Entertainment
തീർച്ചയായും കണ്ടിരിക്കേണ്ട ബയോഗ്രാഫിക്കൽ പ്രിസൺ ലൈഫ് ചിത്രം, സെക്സ് + വയലൻസ് കണ്ടന്റ് ഉണ്ട്

സിനിമാപരിചയം
A prayer before dawn
2017/English
Vino
വളരെ ഡിസ്ട്രബിങ് ആയ ഒരു റിയൽ ലൈഫ് സ്റ്റോറി പറയുന്ന ചിത്രം പരിചയപ്പെടാം. ഇംഗ്ലീഷുകാരനായ “ബില്ലി മൂർ” തായ്ലൻഡിലെ ഒരു സ്ട്രീറ്റ് ബോക്സറാണ് കക്ഷി ,ഇടി കൊണ്ടും കൊടുത്തും നേടിയ പണമൊന്നും അവന്ന് മതിയാകാതെ വരുമ്പോളാണ് മയക്കുമരുന്ന് വിലപ്പന സൈഡ് ബിസ്സിനസ്സാക്കുന്നത് , ആ കച്ചവടം ബില്ലിയെ പതിയെ ഒരു ഡ്രഗ് അഡിക്ട് ആക്കുന്നു, ഒടുവിൽ അത് അവനെ തായ്ലണ്ടിലെ ഇരുണ്ട കാരാഗ്രഹത്തിൽ കൊണ്ടെത്തിച്ചു. ജയിൽ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകുന്നയൊരു സ്ഥലം, നരകത്തിന്റെ ഒരു പോർഷൻ ചെകുത്താൻ ഭൂമിയിൽ കൊടുത്തപോലെയുള്ള ഒരിടവും അവിടുത്തെ ആളുകളും.
തുടർന്ന് ബില്ലി നേരിടുന്ന നരകയാതനകളും മനസ്സിക സമ്മർദ്ദങ്ങളുമാണ് ചിത്രം പറയുന്നത്.
നായകൻ ജയിലിൽ പ്രവേശിക്കുന്നതോടെ ആ കഥാപാത്രത്തിന്ന് ഒപ്പം കാണുന്ന നമ്മളും വല്ലാത്തൊരു ഭീതിയിൽ ആയി പോകും. ദേഹമാസകാലം പച്ചക്കുത്തി തലയും മുണ്ഡലം ചെയ്തു പിശാചുകളെ പോലെ അലയുന്ന ഒരുപറ്റം ആളുകളും അവിടെ ഭാഷപോലും അറിയാതെ ഏത് നിമിഷവും എന്തും സംഭവിക്കാം എന്ന് പേടിയോടെ കിതക്കുന്ന ബില്ലിയും പ്രേക്ഷകനെ തെല്ലൊന്നുമല്ല ടെൻഷൻ അടിപ്പിക്കുന്നത്. അത് മാത്രമല്ല ഇത് നിലവിൽ ജീവിച്ചിരിക്കുന്ന ഒരാളുടെ യഥാർത്ഥ അനുഭവമാണ് എന്നും കൂടി മനസ്സിലാക്കുമ്പോൾ, സത്യം പറഞ്ഞാൽ കുറച്ചു നേരം നിശബ്ദമായി പോകുന്ന അവസ്ഥ.
🔞
Available in Netflix
മലയാളം സബ് ലഭ്യമാണ്.
2,368 total views, 4 views today