കോവിഡിൽ മരണപ്പെട്ട ആളുടെ ശരീരം റോഡിലേക്കെറിയുന്ന തുരുമ്പെടുത്ത ആംബുലൻസുകൾ, ഇന്ത്യയിൽ മനുഷ്യ ജീവന്റെ വില ഇത്രമാത്രം

80

ഈ വീഡിയോ കണ്ടാൽ കണ്ണ് നിറഞ്ഞു പോകും. സ്വാതന്ത്ര്യം ലഭിച്ച് 70 വർഷം പിന്നിടുന്നു . നായ യുടെ വില പോലും ഇല്ലാതെ മനുഷ്യൻ. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 57 കിലോമീറ്റർ അകലെ വിദിശ ജില്ലാ ആശുപത്രിയിൽ നിന്നുള്ള ഒരു വീഡിയോ ആണിത് . കോവിഡിൽ മരണപ്പെട്ട ഒരാളുടെ മൃതദേഹവുമായി പോകുന്ന ആമ്പുലന്സില് നിന്നും ബോഡി തെരുവിലേക്ക് വീഴുന്നതാണ് ദൃശ്യങ്ങളിൽ. ജനങ്ങൾ ഓടിക്കൂടുന്നതും കാണാം. മരിച്ചയാളുടെ കുടുംബത്തെ അറിയിക്കാതെ ആശുപത്രി അധികൃതർ മൃതദേഹം എടുത്തുകൊണ്ടുപോയി എന്നാണ് ആരോപണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മധ്യപ്രദേശിൽ 12,384 കോവിഡ് -19 കേസുകളും 75 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ മൊത്തം കോവിഡ് കേസ് ഇപ്പോൾ 4.59 ലക്ഷത്തിലധികമാണ്, പല ജില്ലകളിലും ഓക്സിജന്റെ അഭാവം നേരിടുന്നുണ്ട്, ഇത് നിരവധി മരണങ്ങൾക്ക് കാരണമായി. കൊറോണ വൈറസ് കേസുകളും അനുബന്ധ മരണങ്ങളും ദിനംപ്രതി വർദ്ധിച്ചതോടെ ഇന്ത്യ ഏറ്റവും മോശമായ പൊതുജനാരോഗ്യ പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ്.

Video

**

Previous articleമനം കുളിർക്കാൻ റൂഹ് അഫ്സ
Next articleകിറ്റി…ഹീ ഈസ് ക്രേസി
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.