കോളേജില്‍ നിന്നിറങ്ങി. കൈയ്യില്‍ ഒരു ഡിപ്ലോമ. സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ഇനി ഒരിക്കലും രക്ഷപ്പെടാതിരിക്കാനുള്ള കാരണത്തെ തേടി അലഞ്ഞ് കുറേ കമ്പനികള്‍ ഞങ്ങളുടെ കോളേജില്‍ എത്തി. ഓം’സ് ലോ ഇങ്ങനേം പറയാമെന്നറിഞ്ഞ് രണ്ടു പേരുടെ ബോധം പോയി. ബാക്കിയുള്ളവര്‍ ജീവനും കൊണ്ടോടി.
എന്നാലും അറ്റന്‍ഡ് ചെയ്ത ഇന്റര്‍വ്യൂവില്‍ പ്രതീക്ഷ പേറി വീട്ടില്‍ കേബിള്‍ ടിവിയില്‍ എത്ര ചാനല്‍ ഉണ്ടെന്നു എണ്ണി കൊണ്ടിരിക്കുന്ന കാലം. ഒരു ദിവസം പെട്ടന്ന് അമ്മയുടെ അശരീരി ചെവിയില്‍ മുഴങ്ങി.
”ടാ നീ ആ കടക്കാരന് ബാലുവിനെ ഒന്നു വിളിക്ക്. ടീവി അടിച്ചു പോയന്നാ തോന്നുന്നേ. എനിക്കു വൈകുന്നേരം സീരിയല്‍ കാണാനുള്ളതാ.”
എന്ത്…!
ഉള്ളില്‍ ഉറങ്ങി കിടന്ന ഏതോ ഒരു മൃഗം വെളിയില്‍ ചാടി. എന്നിട്ട് അത് ഇങ്ങനെ പറഞ്ഞു.
വാട്ട്… ഒരു ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കെഷന്‍ എഞ്ചിനീയര്‍ ഇവിടെ ചൊറിയും കുത്തി ഇരിക്കുമ്പോള്‍ കടക്കാരനെ വിളിക്കാനോ? എന്താ കുഴപ്പം. ഞാനിപ്പോ ശരിയാക്കി തരാം.
എന്റെ ആവേശം കണ്ട് അമ്മ ഞെട്ടി. ലൈറ്റ് ഓണ്‍ ചെയ്യാന്‍ മടിയായ ഇവന് ടിവി നന്നാക്കാനാ എന്നുള്ള അമ്മയുടെ മുഖത്തെ ഭാവം കണ്ട് ഞാനും ഞെട്ടി. അമ്മയുടെ ആ ഭാവം ആദ്യമായി ഒരു ഫുള്‍ അടിച്ചവനെ പോലെയായി. പുഞ്ഞമാണോ അതോ അടിക്കാനാണോ എന്ന് എനിക്ക് ഡൌട്ട് ആയിപ്പോയി.
പിന്നെയാണ് ഭൂതകാലം ഓര്‍മ്മ വന്നത്.
ആതലോചിച്ചപ്പോള് ഞാന്‍ ഭൂതം പിടിച്ചതുപോലെയായി. പഠിക്കാന്‍ വിട്ടപ്പോള്‍ ക്ലാസ്സില്‍ കേറാതെ കാമ്പസില്‍ എത്ര മരമുണ്ടെന്നു എണ്ണി നടന്നു. ലാബിന് പകരം മുന്നക്ഷരമുള്ള വേറോന്നില് കേറി.
അവസാനം സെമെസ്റ്ററില്‍ എങ്ങനെ രക്ഷപ്പെട്ടു എന്നു ദൈവത്തിനു മാത്രേ അറിയൂ. സി.ആര്.ടി എന്നു പറഞ്ഞാല്‍ കാഡ്മിയം റേ ട്യൂബ് ആണോ കാതോട് റേ ട്യൂബ് ആണോന്ന് ഇപ്പോഴും അറിഞ്ഞൂട.
എന്തായാലും പണി പാളി. പറഞ്ഞ വാക്ക് തിരിച്ചെടുക്കാരന് പറ്റൂലല്ലോ. അവസാനം ടെക്സ്റ്റ് റെഫര്‍ ചെയ്യാമെന്നു വച്ചു. അപ്പോ ദാ വേറൊരു ഭുതം. ആരാ കഴിഞ്ഞ ചെലവ് സ്പോണ്സര് ചെയ്യതത്?, ടെക്സ്റ്റ്…!!
എന്തായാലും ഒരു കൈ നോക്കാം എന്നുറച്ച് ഒരു പഴയ ടെസ്റ്റര്‍ തപ്പിപിടിച്ച ആദ്യമായി ടിവിയുടെ അകം കാണാന്‍ പുറപ്പെട്ടു. ആദ്യമായി തന്നേക്കാലും പ്രായമുള്ള ടിവിയെ ഒന്നു വന്ദിച്ചു. എന്നിട്ട് പിറന്നു വീണ കുഞ്ഞ് ആണാണോ പെണ്ണാണോഎന്നു ഡോക്ടര്‍ നോക്കും പോലെ സ്ക്രൂ തപ്പാന്‍ തുടങ്ങി.
അവസാനം കഷ്ടപ്പെട്ട് തുരുമ്പു പിടിച്ച സ്ക്രൂ തുറന്നു. പഡും ടടഠം എന്ന ശബ്ദത്തോടെ ടിവി തുറന്നു വന്നു. അച്ചുമാമനെ വെല്ലുവിളിച്ച മുന്നാറിനെ പോലെ പാട്ടത്തിനുവേണ്ടി സമരം ചെയ്യുന്ന കൂറേ കൂറകളും ചിലന്തികളും താമസമുണ്ട്.
അമ്മാ ഒരു അഴുക്ക തുണിയങ്ങെടുത്തേ. ഈ ടിവിയുടെ അകം ഒന്ന് തൊടയ്കാനാ
പക്ഷേ ഞാനുദ്യേശിച്ച പോലെയല്ല ടിവിയുടെ അകം. കുറേ കപ്പാസിറ്ററും രസിസ്റ്ററും അല്ലാതെ ഒരു കോപ്പും കണ്ടിറ്റു പോലും മനസിലായില്ല. അമ്മച്ചിയും മോനും ക്രിക്കറ്റ് കാണാന്‍ വന്ന പോലെ..
എന്നാലും രണ്ടു മണിക്കൂര്‍ ശരീരത്തിലെ ഓരോ രോമകൂപത്തിലും വിയര്പ്പൊഴുകും വരെ തപ്പിയും തുടച്ചും, അടിച്ചും പറിച്ചും, തട്ടിയും കരഞ്ഞും മാക്സിമം ശ്രമിച്ചു. ടിവി വഴിക്കു വന്നില്ല.
പണി പിന്നേം പാളിയെന്നു മനസ്സിലായി ഇങ്ങനെ ഒരു ഡയലോഗ് അടിച്ചു.
”അമ്മാ ടിവിയുടെ പിക്ചര്‍ ട്യൂബ് അടിച്ചു പോയി. പുതിയ ടിവി വാങ്ങിക്കണം.”
അമ്മയുടെ മുന്നില്‍ പെടാതെ അടച്ചുവച്ച് രക്ഷപ്പെടാമെന്നു വിചാരിച്ചപ്പോള്‍ കിട്ടി അടുത്ത പണി. അടയണില്ല. സ്ക്രൂ ഇടാന്‍ നോക്കുമ്പോല്‍ സാദനം മൂട്ടില് പോകും ഒരു രക്ഷയുമില്ല. പഠിച്ച പ്രഫഷണല്‍ പണി 6 ഉം പ്രയോഗിച്ചു. ടിവി വിട്ടു തന്നില്ല. ശബ്ദം കേട്ട് അമ്മ വന്നു ശ്രമിച്ചു..
എവിടെ.. ഞാന്‍ അടയൂലന്ന് ടിവി.
പിന്നെ അമ്മ ഇങ്ങനെ പറഞ്ഞു.
‘നീ വിട് ഞാന്‍ ബാലൂനെ വിളിക്കാം’
എന്റെ ഉള്ളില്‍ ആന്റി ബാലു പ്രേതം ആക്ടിവറ്റ് ആയി. സകല ഊര്‍ജവും ഉപയോഗിച്ച് ഒരു അടി രണ്ട് തട്ട് സാദനം അകത്ത് കേറി..
ജാമ്പവാന്‍ ടിവിയെ തെറിയും വിളിച്ച്
‘അമ്മേ ഞാന്‍ അടച്ച്’
എന്ന ഡയലോഗ് പാസ്സാക്കി നേരെ വീടിന്റെ ടെറസ്സില്‍ പൊയി. പേടിച്ചിട്ടല്ല, ഒരു സെല്‍ഫ് അസ്സെസ്സ്മെന്റ്റ് നടത്താന്‍. ഒരു മണിക്കൂര്‍ കഴിഞ്ഞു ഒരു വിളി കേട്ട് തിരിഞ്ഞു നോക്കി. ബാലു…
”നീ ടിവി തുറന്നു അല്ലെ”..
”ഏ ഞാന്‍ തുറന്നില്ല
ഓ എനിക്ക് അത് തന്ന പണി”..
”ഇല്ല ടിവിയുടെ അകത്തൂന്ന് ഒരു തുണി കിട്ടി, ഓ ഫിലിപ്പൈന്‍സുകാര്‍ ടിവിയുടെ അകം തുറക്കുമ്പോല്‍ തൊടയ്ക്കാന്‍ വച്ചതായിരിക്കും അല്ലെ..
ഞാന്‍ ഈ ടാങ്ക് നോക്കാന്‍ വന്നതാ. വെള്ളം കേറണില്ലന്ന് പറഞ്ഞിരുന്നു”..
മനസ്സില്‍ ഒലിച്ചു പൊയ വെള്ളവുമായി താഴേക്കിറങ്ങാന്‍ തുടങ്ങുമ്പോല്‍ മുമ്പില്‍ നിക്കുന്നു
അമ്മ ..
അവന്റെ ഒരു പിക്ചര്‍ ട്യൂബ് ടിവിയുടെ വയറും മാറ്റി 250 രൂപയും വാങ്ങി നിക്കണ കണ്ടാ ആമ്പിള്ളേര്. ഒരു എഞ്ചിനീര്‍ നിക്കുന്നു ഹും…
നെഞ്ചം തകര്‍ന്നു ബാക്കി പടികള്‍ താഴൊട്ടിറങ്ങി..
Comments are closed.