A ROSE IS A ROSE IS A ROSE / അനാര്‍ക്കലി മരിക്കാര്‍

  419

  07-1357547085-diesel-price-600

  [അന്ന തൃപ്പൂണിത്തറ ചോയ്സ് സ്കൂളില്‍ പത്താം ക്ലാസിലാണ് പഠിക്കുന്നത്.
  ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അനാര്‍ക്കലി ഇതെഴുതുന്നത് . ]
  വായിക്കാം ബൂലോകത്തിന്‍റെ ഈ കുഞ്ഞെഴുത്തുകാരിയെ ..

  രാവിലെ ക്ലാസ്സില്‍ പോകാന്‍ വേണ്ടി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴായിരുന്നു ആ പോസ്റ്റര്‍ കണ്ടത്. ‘ശരണ്യാ ബുക്ക് ഹൌസ്.. കറുകപ്പ്പ്പള്ളി, ഉല്‍ഘാടനം യു.കെ. കുമാരന്‍ നിര്‍വ്വഹിക്കുന്നു.’ എനിക്ക് സന്തോഷം തോന്നി.ഒന്ന് കാണണം. എന്റെ പാഠപുസ്തകത്തിലെ ‘മടുത്ത കളി‘ എഴുതിയ ആളല്ലെ ഇദ്ദേഹം. ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ബഫൂണ്‍ വേഷം കെട്ടി വാതില്‍ക്കല്‍ നിന്ന് സാധനങ്ങളെ ക്കുറിച്ച് ഉറക്കെ വിളിച്ച്ച് പറയുന്ന ഒരാളുടെ കഥയാണത്. മടുത്ത കളിയില്‍ കോന്തപ്പന്‍ എന്നാണ് അയാളെ മുതലാളി വിളിക്കുന്ന പേര് …. എന്നാല്‍ അയാളുടെ ശരിക്കുമുള്ള പേര് കഥയില്‍ പറയുന്നില്ല. ഒരാളുടെ ശരിക്കുള്ള പേരു വിളിക്കാതിരിക്കുന്നത് മോശമാണെന്നാണ്‍ എനിക്ക് തോന്നുന്നത്. അതു കൊണ്ട് അദ്ദേഹത്തെ കണ്ട് അയാളുടെ ശരിക്കുള്ള പേരൊന്ന് ചോദിക്കണം..

  1പിറ്റേന്ന് ഉല്‍ഘാടനത്തിനു ഞാനും പോയി. നല്ല പ്രസംഗമായിരുന്നു. വായിച്ച് വളരേണ്ടതിനെ കുറിച്ചൊക്കെ അദ്ദേഹം പറഞ്ഞു. ഒന്നു സംസാരിക്കാന്‍ വേണ്ടി പരിപാടി എല്ലാം കഴിയുന്നത് വരെ ഞാന്‍ കാത്തിരുന്നു, അവസാനം ചായ കുടിച്ചു കൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിനടുത്ത് ചെന്ന് ഞാന്‍ ചോദിച്ചു. “മടുത്ത കളി വായിച്ചതിനു ശേഷം കോന്തപ്പന്റെ പേരറിയാന്‍ എനിക്ക് വലിയ ആകാംക്ഷയാണ്. എന്തായിരുന്നു കോന്തപ്പന്റെ പേര്…?”. അദ്ദേഹം എന്നെ അല്‍ഭുതത്തോടെ നോക്കി. പിന്നെ തലയിലൊന്നു തലോടി ചിന്തിക്കുന്നതു പോലെ ഇരുന്നു.. പിന്ന്നെ പതുക്കെ ഒന്നു ചിരിച്ചിട്ട് ചായക്കപ്പ് മേശപ്പുറത്ത് വച്ച് ഒന്നും മിണ്ടാതെ അദ്ദേഹം പോയി…

  പേരറിയാനൂള്ള ആഗ്രഹം നടക്കാതെ പോയതില്‍ എനിക്കാകെ സങ്കടമായിരുന്നു ആദ്യം. വീട്ടിലെത്തിയിട്ടും അതു തന്നെ ആലോചിച്ചിരുന്ന എന്റ്റെ മനസ്സില്‍ പെട്ടെന്നാണ് ആ ചിന്ത വന്നത്. ഇനി ആ കഥാ പാത്രത്തിന്റെ പേര് ‘കുമാരന്‍’ എന്നു തന്നെയാകുമോ…?? അപ്പോള്‍ കൊന്തപ്പന്‍ ചിന്തിച്ചത് പോലെ ഞാനും ചിന്തിച്ചു.. “പേരിലൊക്കെ എന്ത് കാര്യം,,?” ഏത് പേരായാലും കോന്തപ്പനു എന്നും കഷ്ടപ്പാടാണ്.. ഇനിയൊരു നല്ല പേരായിരുന്നെങ്കിലും ആ കഷ്ടപ്പാടിനു എന്ത് മാറ്റമുണ്ടാകാനാണ്….?

  Previous articleപര ദൂഷണം
  Next articleമരിച്ച ഉടമസ്ഥനെ തേടി പള്ളിയില്‍ പോകുന്ന സിഷിയോ.
  ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.