നു ഒരിക്കൽ ഞാൻ ഇക്കയോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ” ഇന്ന് എനിക്ക് ആരോഗ്യം ഉണ്ട്, ഉയർന്ന ജോലിയുണ്ട്. പക്ഷെ ഒരിക്കൽ ഇത് രണ്ടും നഷ്ട്ടപെട്ട് ഞാൻ വൃദ്ധനാകും അന്ന് നീ വല്ലപ്പോഴും വന്നു എനിക്ക് സുഖമാണൊ എന്ന് തിരക്കിയാൽ മാത്രം മതി” ഒരു പക്ഷെ മക്കളില്ലാത്ത ഇക്കാക്ക് അതൊരു വലിയ ആശ്വാസം ആയിരികാം. അതല്ലെങ്കിൽ അദ്ദേഹം എന്നെയൊരു മകനെ പോലെയാണ് കണ്ടത്. അദ്ദേഹത്തെ പല പ്രാവശ്യം കാണാൻ പോയപ്പോഴും അദ്ധേഹത്തിന്റെ കൂടെ പല രാഹുൽമാരെ ഞാൻ കണ്ടിട്ടുണ്ട്. അവരുടെയൊക്കെ കയ്യിൽ ആ നമ്പർ “നിസ്സാം ഇസ്സാനി, 055-4277640”