Narmam
തസ്കരചരിതം – അഥവാ ഒരുകള്ളന്റെ ആത്മ നൊമ്പരങ്ങള്‍
ഒരു കള്ളനാനെന്നതില് അത്യധികം സന്തോഷവനും അതിലുപരി അഹങ്കാരിയുമാണ് . എന്റെ പ്രൊഫഷനെ ഞാന്‍ സ്നേഹിക്കുന്നു .
211 total views

ഒരു കള്ളനാനെന്നതില് അത്യധികം സന്തോഷവനും അതിലുപരി അഹങ്കാരിയുമാണ് . എന്റെ പ്രൊഫഷനെ ഞാന്‍ സ്നേഹിക്കുന്നു . പലര്‍ക്കും മോഷണം എന്ന തൊഴിലിനോടുള്ള ഒരുതരം അവജ്ഞ ഈ തൊഴിലിലേക്ക് വരുന്ന പുതിയ തലമുറയെ പിന്നോട്ട് വലിക്കുന്നു ..ഈ കണക്കിന് പോയാല്‍ ഈ തൊഴില്‍ തന്നെ അന്യം നിന്നുപോകുമെന്നു ഞാന്‍ വ്യാകുലപ്പെടുന്നു . ചിത്രരചന, സംഗീതം എന്നതുപോലെ അത്യധികം പ്രതിഭാശേഷി മോഷണ കലയ്ക്കും ആവശ്യമുണ്ട് . മേല്പറഞ്ഞ കലകള്‍ക്ക് ജന്മവാസന വേണ്ടെന്നിരിക്കെ മോഷണ കലക്ക് ജന്മവാസന എന്നത് ഒരു ചെറിയ ഘടകം മാത്രമാണ്. നിരന്തരമായ പരിശീലനവും അതി കഠിനമായ തൊഴില്‍ സാഹചര്യവുമാണ് ഒരു നല്ല മോഷ്ടാവിനെ സമൂഹത്തിനു സമ്മാനിക്കുന്നത് , അതിനാല്‍ ഒരു പ്രൊഫഷനല്‍ മോഷ്ടാവവുക എന്നത് ചെറിയ കാര്യമല്ല. ഈ കലയെ പ്രോത്സാഹിപ്പിക്കുവാനും നില നിര്‍ത്താനുമായി കുറച്ചു ആവശ്യങ്ങള്‍ ഈയുള്ളവന് മുന്നോട്ടു വയ്ക്കുന്നു
ഒരു മോഷ്ടാവിനു ഒരുപാട് പ്രധിസന്ധിഖ്അളെ തരണം ചെയ്തുവേണം അവന്റെ ജോലി പൂര്‍ത്തിയാകുവാന്‍ .ഇത്രയും മാനസികമായ, ശാരീരികമായ തയ്യാറെടുപ്പുകളോടെ ഒരു മോഷണം നടത്തി , അത് പിടിക്കപ്പെട്ടു കഴിഞ്ഞാല്‍ പത്രതാളുകളില്‍ ചെറിയ കോളം വാര്‍ത്തകളായി ഞങ്ങളെ തരം താഴ്ത്തുന്ന ഒരു പ്രവണത ഇപ്പോള്‍ കണ്ടു വരുന്നുണ്ട് . ഞങ്ങള്‍ മോഷ്ടാക്കളെ സംബന്ധിചിടുതോളം ഈ പത്രത്തില്‍ ഫോട്ടോ വരുക എന്നത് ഒരു അവാര്‍ഡിന് തുല്യമാണ് .ആ സമയം ഞങ്ങളെ നിക്കറില്‍ നിറുത്തി ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ എടുത്തു വെറും വെറും കോമാളികള്‍ ആക്കി ഈ കലയെ തന്നെ പത്രക്കാര് ഇല്ലാതാക്കും . മറ്റു കലകള്‍ക്ക് അവാര്‍ഡ് കൊടുക്കുമ്പോള്‍ ഇവര്‍ കൊട്ടൊക്കെ ഇട്ട കളര്‍ ഫോട്ടോയാണ് പത്രങ്ങളില്‍ കൊടുക്കുക . ഇനിയെങ്കിലും മോഷണ മുതലുമായുള്ള ഞങ്ങളുടെ ഫോട്ടോ എടുക്കുമ്പോള്‍ കളറില്‍ എടുക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക . ഫോട്ടോ എടുക്കുന്നതിനു മുന്‍പ് ഞങ്ങളുടെ തലമുടിയെ മനപ്പൂര്‍വം അലം കോലമാക്കാന് പോലീസുകാരോട് പറയാതിരിക്കുക
ആധുനിക സാങ്കേതിക വിദ്യ കളും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി യും ഞങ്ങള്‍ മോഷ്ടാക്കളെ ചില്ലറയൊന്നുമല്ല തീ തീറ്റിക്കുന്നത് . burglar alarm, security camera, infrared camera, anti theft electric shock. തുടങ്ങിയ കാടന്‍ രീതികള്‍ കൊണ്ട് ഈ കലയെ നശിപ്പിക്കുവാന്‍ പലരും ശ്രമിക്കുന്നുണ്ട് . ഭീഷണിയായ ഇത്തരം ഉപകരണങ്ങള്‍ നിരോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.അതല്ലെങ്കില്‍ ഇത്തരം ഉപകരണങ്ങള്‍ ഘടിപ്പിച്ചിരിക്കുന്ന വീടിനു മുന്നില്‍ -പട്ടിയുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡ് പോലെ ഒരു മുന്നറിയിപ്പ് വയ്ക്കുന്നത് നന്നായിരിക്കും .
മോഷണ ശ്രമങ്ങള്‍ക്കിടെ ഞങ്ങളില്‍ പലര്‍ക്കും അപകടങ്ങളെയോ ആക്രമങ്ങളിലൂടെയോ പരിക്കേല്‍ക്കുക സാധാരണമാണ് .അതിനാല്‍ സര്‍ക്കാരിന്റെ സൌജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നമുക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക , ഇന്‍കം ടാക്സില്‍ നിന്നും വിമുക്തരാക്കുക , എന്ന് തുടങ്ങി ഒട്ടനേകം ആവശ്യങ്ങള്‍ നമുക്കുണ്ട്.
എല്ലാ തൊഴിലിനേയും പോലെ മോഷണത്തെയും P.S.C ലിസ്റ്റില്‍ പെടുത്തുകയും , കഴിവുള്ള കലാകാരന്മാരെ ഈ തൊഴിലേക്ക് ആകര്ഷിക്കനുമുള്ള പാക്കേജുകള്‍ തയാറാക്കുകയും , ഇടികൊണ്ട് നടുവൊടിഞ്ഞു കിടക്കുന്ന സീനിയര്‍ കള്ളന്മാര്ക്ക് പെന്ഷന് , I.T.I കളില്‍ പൂട്ട് തുറക്കല്‍ ,പോക്കറ്റടി , Gas cutting, Laser cutting , Face masks, Karate എന്നിവ ഉള്‍പ്പെടുത്തി പ്രത്യേകം ഒരു തസ്കര പാട്യ പദ്ധതി തയാറാക്കുകയും കള്ളന്മാരുടെ മക്കള്‍ക്ക് ആ കോഴ്സുകളില്‍ സംവരണം ഏര്‍പ്പെടുത്തുകയും ചെയ്യുക , എന്റെ തന്നെ പുസ്തകങ്ങളായ The fundamentals of electronic Lock picking, The Anonymous robber എന്നിവയ്ക്ക് ജ്ഞാന പീഠം , ബുക്കര്‍ പ്രൈസ് , എന്നിവ തരുകയും .ഇത്തരം ബുക്കുകളുടെ വില്പനയിലൂടെ ഞാന്‍ സമ്പാദിച്ച കോടിക്കണക്കിനു രൂപാ മോഷണം പോകാതിരിക്കാന്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനും, അതിന്റെയൊക്കെ ടാക്സില്‍ ഇളവു തരുവാനും അപേക്ഷിച്ച് കൊണ്ട്
പാറശാല പപ്പു
Kochunni Purackal veedu
Trivandrum.
212 total views, 1 views today