Truth
ജനപതിനിധികൾക്കുള്ള പെൻഷൻ, നുണപ്രചാരണവും സത്യാവസ്ഥയും
അടുത്ത കാലത്തായി ഏറ്റവും കൂടുതൽ തെറ്റായി പ്രചരിപ്പിക്കപ്പെട്ട കാര്യം ആണ്, മുൻ M L A മാർക്ക് അവർ എത്ര പ്രാവശ്യം തിരഞ്ഞു എടുക്കപ്പെട്ടോ അത്ര എണ്ണം പെൻഷൻ ലഭിക്കും എന്നത്. ഇത്
507 total views

അടുത്ത കാലത്തായി ഏറ്റവും കൂടുതൽ തെറ്റായി പ്രചരിപ്പിക്കപ്പെട്ട കാര്യം ആണ്, മുൻ M L A മാർക്ക് അവർ എത്ര പ്രാവശ്യം തിരഞ്ഞു എടുക്കപ്പെട്ടോ അത്ര എണ്ണം പെൻഷൻ ലഭിക്കും എന്നത്. ഇത് പ്രചരിപ്പിക്കുന്നതിൽ AAP , ക്കാരും OIOP കാരും, ഓൺലൈൻ വാർത്ത ചാനലുകാരും മത്സരം ആയിരുന്നു. ഒട്ടും കാര്യങ്ങൾ പഠിക്കാതെ, അന്വേഷിച്ചു അറിയാതെ മുൻ സാമാജികരെ അവഹേളിക്കുന്ന വാർത്തകൾ ഇത്ര മാത്രം പ്രചരിച്ചിട്ടും ഒന്ന് പ്രതികരിക്കാൻ നമ്മുടെ സാമാജികരോ, ഇത് തെറ്റാണ് എന്ന് പറയാൻ നമ്മുടെ മാധ്യമങ്ങളോ, പ്രമുഖ രാഷ്ട്രീയ പാർട്ടികളോ തയ്യാറായില്ല എന്നത് അസത്യം ജനങ്ങൾ വിശ്വസിക്കാൻ കാരണമായി. ഇതിന്റെ വസ്തുതകൾ ഒന്നൊന്നായി പരിശോധിക്കാം.
1.പ്രചരണം.
ഒന്നിലേറെ പ്രാവശ്യം mla ആയി തിരഞ്ഞു എടുക്കപെടുന്ന സമജികർക്ക് അവർ തിരഞ്ഞെടുക്കപ്പെട്ട അത്രയും എണ്ണം പെൻഷൻ ലഭിക്കും.
വാസ്തവം.
ഒരു മുൻ സാമാജികന് ഒരു പെൻഷൻ മാത്രം ലഭിക്കും. അതേസമയം കൂടുതൽ കാലം mla ആയി ഇരുന്ന ആൾക്ക് സർവീസ് പെൻഷനിൽ ഉള്ളത് പോലെ തന്നെ സേവന കാലാവധിക്ക് അനുസരിച്ചു ഏറ്റക്കുറച്ചിൽ ഉണ്ടാകും.
- പ്രചരണം.
മുൻ നിയമസഭാ സാമാജികൻ വീണ്ടും തിരഞ്ഞെടുക്കപെട്ടാൽ mla പെൻഷൻ കിട്ടും കൂടാതെ mla ശമ്പളവും കിട്ടും.
വാസ്തവം.
ഒരു മുൻ mla വീണ്ടും mla ആയി തിരഞ്ഞെടുക്കപെട്ടാൽ ഉടനെ തന്നെ അദ്ദേഹത്തിന്റെ പെൻഷൻ റദ്ധാക്കപ്പെടും - പ്രചരണം
മുൻ mla mp ആയി തിരഞ്ഞെടുക്കപെടുകയോ /മുൻ mp mla ആയി തിരഞ്ഞെടുക്കപെടുകയോ ചെയ്താൽ ഇവർക്ക് 2പെൻഷൻ ലഭിക്കും.
വാസ്തവം. Mp പെൻഷൻ ലഭിക്കുന്നവർക്ക് mla പെൻഷൻ ലഭിക്കുക ഇല്ല .
ഇത്രയും പച്ച നുണ കേരള സമൂഹത്തിൽ പ്രചരിച്ചിട്ടും ഇതിനെ പ്രതിരോധിക്കാൻ ആരും ശ്രമിക്കാതിരിക്കുന്നത് ഇത്തരം പ്രചരണം കൊടുംബിരി കൊള്ളാൻ ഇടയാക്കി. മാത്രമല്ല നമ്മുടെ രാഷ്ട്രീയ നേതാക്കൾ എല്ലാം കൊള്ളക്കാർ ആണോ എന്ന ഒരു സംശയം ജനിക്കുന്നതിനും കാരണം ആയി. ഈ പെൻഷന് പുറമെ മുൻ mla മാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെ എന്ന് കൂടി പരിശോധിക്കാം.
1പെൻഷൻ 2. മെഡിക്കൽ അല്ലവൻസ് 3. സൗജന്യ സഞ്ചാര കൂപ്പൺ 4. ഇന്ധന /റെയിൽ കൂപ്പൺ.
2010-11 മുതൽ 17-18 വരെ ഇത്തരത്തിൽ ചിലവഴിച്ച തുകകൾ ഇവിടെ പറയുന്നു.
1. പെൻഷൻ – 79.29 കോടി
2. മെഡിക്കൽ അലവൻസ് – 11.21:കോടി
3. സൗജന്യ സഞ്ചാര കൂപ്പൺ – 8.01 കോടി.
ആകെ 98.51കോടി.
വാസ്തവങ്ങൾ ഇങ്ങനെ ഒക്കെ ആയിരിക്കെ പൊതു സമൂഹത്തിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നിങ്ങളുടെ തന്നെ വിശ്വാസ്യതയെ തകർക്കാനും സമൂഹത്തിൽ ആരാജകത്വം സൃഷ്ടിക്കാനും മാത്രമേ ഉപകരിക്കൂ. സ്വന്തം നിലപാടുകളും, ആദർശങ്ങളും, സമൂഹത്തിലെ തിന്മകളെ എതിർത്തും കൊണ്ടാകട്ടെ നിങ്ങൾ ഓരോരുത്തരും സമൂഹത്തിൽ പ്രവർത്തിക്കേണ്ടത്. പഴയ ഗീബത്സൻ തന്ത്രങ്ങളോട് വിടപറയാം.
ഹിദായത്
9061417754
508 total views, 1 views today