Entertainment
ആടുജീവിതത്തിന്റെ ലൊക്കേഷനിൽ പൃഥ്വിയെ കാണാൻ അദ്ദേഹം എത്തി

ബെന്യാമീന്റെ വിഖ്യാത നോവലായ ആടുജീവിതം സിനിമയാകുന്ന കാര്യവും ബ്ലെസി സംവിധാനം ചെയുന്ന ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകനെന്നും ഏവർക്കും അറിയാമല്ലോ. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് ജോർദാനിലെ വാദിറയിൽ പുരോഗമിക്കുകയാണ്. ലൊക്കേഷൻ സന്ദർശിക്കാൻ ഒരു വിശിഷ്ടാതിഥി എത്തിയിരിക്കുകയാണ്. അത് മറ്റാരുമല്ല, ഓസ്കർ ജേതാവും ഇന്ത്യയുടെ വിഖ്യാത സംഗീത സംവിധായകനുമായ സാക്ഷാൽ എ ആർ റഹ്മാൻ തന്നെ.
‘ആടുജീവിതത്തിന്റെ സംഗീതവും അദ്ദേഹം തന്നെയാണ് നിർവഹിക്കുന്നത്. ഞങ്ങൾക്ക് പ്രചോദനമേകാനെത്തിയ താരമാരാണെന്ന് നോക്കൂ’ എന്നാണു പൃഥ്വിരാജ് എ ആർ റഹ്മാന്റെ സന്ദർശനത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒരുപാട് വര്ഷങ്ങള്ക്കു ശേഷമാണ് എ ആർ റഹ്മാൻ ഒരു മലയാള സിനിമയുടെ സംഗീതം നിർവഹിക്കുന്നത്. ആടുജീവിതത്തിന്റെ ചിത്രീകരണം ഈ മാസം പൂർത്തിയാവും.
View this post on Instagram
595 total views, 4 views today