തനിക്കൊപ്പം നീന്തുന്ന മത്സ്യങ്ങൾക്ക് ഭക്ഷണം നൽകുന്ന ഹംസം, സ്നേഹത്തിന്റെ ഉദാത്ത മാതൃക. ഇത്തരം സംഭവങ്ങൾ നാം ജീവിക്കുന്ന ചുറ്റുപാടുകളിൽ തന്നെ നമ്മിൽ പലരും കണ്ടിട്ടുണ്ടാകും. നമ്മുടെയൊക്കെ വീട്ടിലെ അരുമകൾ ആയ പക്ഷിമൃഗാദികൾ പരസ്പരം സ്നേഹം പങ്കിടുന്നത് നാം കണ്ടിട്ടുണ്ട്. ചിലരൊക്കെ അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയാറുമുണ്ട്. അത്തരം വിഡിയോകൾ കാണുന്നത് തന്നെ എന്തൊരു മാനസികമായ സന്തോഷമാണ് ഉണ്ടാക്കുന്നത്.

മത്സരത്തിന്റെ ലോകമാണിത്. മനുഷ്യരിൽ മാത്രമല്ല മറ്റു ജന്തുജാലങ്ങളിലും അത് പ്രകടമായി കാണാറുണ്ട്. ഇരപിടിച്ചാൽ കൂടെയുള്ളവർക്ക് കൊടുക്കാതെ ശാപ്പിടുന്ന പക്ഷിമൃഗാദികളും എത്ര സ്വത്ത് നേടിയാലും സഹജീവികൾക്ക് ഒന്നും കൊടുക്കാതെ എല്ലാം തിന്നുകൊഴുക്കുന്ന മനുഷ്യരും ജീവിക്കുന്ന ലോകത്തുതന്നെയാണ് ഇത്തരം ചില വിഡിയോകൾ നമ്മുടെ മനസിനെ അത്രമാത്രം സന്തോഷിപ്പിക്കുന്നത്. കേവലമൊരു കൗതുകം എങ്കിലും അതിലടങ്ങിയ നിസ്വാർത്ഥമായ സ്നേഹം നാം ശ്രദ്ധിക്കേണ്ടതുതന്നെയാണ്.

ഒരു കുളത്തിൽ കറുത്ത നിറമുള്ള ഹംസം നീന്തുന്നത് കാണാം. അതിൽ അസ്വാഭാവികതയൊന്നും ഇല്ല. എന്നാലോ അതിന്റെ കൂടെ വെള്ളത്തിൽ സ്വാഭാവികമായി ഒരു കാഴ്ചകൂടി കാണുന്നുണ്ട്. മറ്റൊന്നുമല്ല നൂറുകണക്കിന് കാർപ് ഇനത്തിലെ മത്സ്യങ്ങൾ ഹംസത്തിന്റെ കൂടെ , അതിനോട് ചേർന്ന്, അതിന്റെ കുഞ്ഞുങ്ങൾ എന്ന പ്രതീയുളവാക്കികൊണ്ടു നീന്തുന്ന കാഴ്ച. ഹംസം നീന്തി പാലത്തിന്റെ കൈവരിയിൽ വരുകയും അതിന്റെ ഭക്ഷണ പാത്രത്തിൽ നിന്നും ചുണ്ടിൽ ഭക്ഷണം സ്വീകരിച്ചു മത്സ്യങ്ങൾക്ക് ഊട്ടുകയും ചെയുന്നു. വീഡിയോ കാണാം.

You May Also Like

“ഇന്‍ഷാ അള്ളാ”…ബേസില്‍ ജോസഫിന്റെ ‘കഠിന കഠോരമീ അണ്ഡകടാഹം’ത്തിലെ വീഡിയോ ഗാനം റിലീസായി

“ഇന്‍ഷാ അള്ളാ”…ബേസില്‍ ജോസഫിന്റെ കഠിന കഠോരമി അണ്ഡകടാഹത്തിലെ വീഡിയോ ഗാനം റിലീസായി ജയ ജയ ജയ…

ധനുഷിന്റെ പിറന്നാൾ ദിനത്തിൽ തരംഗമായി ക്യാപ്റ്റൻ മില്ലറിന്റെ തീപ്പൊരി ടീസർ, അഞ്ചു മണിക്കൂറുനുള്ളിൽ അഞ്ചു മില്യൺ കാഴ്ചക്കാർ

ധനുഷിന്റെ പിറന്നാൾ ദിനത്തിൽ തരംഗമായി ക്യാപ്റ്റൻ മില്ലറിന്റെ തീപ്പൊരി ടീസർ, അഞ്ചു മണിക്കൂറുനുള്ളിൽ അഞ്ചു മില്യൺ…

കങ്കണ എയർഫോഴ്സ് പൈലറ്റ് ആകുന്ന തേജസിന്റെ ടീസർ പുറത്ത്

അടുത്ത ചിത്രമായ തേജസിന്റെ റിലീസിനൊരുങ്ങുകയാണ് കങ്കണ ഇപ്പോൾ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘തേജസ്’ ഒക്ടോബറിൽ…

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘ന്നാ താൻ കേസ് കൊട്’ ദേവദൂതർ പാടി (വീഡിയോ സോംഗ്)

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘ന്നാ താൻ കേസ് കൊട്’ ദേവദൂതർ പാടി (വീഡിയോ സോംഗ്) .…