ഒരു നഗരത്തിൽ അനീതി ഉണ്ടായാൽ അവിടെ കലാപമുണ്ടാവണം, ഇല്ലെങ്കിൽ സന്ധ്യമയങ്ങും മുൻപ് ആ നഗരം കത്തിച്ചാമ്പലാകുന്നതാണ് നല്ലത്

278

കറുത്ത മനുഷ്യനായ ജോർജ് ഫ്ലോയിഡിനെ അമേരിക്കയിലെ മിനിപ്പോളിസിൽ വച്ച് നാല് വെളുത്ത പോലീസുകാർ കൊന്നതിന്റെ പേരിൽ ആ നാട്ടിൽ കലാപം നടക്കുകയാണ്.നീതി ആവശ്യപ്പെട്ടു കൊണ്ടുള്ള കലാപം.കൊലക്കുറ്റത്തിന് പോലീസുകാരെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കലാപം.കറുത്തവനായി ജനിക്കുകയെന്നാൽ കൊല്ലപ്പെടാൻ ജനിക്കുകയല്ലെന്ന് പറഞ്ഞുകൊണ്ടുള്ള കലാപം.സമത്വത്തിനായുള്ള കലാപം.., വംശീയതക്കെതിരായ കലാപം.

The Death of George Floyd in Minneapolis: What We Know So Far ...പോലീസ് ജോര്‍ജിനെ നിലത്തിട്ടു കഴുത്തില്‍ കാല്‍മുട്ടൂന്നി നിന്നു ശ്വാസം മുട്ടിക്കുകയായിരുന്നു. വേദനയെടുക്കുന്നെന്നും ശ്വാസംമുട്ടുന്നെന്നും വെള്ളം വേണമെന്നും ജോര്‍ജ് കരഞ്ഞപേക്ഷിച്ചിട്ടും 5 മിനിട്ടോളം പ്രവർത്തി തുടർന്നു. ഷർട്ടഴിച്ചു വിലങ്ങണിയിച്ച ആളുടെ മേലായിരുന്നു പോലീസ് ക്രൂരത.ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ചലനമറ്റ ജോര്‍ജിനെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ മരിക്കുകയായിരുന്നു.സമീപത്തുണ്ടായിരുന്നവര്‍ എടുത്ത വീഡിയോയും ചിത്രങ്ങളും പുറത്തായതോടെയാണ് പൊലീസ് അതിക്രമം വാർത്തയായത്.

പട്ടികൾ വഴിയോരത്ത് ചാവുന്നത്ത് പോലെ നൂറിലധികം തൊഴിലാളികൾ നടു റോഡിൽ ചത്തു വീണപ്പോൾ പ്രിവിലേജിനുള്ളിൽ കിടന്നുറങ്ങിയ ഇന്ത്യക്കാർക്ക് കാണാം,ഭരണകൂട ഭീകരതക്കെതിരായ ഒരു ജനതയുടെ പ്രതിഷേധ സ്വരം..”A riot is the language of the unheard” എന്ന് പറഞ്ഞത് മാർട്ടിൻ ലൂഥർ കിങ്ങാണ്. ചിത്രത്തിൽ കാണുന്നത് പ്രതിഷേധാഗ്നിയിൽ അമേരിക്കയിലെ ലെ മിനിപോളിസിയ പോലീസ് സ്റ്റേഷൻ കത്തുന്നത്.

പ്രിയ ജോർജ് ഫ്ലോയിഡ്…രാജ്യങ്ങളും ഭൂഖണ്ഡങ്ങളും മാറിയേക്കാം പക്ഷേ കറുത്ത തൊലിയെ കുറ്റകൃത്യങ്ങളുടെ മൂല കാരണമായി കാണുന്ന പൊതുബോധം മാത്രം ഇന്നും മാറുന്നില്ല. നിരപരാധിയായ നിൻ്റെ അവസാന വാക്കുകൾ ഇനിയും പ്രതിധ്വനിക്കും.
“എനിക്ക് ശ്വാസം മുട്ടുന്നു “.ശ്വാസത്തിന് വേണ്ടിയുള്ള നിൻ്റെ പിടച്ചിലിൽ മാർട്ടിൻ ലൂഥർ കണ്ട സ്വപ്നം ഇനിയും അവശേഷിക്കും. “എൻ്റെ നാല് മക്കളും അവരുടെ തൊലിയുടെ നിറം കെണ്ടാല്ലാതെ അവരുടെ സ്വഭാവം കൊണ്ട് അവരെ വിലയിരുത്തുന്ന ഒരു ലോകത്ത് ജീവിക്കും” (മാർട്ടിൻ ലൂഥർ കിങ്ങ്)

Advertisements