A Taxi Driver (2017)
Language : Korean
Genre : Drama | History | Action
Duration : 2hr 15min

ഒറ്റവാക്കിൽ പറഞ്ഞാൽ കിടിലൻ.. നല്ല കിടിലൻ കൊറിയൻ സിനിമ.. ഒരുപക്ഷെ നിങ്ങളിൽ പലരും ഈ ചിത്രം ഇതിനോടകം തന്നെ കണ്ടിട്ടുണ്ടാവണം.. ഇതുവരെ കണ്ടിട്ടില്ലാത്തവർക്കും എന്നെപോലെ പിന്നീട് കാണാമെന്നു കരുതി മാറ്റി വെച്ചിരിക്കുന്നവർക്കുമായി ഒരു ഓർമ്മപ്പെടുത്തൽ.

1980കളിൽ കൊറിയയിലെ ഗ്വോങ് ജു എന്ന സ്ഥലത്ത് നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പതമാക്കിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.. തലസ്ഥാന നഗരമായ സോളിലെ ഒരു ടാക്സി ഡ്രൈവർ ആണ് കഥയിലെ നായകൻ.. 11 വയസ്സ് മാത്രം പ്രായമുള്ള ഒരു മകൾ മാത്രമേ അയാൾക്കുള്ളുവെങ്കിലും ദാരിദ്ര്യത്തിന് ഏതൊരു കുറവുമുണ്ടായിരുന്നില്ല… ടാക്സി ഓടി കിട്ടുന്ന കാശ്കൊണ്ട് മാത്രം ജീവിക്കുന്ന അയാൾക്ക് വീട് വാടക നൽകാൻ കുറച്ച് പണം ആവശ്യമായി വരുന്നു.. അങ്ങനെ ഇരിക്കവേ ഒരു വിദേശിയെ ഗ്വോങ് ജു എന്ന സ്ഥലത്ത് കൊണ്ട് വിടുകയാണെങ്കിൽ നല്ലൊരു തുക ലഭിക്കുമെന്ന് അയാൾ അറിയുന്നത്..

കേട്ട പാതി കേൾക്കാത്തെ പാതി അയാളെയും കൊണ്ട് അവിടേക്ക് ചെല്ലാൻ ഒരുങ്ങുന്ന ടാക്സി ഡ്രൈവർ അറിഞ്ഞിരുന്നില്ല അവർ പോകുന്ന സ്ഥലത്ത് പട്ടാളക്കാരും നാട്ടുകാരും തമ്മിൽ ഒരു വലിയ കലാപം നടന്ന് കൊണ്ടിരിക്കുവാണെന്നും ആ യാത്ര അത്ര എളുപ്പമുള്ളതും സന്തോഷകാരമുള്ള കാര്യവും ആയിരുന്നില്ല എന്നുള്ളത്.. ഇത്രയും മാത്രം പറയുന്നു.. ബാക്കി കണ്ട് തന്നെ അറിയുക..

വളരെ മികച്ചൊരു സിനിമയാണ്.. അല്ലെങ്കിലും ഇമോഷൻസ് കൈകാര്യം ചെയുന്ന കാര്യത്തിൽ കൊറിയൻ സിനിമകൾ വേറെ ലെവലാണ്.. ഈ സിനിമയും അങ്ങനെ ഒന്നാണ്, സിനിമ കഴിഞ്ഞും ഇതിലെ ചില സന്ദർഭങ്ങളും കഥാപാത്രങ്ങളും നിങ്ങളുടെ മനസ്സിൽ കുറച്ച് നേരത്തേയ്ക്കെങ്കിലും കേറി കൂടിയേക്കാം.. കൊറിയയിലെ ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയതും ഓസ്കാർ എൻട്രിയുമായിരുന്ന ഈ ചിത്രം ഇനിയും കണ്ടിട്ടില്ലാത്തവർ മിസ്സ്‌ ചെയ്യാതെ കണ്ട് നോക്കുക.. നിങ്ങൾക്കുറപ്പായും ഇഷ്ടപെടും..

You May Also Like

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്’. ഇപ്പോഴിതാ ചിത്രത്തിലെ…

ഇന്ത്യന്‍ സിനിമാ സംഗീതലോകത്ത്​ സമാനതകളില്ലാത്ത ഇടം സ്വന്തമാക്കിയ ഇസൈജ്ഞാനി ഇളയരാജ എൺപതിന്റെ നിറവിൽ

ഇന്ത്യന്‍ സിനിമാ സംഗീതലോകത്ത്​ സമാനതകളില്ലാത്ത ഇടം സ്വന്തമാക്കിയ ഇസൈജ്ഞാനി ഇളയരാജ (ജനനം 2 June 1943…

അറബി കടലിന്റെ അടിത്തട്ടിലേക്കുള്ള ഒരു വേട്ടക്കുള്ള യാത്ര

Muhammed Sageer Pandarathil അടിത്തട്ട്  മിഡിൽ മാർച്ച് സ്റ്റുഡിയോസിന്റെയും കാനായിൽ ഫിലിംസിന്റെയും ബാനറുകളിൽ സൂസൻ ജോസഫും…

പാ രഞ്ജിത്ത്-വിക്രം ചിത്രത്തിന് പേരിട്ടു, ‘തങ്കളാൻ’, നായിക പാർവതി തിരുവോത്ത്

കോലാർ ഗോൾഡ് ഫീൽഡ് പശ്ചാത്തലമാക്കി വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ…