Rafeeque Mohamed

ഒരു കഥ:

(ദയവായി ഗർഭിണികളും ഹൃദയ സംബദ്ധമായ രോഗമുള്ളവരും രാജ്യസ്നേഹികളായ മിത്രങ്ങളും വായിക്കരുതെന്ന് അപേക്ഷിക്കുന്നു)
നരേന്ദ്രൻ നാട്ടുമ്പുറത്തെ ഒരു ചായക്കടക്കാരനാണ്. കാരണവന്മാരായി നല്ല കച്ചവടം നടന്നിരുന്ന ചായക്കട. കട നടത്തിയിരുന്ന അമ്മാവന് അസുഖം വന്ന് മാറിനിന്നപ്പോൾ അമ്മാവന്റെ മകന് കട കൈമാറാൻ തീരുമാനമായി. എന്നാൽ മറ്റൊരു പണിയും അറിയാതെ അത്യാവശ്യം തള്ള് വീരനായ നരേന്ദ്രന്റെ തള്ളിൽ വിശ്വസിച്ചു വീട്ടുകാരെല്ലാവരും കൂടെ അമ്മാവന്റെ മകനെ മാറ്റി നിർത്തി നരേന്ദ്രന് ചായക്കട നടത്താൻ അവസരം കൊടുത്തു. ചാർജ് എടുത്തതിന് ശേഷം കടയും മെനുവും അടിമുടി പരിഷ്കരിച്ചു. പരിഷ്കരണങ്ങളെല്ലാം പേരിന് മാത്രമായി തള്ളിയ പോലെ ഗുണങ്ങളൊന്നും വരാതെയും വിലക്കൂടുതലും കയ്യിലിരിപ്പ് കൊണ്ടും ചായക്കടയിലെ കച്ചവടം ശടേന്ന് മൂക്ക് കുത്തി. കച്ചവടം കുറഞ്ഞ വേവലാതിക്ക് നരേന്ദ്രൻ കടയിൽ വരുന്നവരെയും വഴിയേ പോകുന്നവരെയും ചീത്തയും പറഞ്ഞു ബാക്കിയുള്ളവരെയും വെറുപ്പിച്ചു. നരേന്ദ്രന്റെയും തറവാട് സ്വത്തായ ചായക്കടയുടെയും നന്മയെക്കരുതി ഉപദേശിക്കാൻ വന്നവരോട് മേലാൽ ഈ വഴിക്ക് കണ്ട് പോകരുതെന്ന് ഭീഷണിപ്പെടുത്തി.
നരേന്ദ്രന്റെ ചായക്കടയുടെ അടുത്ത് മമ്മാലിയുടെ തട്ട്കടയുണ്ട്. മമ്മാലി പണ്ട് നരേന്ദ്രന്റെ അമ്മാവൻ കൃഷ്ണേട്ടന്റെ പണിക്കാരനായിരുന്നു. പിന്നെ സ്വന്തമായി തട്ട്കട നടത്തി വലിയ കുഴപ്പമില്ലാതെ മുന്നോട്ട് പോയിരുന്നതാണ്. മമ്മാലി പോയതിൽ പിന്നെ കൃഷ്ണേട്ടനിട്ട് ചെറുതായി പാര പണികൾ നടത്തിത്തുടങ്ങി. നരേന്ദ്രൻ കടയുടെ ചാർജ് എടുത്തതിൽ പിന്നെ രണ്ട് പേരും അങ്ങോട്ടുമിങ്ങോട്ടും വാശിയോടെ പാരപണിയും തമ്മിലടിയും വെല്ലുവിളിയും തുടങ്ങി. അരിശം മൂത്തു ഒരു ദിവസം പാതിരാക്ക് നരേന്ദ്രൻ തന്റെ വാ തുരുമ്പിച്ച കോടാലി മമ്മാലിയുടെ നേരെ എടുത്തെറിഞ്ഞു മമ്മാലിയുടെ പറമ്പിലെ പപ്പായ മരങ്ങൾ നശിച്ചു പോയത് നാട്ടിൽ പാട്ടായി. എന്നിരുന്നാലും മമ്മാലിയുടെ ബർത്ത്ഡെക്കും മമ്മാലിയുടെ മൂന്നാംകെട്ടിലുള്ള പെണ്ണിന്റെ പ്രസവ സൽക്കാരത്തിനും മമ്മാലിയുടെ വീട്ടിൽ പോയി മൂക്കറ്റം ബിരിയാണിയും തട്ടി നരേന്ദ്രൻ നാട്ടുകാരെ ഞെട്ടിക്കാറുണ്ടായിരുന്നു.
വിവരവും വിദ്യാഭ്യാസവും വകതിരിവും പുറകോട്ടാണെങ്കിലും നരേന്ദ്രന് വാശിയും വൈരാഗ്യവും പിടിപ്പുകേടും ആവോളമുണ്ടായിരുന്നു. ചായക്കട തുടങ്ങി വിജയിപ്പിച്ച തന്റെ മുതുമുത്തച്ഛൻ കേളപ്പേട്ടനോട് നരേന്ദ്രന് എന്തോ വലിയ ദേഷ്യമായിരുന്നു. കേളപ്പേട്ടന്റെ പിടിപ്പുകേട് കൊണ്ടാണ് തന്റെ കടയിൽ ഇപ്പോഴും ഈച്ചശല്യം ഉണ്ടാവുന്നതെന്ന് വരെ നരേന്ദ്രൻ തരം കിട്ടുമ്പോഴൊക്കെ നാട്ടുകാരോട് പരാതി പറയുന്നത് പതിവാണ്. അനാവശ്യമായി ആളുകളെ പിരികേറ്റുകയും പ്രകോപിപ്പിക്കുകയും തിരിച്ചു ആരെങ്കിലും എന്തെങ്കിലും പറയുകയോ ഉപദേശിക്കുകയോ ചെയ്താൽ അവരോട് നിങ്ങളൊന്നും ഇവിടെ വരേണ്ട, മമ്മാലിയുടെ കടയിൽ പൊക്കോളാൻ പറയുന്നത് നരേന്ദ്രന്റെ ഹോബി ആയിരുന്നു. ഇതിനെല്ലാം കയ്യടിക്കാനും പ്രോത്സാഹിപ്പിക്കാനും കടയുടെ പരിസരത്ത് സ്ഥിരം ഈച്ചയാട്ട് തൊഴിലുമായി നരേന്ദ്രന്റെ കുറച്ചു സിൽബന്ധികളുമുണ്ടായിരുന്നു.
നരേന്ദ്രന്റെ എല്ലാ വിഡ്ഢിത്തരത്തെയും ഈ കോക്കികൾ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. അതിനവർക്ക് ഓരോ ചായ ഫ്രീയായി കൊടുക്കുമായിരുന്നു. മമ്മാലിയുടെ കടയിൽ വന്നിരുന്ന ആളുകളെ മാത്രമല്ല, മമ്മാലിയോട് ചിരിച്ചു കാണിക്കുന്ന ആളുകളെയും പിന്നീട് മമ്മാലിക്ക് സാധനങ്ങൾ കൊടുക്കുന്ന കടക്കാരെയും നരേന്ദ്രൻ തെറി പറഞ്ഞു തുടങ്ങി. തൊട്ടടുത്തുള്ള കടക്കാരും പിണങ്ങിയപ്പോൾ നരേന്ദ്രൻ അകലെയുള്ള പട്ടണത്തിൽ നിന്നും സാധനങ്ങൾ വാങ്ങി തുടങ്ങി. പിന്നീട് അവരും മമ്മാലിയോട് വാശി പിടിച്ചു സ്വന്തം കച്ചവടം നശിപ്പിക്കരുതെന്ന് ഉപദേശിച്ചപ്പോൾ നരേന്ദ്രൻ അവരെയും തെറി പറഞ്ഞു തിരിച്ചു പോന്നു. ഇതിനിടയിൽ കടയിൽ സ്ഥിരം പറ്റുകാരും പണിക്കാരും നരേന്ദ്രനെ വിട്ട് പോയി, വീട്ടുകാരെയും പണിക്കരെയും പട്ടിണിക്കിട്ട് നരകിപ്പിച്ചു നരേന്ദ്രൻ ഒരു ദിവസം കട പൂട്ടി കുളു മണാലി തീര്ഥയാത്രക്ക് പോയി. നരേന്ദ്രന്റെ വെളിവില്ലായ്‌മയെ കണ്ണടച്ച് പ്രോത്സാഹിപ്പിച്ച മന്ദബുദ്ധി ഫാൻസുകാർ ഊരയും തട്ടി അടുത്ത മന്ദബുദ്ധിയെ തപ്പി മറ്റൊരിടത്തേക്ക് പാഞ്ഞു.
മറ്റൊരു യഥാർത്ഥ കഥ:
നാട്ടിൻപുറത്തെ ചായക്കച്ചവടക്കാരൻ നരേന്ദ്രന്റെ അതേ സ്വഭാവവും വെളിവില്ലായ്മയും നിർഗുണവുമുള്ള ഒരാൾ രാജ്യഭരണം ഏറ്റെടുക്കുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുന്നുവെന്ന പേരിൽ ചൈന, മലേഷ്യ, തുർക്കി എന്നീ രാജ്യങ്ങളുമായി കടുത്ത വ്യാപാര നിയന്ത്രണങ്ങൾ വരുന്നു. തുടക്കമെന്ന നിലയിൽ ഈ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങൾ നശിപ്പിച്ചതിന് ശേഷം ഈ വിഷയത്തിൽ അഭിപ്രായം പറയുന്ന മറ്റ് ലോകരാജ്യങ്ങളോടും ഇതേ നിലപാട് സ്വീകരിച്ചാൽ അധികം വൈകാതെ തന്നെ ഇന്ത്യ ലോകരാജ്യങ്ങളോട് നയതന്ത്ര വ്യാപാര ബന്ധങ്ങൾ വിച്ഛേദിക്കേണ്ടി വരും.
നിലവിൽ ഈ മൂന്ന് രാജ്യങ്ങൾ മാത്രമായുള്ള വ്യാപാരത്തിന്റെ കഴിഞ്ഞ ഒരു വർഷത്തെ വലിപ്പം അറിയുമ്പോഴേ മറ്റുള്ള രാജ്യങ്ങളുമായുള്ള വ്യാപാര നയതന്ത്ര യുദ്ധം തുടങ്ങുമ്പോൾ ഞെട്ടാൻ എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ ഞെട്ടാനാവൂ.
കയറ്റുമതി : ഇന്ത്യ >ചൈന 16.5 ബില്യൺ ഡോളർ(1,172,221,050,000രൂപ)
ഇറക്കുമതി: ചൈന>ഇന്ത്യ 59.3 ബില്യൺ ഡോളർ (4,212,891,410,000രൂപ)
2019 ലേക്ക് പദ്ധതിയിട്ടത്: 100 ബില്യൺ ഡോളർ (7,104,370,000,000രൂപ)
കയറ്റുമതി : ഇന്ത്യ >മലേഷ്യ 10.8 ബില്യൺ ഡോളർ (767,271,960,000രൂപ)
ഇറക്കുമതി: മലേഷ്യ>ഇന്ത്യ 6.4 ബില്യൺ ഡോളർ (454,679,680,000രൂപ)
2020 ലേക്ക് പദ്ധതിയിട്ടത്: 25 ബില്യൺ ഡോളർ (1,776,092,500,000രൂപ)
കയറ്റുമതി : ഇന്ത്യ >തുർക്കി 7.53 ബില്യൺ ഡോളർ (534,959,061,000)രൂപ
ഇറക്കുമതി: തുർക്കി>ഇന്ത്യ 1.2 ബില്യൺ ഡോളർ (85,252,440,000രൂപ)
2020 ലേക്ക് പദ്ധതിയിട്ടത്: 10 ബില്യൺ ഡോളർ (710,437,000,000രൂപ)
ഇപ്പോ തന്നെ നിലനിൽപ്പിനു വേണ്ടി റിസർവ് ബാങ്കിൽ നിന്നും ഓയിൽ കമ്പനികളിൽ നിന്നും ഇടക്കും തലക്കും അഡ്വാൻസും വാങ്ങി പേ പിടിച്ചു നടക്കുമ്പോൾ മറ്റ് രാജ്യങ്ങളുമായുള്ള കച്ചവടവും കൂടി പൊട്ടിച്ചു പ്രജാപതി പതിയെ കടയും പൂട്ടി കുളു മണാലി ഹിമാലയൻ ട്രിപ്പ് പോകും. നാട്ടുകാർ ആത്മഹത്യ ചെയ്യും. ഭക്തരും ഫാൻസും ഇരുന്നിടത്തു നിന്നെണീറ്റ് ഊരയിൽ ആലിന്റെ വേര് ഇറങ്ങിയോന്ന് തപ്പി നോക്കി സ്ഥലം വിടും.
കഥ തീർന്നു..
Advertisements