എലിക്ക് സന്തോഷം വരുന്നത് മനസ്സിലാക്കാന്‍ ഒരു സൂത്രമുണ്ട് എന്ന് പറയുന്നത് ശരിയാണോ ?

അറിവ് തേടുന്ന പാവം പ്രവാസി

എലി ഒരു പുലിയാണ്. കാരണം മനുഷ്യൻ കേൾക്കുന്നതിനേക്കാൾ കൂടുതൽ വ്യക്തമായി എലി കേൾക്കും. അതും ഉച്ചസ്ഥായിയിലുള്ള ശബ്ദം. എലിക്ക് സന്തോഷം വരുന്നത് അതിന്റെ ചെവി നോക്കിയാൽ മനസ്സിലാക്കാം. സന്തോഷം വരുമ്പോൾ എലിയുടെ ചെവി ഒന്നു കൂമ്പി ചെറിയ പിങ്ക് നിറം ആകുമത്രേ.തറയിലെ വസ്തുക്കളിൽ തന്റെ രോമം ഉരസി അതിന്റെ സവിശേഷതകൾ മനസ്സിലാക്കാൻ എലിക്ക് സാധിക്കും. മുയലിന്റെ പല്ല് പോലെ തന്നെ എലിയുടെ പല്ലും എപ്പോഴും വളരുന്നതാണ്. ഇത് അവ ഭക്ഷണവും മറ്റ് വസ്തുക്കളും കരണ്ടുമ്പോൾ ചെറുതാകുക ആണ് പതിവ്. എലിയുടെ വാല് അതിന്റെ ശരീരം ബാലൻസ് ചെയ്യാനും, ശരീരത്തിലെ ചൂട് കുറയ്ക്കാനും ആണ് സഹായിക്കുന്നത്. എലികൾക്ക് വളരെ രസകരമായ മറ്റൊരു പ്രത്യേകത കൂടി ഉണ്ട്.കുറച്ചു മിനിറ്റുകൾ ശ്വാസം പിടിച്ചു നിൽക്കാൻ അവയ്ക്ക് സാധിക്കും.

 

You May Also Like

മലയാളത്തിൽ ഒരാളെ അഭിനന്ദിക്കുമ്പോൾ ഉപയോഗിക്കാറുള്ള ഒരു പ്രയോഗമാണ് ‘ ഇരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ ‘ എന്ന്, എന്താണീ കുതിരപ്പവൻ ?

എന്താണീ കുതിരപ്പവൻ ? മലയാളത്തിൽ ഒരാളെ അഭിനന്ദിക്കുമ്പോൾ ഉപയോഗിക്കാറുള്ള ഒരു പ്രയോഗമാണ് ‘ ഇരിക്കട്ടെ എന്റെ…

എന്താണ് വാഗ്‌നർ ഗ്രൂപ്പ് അല്ലെങ്കിൽ റഷ്യൻ സ്വകാര്യ സൈന്യം ?

റഷ്യയുടെ ഫോബ്(F O A B) ഫാദർ ഓഫ് ഓൾ ബോംബ്‌സ് രണ്ടാം ലോക മഹായുദ്ധത്തിന്…

“കദളി വാഴക്കൈയിലിരുന്നു കാക്ക ഇന്ന് വിരുന്നു വിളിച്ചു.. വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടെ”.ഈ ഗാനത്തിൽ പറയുന്നത് പോലെ കാക്കകൾ വിരുന്നു വിളിക്കാറുണ്ടോ ?

“കദളി വാഴക്കൈയിലിരുന്നു കാക്ക ഇന്ന് വിരുന്നു വിളിച്ചു.. വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടെ”.ഈ ഗാനത്തിൽ പറയുന്നത് പോലെ…

എന്താണ് ക്ലാപ്പർ ബോർഡ് അഥവാ ക്ലാപ്പ്ബോർഡ്, എന്താണ് അതിന്റെ ഉപയോഗം ?

അറിവ് തേടുന്ന പാവം പ്രവാസി ഒരു സീനിന്റെ അല്ലെങ്കിൽ ടേക്കിന്റെ തുടക്കം കുറിക്കാൻ ഫിലിം, വീഡിയോ…