‘എ രഞ്ജിത്ത് സിനിമ” പ്രദർശനത്തിന്

ആസിഫ് അലി, സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവൽ മേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “എ രഞ്ജിത്ത് സിനിമ” നവംബർ അവസാനം പ്രദർശനത്തിനെത്തുന്നു.കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൊമാൻറ്റിക് ഫാമിലി ത്രില്ലർ ചിത്രമാണ് ‘എ രഞ്ജിത്ത് സിനിമ’.

ഹരിശ്രീ അശോകൻ, അജു വർഗീസ്, കലാഭവൻ നവാസ്, രഞ്ജി പണിക്കർ ജെ.പി (ഉസ്താദ് ഹോട്ടൽ ഫെയിം), കോട്ടയം രമേശ്, ജയകൃഷ്ണൻ, മുകുന്ദൻ, കൃഷ്ണ, കൃഷ്ണൻ ബാലകൃഷ്ണൻ, സന്തോഷ് ജോർജ് കുളങ്ങര, ജാസ്സി ഗിഫ്റ്റ് ജോർഡി ഈരാറ്റുപേട്ട, സബിത ആനന്ദ്, ശോഭ മോഹനൻ, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി, ബാബു ജോസഫ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെഛായാഗ്രഹണം സുനോജ് വേലായുധൻ, കുഞ്ഞുണ്ണി എസ് കുമാർ എന്നിവർ നിർവ്വഹിക്കുന്നു.

റഫീഖ് അഹമ്മദ്,അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് മിഥുൻ അശോകൻ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നമിത് ആർ, വൺ ടു ത്രീ ഫ്രെയിംസ്,പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,കല-അഖിൽ രാജ് ചിറയിൽ, കോയാസ്,മേക്കപ്പ്- റോണി വെള്ളത്തൂവൽ, വസ്ത്രാലങ്കാരം-വിപിൻദാസ്, സ്റ്റിൽസ്-നിദാദ്, ശാലു പേയാട്, പരസ്യകല-കോളിൻസ് ലിയോഫിൽ,പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

42-ാം വയസ്സിലും ഗ്ലാമർ ലഹരിയിൽ കുതിർന്ന നടി കിരൺ റാത്തോഡ്

1990-കളുടെ അവസാനത്തോടെ ഹിന്ദി പോപ് സോങ്ങ് ആൽബങ്ങളിലൂടെയാണ് കിരൺ റാത്തോഡ് അഭിനയരംഗത്തേക്കു കടന്നുവന്നത്. 2001-ൽ പുറത്തിറങ്ങിയ…

“സ്നേഹത്തിനു നന്ദി”യെന്ന് ടീം, മഞ്ഞുമ്മേൽ ബോയ്‌സ് എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമയായി

മഞ്ഞുമ്മേൽ ബോയ്‌സിന് കേരളത്തിൽ മികച്ച സ്വീകാര്യത ലഭിച്ചെങ്കിലും, തമിഴ്‌നാട്ടിൽ ഇത് വൻ വിജയം നേടി, നിരവധി…

തൻറെ ഇഷ്ട കഥാപാത്രത്തിൻറെ ഫോട്ടോ പങ്കുവെച്ച്. ഇത് ഏത് സിനിമയിലെ കഥാപാത്രം ആണെന്ന് പറയാമോ?

ഒരുകാലത്ത് മലയാള സിനിമ ഭരിച്ചിരുന്ന നടിമാരിൽ മുൻപന്തിയിൽ തന്നെയുള്ള താരമാണ് ശോഭന. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും ആയ കാലത്ത് ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കാൻ താരത്തിന് ആയിട്ടുണ്ട്.

‘അച്ചുവിന്റെ ‘അമ്മ’യിൽ ഉർവശിയുടെ കൗമാരകാലം അവതരിപ്പിച്ച നടിയുടെ ഇപ്പോഴത്തെ ലുക്ക് കണ്ടിട്ടുണ്ടോ ?

മലയാള സിനിമയിൽ പുരുഷതാര പ്രാധാന്യം തീരെയില്ലാത്ത ചിത്രങ്ങളിൽ വാണിജ്യവിജയം കൊയ്ത ചിത്രമാണ‍് സത്യൻ അന്തിക്കാട് സം‌വിധാനം…