അടിമയായ ഗണിതശാസ്ത്രജ്ഞൻ

1710- ൽ ആഫ്രിക്കയിൽ ജനനം. വിർജിനിയ കാൽകുലേറ്റർ, നീഗ്രോ ടോം എന്നീ പേരുകളിലും അറിയപ്പെടുന്നു.1724-ൽ 14 വയസ്സുള്ള തോമസ് ഫുള്ളറിനെ അമേരിക്ക യിലേക്ക് അടിമയായി കൊണ്ടു പോകുകയു ണ്ടായി.നിരക്ഷരനായി കണക്കാക്കി അടിമയാ ക്കിയെങ്കിലും. ഇംഗ്ലീഷിൽ എഴുതുകയും, പല കുരുക്കുപിടിച്ച ഗണിത പ്രശ്നങ്ങൾക്കും പരിഹാരം കാണുകയും ചെയ്തുകൊണ്ട് അദ്ദേഹം തന്നെ അസാധാരണ കഴിവ് ഓരോ തവണയും പ്രകടിപ്പിച്ചുകൊണ്ടിരുന്നു .

ഒൻപത് അക്ക സംഖ്യകളായി ഗുണിക്കാനും , ഒരു നിശ്ചിത സമയത്തിലെ സെക്കൻഡുകളുടെ എണ്ണം പ്രസ്താവിക്കാനും , ഒരു നിശ്ചിത പിണ്ഡത്തിൽ ധാന്യങ്ങളുടെ എണ്ണം കണക്കാ ക്കാനും നിമിഷനേരം കൊണ്ട് കഴിയും അദ്ദേഹത്തിന്. ഗണിതശാസ്ത്രപരമായ മസ്തിഷ്കവും , മാനസിക ഗണിതം നടപ്പിലാക്കാനുള്ള അസാമാന്യമായ കഴിവും ഉണ്ടായിരുന്നു.വിർജീനിയയിലെ അലക്സാണ്ട്രിയയിൽ 232 ഏക്കർ കൃഷിയിടമുണ്ടായിരുന്ന നിരക്ഷ രരായ, കുട്ടികളില്ലാത്ത ദമ്പതികളായ പ്രെസ്ലിയുടെയും , എലിസബത്ത് കോക്സിൻ്റെയും അടിമയാ യാണ് ഫുള്ളർ എത്തിപ്പെടുന്നത്. ഫുള്ളർ തൻ്റെ ജീവിതത്തിൻ്റെ ഭൂരിഭാഗവും കോക്സു കുടുംബത്തിന് വേണ്ടി പണിയെടുത്തു. ചെറുപ്പം മുതലേ അവൻ എണ്ണാനും കൂട്ടാനും തുടങ്ങി. ആദ്യം 10 വരെയും പിന്നീട് 100 വരെയും എണ്ണി. പശുവിൻ്റെ വാലിലെ രോമങ്ങൾ എണ്ണി, അത് 2872 വരെയെത്തി.ഗോതമ്പിൻ്റെ കുറ്റികൾ എണ്ണി, ഭൂമിയുടെ ഭ്രമണപഥത്തിൻ്റെ വ്യാസം പോലെയുള്ള ദൂരം നിർണ്ണയിക്കാൻ, ദൂരം അളക്കുന്നതിനും ഈ സംഖ്യകളെ ഗുണിക്കുന്ന തിനുമുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിച്ച് തുടങ്ങിയ അദ്ദേഹം സ്വയം ഗണിത ശാസ്ത്രം പഠിച്ചു. പിന്നീട് ലാൻഡ്സ്കേപ്പിംഗ്, വീടിൻ്റെ അറ്റകുറ്റപ്പണികൾ, ഫാമിലെ വിളകളുടെയും മൃഗങ്ങളുടെയും കണക്കുകൂട്ടൽ എന്നിവയ് ക്കായി ഒരു ഫാമിൻ്റെ എല്ലാ മേഖലകളിലും ഫുള്ളറെ കോക്സ് കുടുംബം ഉപയോഗിച്ചു.

അദ്ദേഹത്തിൻ്റെ അസാധാരണമായ ഗണിത ശാസ്ത്രപരമായ കഴിവുകൾ കാരണം, പലരും ഫുള്ളറിനെ വൻവില കൊടുത്ത് വാങ്ങാൻ തയ്യാറായെങ്കിലും കോക്സി കുടുംബം അവനെ വിൽക്കാൻ തയ്യാറായില്ല. 1782-ൽ എലിസബത്തിൻ്റെ ഭർത്താവ് പ്രെസ്ലി അന്തരിച്ചപ്പോഴും ഫുള്ളറെ വിൽക്കാൻ അവർ തയ്യാറായില്ല.1788-ൽ പെൻസിൽവാനിയ സൊസൈറ്റി ഫോർ ദ അബോലിഷൻ ഓഫ് സ്ലേവറിയിലെ അംഗങ്ങളായിരുന്ന, ഫിലാഡൽഫിയൻമാരായ വില്യം ഹാർട്ട്‌ ഷോണും , സാമുവൽ കോട്‌സും ഫുള്ളറിനെ കാണാൻ വിർജീനിയയിൽ എത്തി. ഫുള്ളറിൻ്റെ പ്രതിഭയിൽ സംശയം തോന്നിയതിനാൽ അവർ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ തീരുമാനിച്ചു. ഫുള്ളറിന് അപ്പോൾ 78 വയസ്സായിരുന്നു. ചെറിയ തോതിൽ അവശനും.

ആദ്യം ചോദിച്ചത് ഒന്നര വർഷത്തിൽ എത്ര സെക്കൻഡ് ഉണ്ടെന്നായിരുന്നു. 47,304,000 ആണെന്ന് രണ്ടുമിനിറ്റിനുള്ളിൽ അദ്ദേഹം ചോദ്യത്തിന് ഉത്തരം നൽകി. 70 വർഷവും 15 ദിവസവും 12 മണിക്കൂറും പ്രായമുള്ള ഒരു മനുഷ്യൻ എത്ര സെക്കൻഡ് ജീവിച്ചി രിക്കു ന്നുവെന്ന് അവർ വീണ്ടും ചോദിച്ചു. 2,210,500,800 സെക്കൻഡ് ഉണ്ടെന്ന് രണ്ട് മിനിറ്റിനുള്ളിൽ ഫുള്ളർ അതിനും ഉത്തരം നൽകി. പിന്നീടുള്ള വർഷങ്ങളിൽ ധാരാളം സന്ദർശകർ വന്നു. അവരിൽ പലരും തത്ത്വചിന്തകരും , അക്കാദമിക് വിദഗ്ധരും ഡോക്ടർ മാരുമായിരുന്നു. ഈ സന്ദർശകരെല്ലാം എത്തുകയും, അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കുകയും സംവാദങ്ങളിൽ ഏർപ്പെടു കയും, അവരുടെ കണ്ടെത്തലുകൾ എഴുതുകയും, കറുപ്പും , വെളുപ്പിനും തമ്മിൽ ബുദ്ധിപരമായ അന്തരമില്ലെന്നും അടിമത്തം നിർത്തലാക്കുന്നതിന് വേണ്ടി തങ്ങളുടെ വാദം ഉന്നയിക്കാൻ ഉത്തര സംസ്ഥാനങ്ങളിലേക്ക് മടങ്ങുകയും ചെയ്തു.

ഈ സന്ദർശകരിൽ ഒരാൾ ബെഞ്ചമിൻ റഷ് ആയിരുന്നു. അമേരിക്കൻ സൈക്യാട്രിയുടെ പിതാവായി കണക്കാക്കപ്പെടുന്ന റഷ് ഒരു ഫിസിഷ്യനും രസതന്ത്രജ്ഞനുമായിരുന്നു. സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഒപ്പുവെച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം. അതിനുമപ്പുറം അടിമത്തം നിർത്തലാക്കുന്ന പെൻസിൽ വാനിയ സൊസൈറ്റിയുടെ സെക്രട്ടറിയാ യിരുന്നു അദ്ദേഹം. അടിമകൾ അവരുടെ ഉടമസ്ഥരെപ്പോലെ മിടുക്കരാണെന്നതിൻ്റെ തെളിവാണ് ഫുള്ളറുടെ ബുദ്ധിയെന്ന് അടിമ ഉടമകളുടെയും അടിമത്ത ത്തെ പിന്തുണച്ച തത്ത്വ ചിന്തകരുടെയും സമൂഹത്തോട് റഷ് തെളിയിക്കേണ്ടതുണ്ട്. അദ്ദേഹം എഴുതിയ നിരവധി പേപ്പറുകളിലൂടെ ഫുള്ളറുടെ കഴിവുകൾ പരസ്യപ്പെടുത്താൻ റഷ് തീരുമാനിച്ചു.

റഷിൻ്റെ പ്രവർത്തനത്തിലൂടെ ഫുള്ളറിൻ്റെ വാർത്ത ഉത്തര സംസ്ഥാനങ്ങളിൽ പരന്നു. വില്യം ഡിക്‌സൺ തൻ്റെ കൃതിയായ ലെറ്റേഴ്‌സ് ഓൺ സ്ലേവറിയിൽ റഷിൻ്റെ പേപ്പറും ചേർത്തു. ഫുള്ളറുടെ കഥ ദക്ഷിണ സംസ്ഥാനങ്ങളി ലേക്കും വ്യാപിക്കാൻ തുടങ്ങിയപ്പോൾ, എഴുത്തുകാർ അത് ധാരാളമായി ഉപയോഗി ക്കുകയും ഭാഷാ അടിമ ഉടമകൾ അത് മനസ്സിലാക്കുകയും ചെയ്തു.അന്താരാഷ്ട്ര രാഷ്ട്രീയക്കാരും തത്ത്വചിന്ത കരും ഫുള്ളറെക്കുറിച്ച് എഴുതിയതോടെ ഫുള്ളറുടെ കഥ വിദേശത്തേക്കും വ്യാപിക്കാൻ തുടങ്ങി. ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിൽ അടിമത്തം അവസാനിപ്പിക്കുന്നതിനുള്ള അവസരമായി അവർ ഫുള്ളറുടെ ബുദ്ധിയെ ഉപയോഗിച്ചു. അങ്ങനെ, പിന്നീടുള്ള വർഷങ്ങളിൽ, ഫുള്ളർ ഒരു അന്താ രാഷ്ട്ര പ്രതിഭയായി മാറി.എല്ലാത്തിനും ഒടുവിൽ ഗണിത ശാസ്ത്രജ്ഞനായ അദ്ദേഹം 1970-ൽ എൺപതാമത്തെ വയസ്സിൽ ഒരു അടിമയായി തന്നെ ഈ ലോകവാസം വെടിയേണ്ടി വന്നു.
കടപ്പാട്: അനു

You May Also Like

സ്വന്തമായി ഒരു ഷോപ്പിംഗ്‌ വെബ്സൈറ്റ് തുടങ്ങാന്‍

സ്വന്തമായി ഒരു ഡ്രസ്സ്‌ ഷോപ്പ് തുടങ്ങണമെന്ന് ചിലര്‍ക്ക് വലിയ ആഗ്രഹം ഉണ്ടാകും അല്ലെ? മറ്റു ചിലര്‍ക്ക് ഷോപ്പിംഗ്‌ എന്ന് കേട്ടാല്‍ എന്റെ അമ്മോ.. ആ കട മൊത്തം അടിചോണ്ട് പോരും എന്ന് തോന്നും അവന്‍/ അവളുമാരുടെ കാട്ടികൂട്ടല്‍ കണ്ടാല്‍ .. എന്നാല്‍ ഇക്കാലത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ വളരെയേറെ ശ്രദ്ധിക്കപ്പെടുന്നു. മൈത്ര പോലെയുള്ള ഇന്ത്യന്‍ ഓണ്‍‌ലൈന്‍ ഷോപ്പുകള്‍ ഇന്ത്യയില്‍ വിശ്വസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ പ്രത്യേകത, സാധനങ്ങള്‍ നമുക്ക് തെരഞ്ഞെടുക്കാനും മറ്റുള്ള കമ്പനികള്‍ വിക്കുന്ന വിലയുമായും മാര്‍ക്കറ്റിലെ വിലയുമായും താരതമ്യം ചെയ്യാനുള്ള അവസരമാണ്. മറ്റൊരു പ്രത്യേകത സാധനങ്ങള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താമെന്നതാണ്.

ഒരു പെണ്ണിന്റെ പരിശുദ്ധിയുടെ അളവുകോലുകളെ തച്ചുടച്ച സിനിമ

ശാലോമോന്റെ സോംഗ് ഓഫ് സോംഗ്സിൽ പറയുന്ന പോലെ, നമുക്കു ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി

പൃഥ്വിരാജിന്റെ പ്രഫഷനലിസം കണ്ടാല്‍ നമ്മുടെ മുട്ടിടിക്കുമെന്ന് തമിഴരസി ആയി അഭിനയിച്ച നിമിഷ

തിയേറ്ററിൽ വൻവിജയമായ ജനഗണമനയിൽ തമിഴരസി ആയി അഭിനയിച്ചതു തമിഴ്‌നാട്ടിൽ നിന്നുള്ള സ്റ്റേജ് ആർട്ടിസ്റ്റ് ഒന്നുമല്ല, മലപ്പുറം…

ഒരു നുണ കഥ

ഇത് ഒരു നുണയാണ് . ഒരു നുണ കഥ .( ഈ നുണ പറയാന്‍ വേണ്ടി പേര് കടം എടുത്തതിനു എന്റെ പ്രിയ സുഹൃത്തുക്കള്‍ ആയ അനില്‍, രാമന്‍ , റിജാസ് , ജെറിന്‍ , സലിം .എന്നിവരോട് ഞാന്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു )